പിന്നില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റ്, ഈ പ്രണയജോഡികളുടെ വിവാഹാഭ്യര്‍ത്ഥന വേറെ ലെവലാണ്, ചിത്രങ്ങൾ വൈറൽ

Published : Jul 04, 2025, 02:02 PM IST
viral

Synopsis

ഇരുവരുടെയും സുഹൃത്തും കാലാവസ്ഥ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പകർത്തുന്നതിൽ തൽപ്പരനുമായ ബ്രാൻഡൻ കോപിക് ആണ് ഈ മനോഹര ചിത്രം പകർത്തിയത്.

പരസ്പരമുള്ള പ്രണയം പലതരത്തിൽ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ നാം കണ്ടിട്ടുണ്ട്. എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയും വിധമുള്ള സുന്ദര മുഹൂർത്തങ്ങളാക്കി അവയെ മാറ്റാനാണ് ഓരോ പ്രണയജോഡികളും ശ്രമിക്കാറ്. സമാനമായ രീതിയിൽ അമേരിക്കയിൽ നിന്നുള്ള ഒരു പ്രണയ ജോഡിയുടെ മനോഹരമായ മോതിരം മാറൽ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏറെ കൗതുകകരമാണ് ഈ ചിത്രം കാരണം, ഇവർ പരസ്പരം പ്രണയം പറയാനും മോതിരം മാറാനും പശ്ചാത്തലം ആക്കിയിരിക്കുന്നത് അതിഭീകരമായ ഒരു ചുഴലിക്കാറ്റിനെയാണ്.

ഇരുണ്ടു മൂടിയ കാലാവസ്ഥയിൽ വീശി അടിക്കുന്ന ചുഴലിക്കാറ്റിനെ സാക്ഷിയാക്കി അമേരിക്കൻ പ്രണയജോഡികളായ ബ്രൈസ് ഷെൽട്ടണും പൈജ് ബെർഡോമാസും വിവാഹാഭ്യർത്ഥന നടത്തുന്ന ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. സൗത്ത് ഡക്കോട്ടയിൽ വെച്ചാണ് ഇവർ തങ്ങളുടെ സുന്ദര മുഹൂർത്തം ചിത്രീകരിച്ചത്.

കാലാവസ്ഥയുമായി ബന്ധപ്പെട്ട പഠനങ്ങളിൽ ഏറെ തല്പരരായ ഇരുവരും കൊടുങ്കാറ്റിനെ പിന്തുടരുന്നവർ എന്നാണ് തങ്ങളെ സ്വയം വിശേഷിപ്പിക്കുന്നത്. ഓൺലൈനിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് തങ്ങൾ ഇരുവരുടെയും ഇഷ്ട വിഷയങ്ങൾ ഒന്നാണെന്ന് മനസ്സിലാക്കിയതോടെ സൗഹൃദത്തിൽ ആവുകയും തുടർന്ന് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും ആയിരുന്നു.

 

 

ഇരുവരുടെയും സുഹൃത്തും കാലാവസ്ഥ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പകർത്തുന്നതിൽ തൽപ്പരനുമായ ബ്രാൻഡൻ കോപിക് ആണ് ഈ മനോഹര ചിത്രം പകർത്തിയത്. തുടർന്ന് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ചിത്രം പങ്കുവെച്ചു. പോസ്റ്റ് ചെയ്ത ഉടൻ തന്നെ നിരവധിയാളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ ചിത്രം ഇതിനോടകം 17 മില്ല്യണിലധികം ആളുകൾ കണ്ടു.

വിവാഹമോതിരം മാറുന്ന ചിത്രത്തിൽ തങ്ങൾക്ക് പിന്നിൽ കണ്ട ചുഴലിക്കാറ്റിന്റെ അത്ഭുതകരമായ നിരവധി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ബ്രൈസ് ഷെൽട്ടണും പൈജ് ബെർഡോമാസും തങ്ങളുടെ പ്രണയം സോഷ്യൽ മീഡിയയിലൂടെ ഫോളോവേഴ്സിനോട് പങ്കുവെച്ചിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?