100 വര്‍ഷം പഴക്കമുള്ള പ്രണയ ലേഖനം, കിട്ടിയത് വീടിന്‍റെ തറ പുതുക്കിപ്പണിയുന്നതിനിടെ; കുറിപ്പ് വൈറല്‍

Published : Mar 05, 2025, 09:58 AM ISTUpdated : Mar 05, 2025, 11:59 AM IST
100 വര്‍ഷം പഴക്കമുള്ള പ്രണയ ലേഖനം, കിട്ടിയത് വീടിന്‍റെ തറ പുതുക്കിപ്പണിയുന്നതിനിടെ; കുറിപ്പ് വൈറല്‍

Synopsis

100 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വീടിന്‍റെ തറ പുതുക്കിപ്പണിയുന്നതിനിടെയാണ് ആ കത്തുകൾ കിട്ടിയത്. ഒന്നും രണ്ടുമല്ല, പ്രണയാതുരമായ 14 ഓളം കത്തുകൾ. 


റെക്കാലമായി ജീവിക്കുന്ന വീട്ടില്‍ നിന്നും തീർത്തും അപ്രതീക്ഷിതമായി എന്തെങ്കിലും കണ്ടെത്തിയാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? സമാനമായ ഒരു അവസ്ഥയിൽ ദമ്പതികൾ സ്വന്തം വീട്ടിന്‍റെ തറയില്‍ നിന്നും കണ്ടെത്തിയത് 100 വര്‍ഷം പഴക്കമുള്ള പ്രണയ ലേഖനങ്ങൾ. വില കൊടുത്ത് വാങ്ങിയ വീടാണ്. ഏറെക്കാലമായി ദമ്പതികൾ ആ വീട്ടില്‍ താമസിക്കുന്നു. അടുത്തിടെ, പുതിയ കാലത്തിന് അനുസരിച്ച് വീടിന്‍റെ തറ ഒന്ന് പുതിക്കി പണിയാതെന്ന് തീരുമാനിച്ചതാണ് 100 വര്‍ഷത്തോളം ആരും അറിയാതിരുന്ന ഒരു രഹസ്യത്തിലേക്ക് ഇരുവരെയും എത്തിച്ചത്. 

തനിക്കുണ്ടായ അസാധാരണമായ അനുഭവത്തെ കുറിച്ച് വീട്ടുടമ റെഡ്ഡിറ്റില്‍ എഴുതി. ഞങ്ങളുടെ ബേസ്മെന്‍റിന്‍റെ ഫ്ലോളർ ബോർഡിന് അടിയില്‍ നിന്നും കോണ്‍ട്രാക്റ്റർമാർ രഹസ്യമായി ഒളിപ്പിച്ച 1920 -ലെ കത്തുകളുടെ ഒരു കെട്ട് കണ്ടെത്തി. എന്ന് കുറിച്ചു. ഒന്നും രണ്ടുമല്ല 14 -ഒളം പ്രണയ ലേഖനങ്ങളാണ് തറയില്‍ ഒളിപ്പിച്ചിരുന്നത്. ഒപ്പം പതിനാലോളം കത്തുകളുടെ ചിത്രവും അദ്ദേഹം പുറത്ത് വിട്ടു. ഞാനും ഭാര്യയും അതില്‍ ചില എഴുത്തുകൾ വായിക്കാന്‍ ശ്രമിച്ചെന്നും അയാൾ എഴുതി. വിവാഹിതനായിരുന്ന വീടിന്‍റെ മുന്‍ ഉടമസ്ഥന്‍റെ അസാധാരണമായ ഒരു ബന്ധത്തെ കുറിച്ചായിരുന്നു ആ പ്രണയ ലേഖനങ്ങൾ. ചില കത്തുകളില്‍ അവ നശിപ്പിച്ച് കളയണമെന്ന് എഴുതിയിരുന്നു. എന്നാല്‍ അദ്ദേഹം അതിന് വില കല്‍പ്പിച്ചിരുന്നില്ല.

Read More: 600 വർഷത്തെ നിഗൂഢത നീങ്ങി; ഇറ്റലിയില്‍ ഡാവിഞ്ചിയുടെ രഹസ്യ തുരങ്കം കണ്ടെത്തി

Read More:  വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യ പ്രസവിച്ചു, കുഞ്ഞ് തന്‍റെതല്ലേന്ന് കരഞ്ഞ് പറഞ്ഞ് ഭര്‍ത്താവ്; സംഭവം യുപിയില്‍

ചില എഴുത്തുകളില്‍ ഫ്രെഡ്ഡിനെ അഭിസംബോധന ചെയ്യുന്നു. ബേസ്മെന്‍റില്‍ നിന്നും മാത്രം എത്തിചേരാവുന്ന വീടിന്‍റെ ഒന്നാം നിലയിലെ ഒരു രഹസ്യമുറിയുടെ തറയ്ക്ക് അടിയിലായിരുന്നു പ്രണയ ലേഖനങ്ങൾ ഒളിപ്പിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ചിത്രവും കുറിപ്പും സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രത്യേക ശ്രദ്ധ നേടി. പതിനായിരത്തോളം പേര്‍ കുറിച്ച് റീ ഷെയര്‍ ചെയ്തു. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തി. മൈനാർഡും ഫ്രാങ്കും തമ്മിലുള്ള പരിശുദ്ധ ബന്ധമാണതെന്ന് ചിലർ കണ്ടെത്തി. പിന്നാലെ ഇരുവരെയും കുറിച്ച് തങ്ങളുടെ ഭാവനയില്‍ നിന്നും ചിലര്‍ കഥകളുണ്ടാക്കി. 1920 - ല്‍ 40 ശതമാനത്തോളം സ്ത്രീകൾ ഫാക്ടറി തൊഴിലാളികളായിരുന്നെന്ന് ചിലരെഴുതി. ചെറിയൊരു ചരിത്ര പാഠമാണ് കണ്ടെത്തിയതെന്നും തങ്ങളുടെ 100 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വീടിന്‍റെ പഴയ ഉടമയെ അന്വേഷിക്കുകയാണെന്നും അദ്ദേഹം കുറിച്ചു. 

Read More:'മനുഷ്യ മാംസം ഭക്ഷിക്കും, തലയോട്ടി ആഭരണമാക്കും'; ലോകത്തിലെ ഏറ്റവും അപകടകാരികളായ മനുഷ്യർ ഏഷ്യക്കാർ

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ