ചീറിപ്പായുന്ന ബൈക്കിലിരുന്ന് പ്രണയ പ്രകടനം; പണികൊടുത്ത് പൊലീസ്

Published : May 28, 2024, 02:50 PM IST
ചീറിപ്പായുന്ന ബൈക്കിലിരുന്ന് പ്രണയ പ്രകടനം; പണികൊടുത്ത് പൊലീസ്

Synopsis

അമിത വേഗതയിൽ ഓടിച്ചു കൊണ്ടിരിക്കുന്ന ബൈക്കിന്റെ ഇന്ധന ടാങ്കിലാണ് വാഹനം ഓടിക്കുന്ന വ്യക്തിക്ക് അഭിമുഖമായി യുവതി ഇരിക്കുന്നത്. വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ ഇവർ ആ വ്യക്തിയെ ചുംബിക്കുന്നതും ആവേശഭരിതയായി എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുന്നത് ഒക്കെ വീഡിയോയിൽ കാണാം.

റോഡുകളിലെ പൊതുസുരക്ഷയെ കുറിച്ച് ആശങ്ക സൃഷ്ടിക്കുന്ന നിരവധി വീഡിയോകൾ സമീപകാലങ്ങളിൽ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിട്ടുണ്ട്. അമിതവേഗതയും സുരക്ഷാ മാനദണ്ഡങ്ങൾ ഉപയോഗിക്കാതെയുള്ള വാഹനമോടിക്കലും മുതൽ അശ്രദ്ധമായ രീതിയിൽ വാഹനം ഓടിച്ചു കൊണ്ടുള്ള വീഡിയോ ചിത്രീകരണങ്ങൾ വരെ ഇത്തരം പ്രവൃത്തികളിൽ ഉൾപ്പെടുന്നു. 

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോ ഇത്തരത്തിൽ ഏറെ ആശങ്ക സൃഷ്ടിക്കുന്നത് ആയിരുന്നു. അമിതവേഗതയിൽ ബൈക്ക് ഓടിച്ചു കൊണ്ട് ഒരു ദമ്പതികൾ നടത്തിയ പ്രണയപ്രകടനങ്ങൾ ആയിരുന്നു ഈ വീഡിയോയിൽ. തീർത്തും അശ്രദ്ധമായ രീതിയിൽ വാഹനം ഓടിച്ച് തങ്ങൾക്കും റോഡിൽ ഉണ്ടായിരുന്ന മറ്റു വാഹനങ്ങൾക്കും അപകടം സൃഷ്ടിച്ച ഇവർക്കെതിരെ കേസ് എടുത്തിരിക്കുകയാണ് ഇപ്പോൾ പൊലീസ്. 

അമിത വേഗതയിൽ ഓടിച്ചു കൊണ്ടിരിക്കുന്ന ബൈക്കിന്റെ ഇന്ധന ടാങ്കിലാണ് വാഹനം ഓടിക്കുന്ന വ്യക്തിക്ക് അഭിമുഖമായി യുവതി ഇരിക്കുന്നത്. വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ ഇവർ ആ വ്യക്തിയെ ചുംബിക്കുന്നതും ആവേശഭരിതയായി എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുന്നത് ഒക്കെ വീഡിയോയിൽ കാണാം. പിന്നാലെ വന്ന വാഹനത്തിലെ യാത്രക്കാരാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

മോട്ടോർസൈക്കിളിൻ്റെ രജിസ്‌ട്രേഷൻ രാജസ്ഥാനിലെ കോട്ട ആർടിഒയിൽ നിന്ന് പൊലീസ് കണ്ടെത്തി.  ബുണ്ടി റോഡ് ഹെർബൽ ഗാർഡന് സമീപമാണ് സംഭവം. പിടിഐ റിപ്പോർട്ട് പ്രകാരം കൈത്തൂൺ ടൗണിൽ താമസിക്കുന്ന മുഹമ്മദ് വസീം (25) ആണ് പിടിയിലായത്. ഇയാൾക്കും ഒപ്പം ഉണ്ടായിരുന്ന യുവതിക്കും എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ട്വീറ്റിൽ പൊലീസ് അറിയിച്ചു. 122/24 വകുപ്പ് 294 എ ഐപിസി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!