വാലന്‍റൈൻസ് ദിനത്തിൽ പരസ്പരം ചുംബിച്ച് ലോക റെക്കോർഡ് ഇട്ട് ദമ്പതികൾ!

Published : Feb 15, 2023, 03:39 PM ISTUpdated : Feb 15, 2023, 03:40 PM IST
വാലന്‍റൈൻസ് ദിനത്തിൽ പരസ്പരം ചുംബിച്ച് ലോക റെക്കോർഡ് ഇട്ട് ദമ്പതികൾ!

Synopsis

പ്രണയദിനത്തില്‍ പ്രണയിനിക്ക് കൊടുക്കാന്‍ പറ്റിയ സമ്മാനം. അതും ലോക റെക്കോര്‍ഡോടെ.


പ്രണയിക്കുന്നവരുടെയും മനസ്സിൽ പ്രണയം സൂക്ഷിക്കുന്നവരുടെയും ദിനമാണ് വാലന്‍റൈൻസ് ഡേ. സാധാരണ രീതിയിൽ പരസ്പരം സമ്മാനങ്ങൾ വാങ്ങി നൽകിയും പ്രണയിതാവിനൊപ്പം സന്തോഷകരമായി സമയം ചിലവഴിച്ചും ഒക്കെയാണ് എല്ലാവരും വാലന്‍റൈൻസ് ഡേ ആഘോഷിക്കാറ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി പരസ്പരം ചുംബിച്ച് കൊണ്ട് ലോക റെക്കോർഡിട്ടാണ് ഒരു ദമ്പതികൾ തങ്ങളുടെ വാലന്‍റൈൻസ് ഡേ ആഘോഷമാക്കിയത്. 

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ബെത്ത് നീലും കാനഡയിൽ നിന്നുള്ള മൈൽസ് ക്ലൂട്ടിയറും ആണ് എന്നന്നേക്കും കാത്തുസൂക്ഷിക്കാവുന്ന പ്രണയ സ്മാരകമായി പ്രണയദിനത്തിൽ ലോക റെക്കോർഡ് സൃഷ്ടിക്കാൻ തീരുമാനിച്ചത്. വെള്ളത്തിനടിയിൽ വച്ചാണ് ദമ്പതികൾ തങ്ങളുടെ പ്രണയദിനാഘോഷങ്ങൾ ഗംഭീരമാക്കിയത്. 4 മിനിറ്റും 6 സെക്കൻഡും സ്മൂച്ച് ചെയ്താണ് ഇവർ വെള്ളത്തിനടിയിലെ  ഏറ്റവും ദൈർഘ്യമേറിയ ചുംബനമെന്ന റെക്കോർഡ് സ്ഥാപിച്ചത്. 

അധികമാരും ചിന്തിക്കുക പോലുമില്ലാത്ത ഈ അസാധാരണമായ റെക്കോർഡ് സ്ഥാപിക്കാൻ ഒരു ഇൻഫിനിറ്റി പൂളാണ് ദമ്പതികൾ തെരഞ്ഞെടുത്തത്. പൂളിനുള്ളിൽ വെച്ച് പരസ്പരം ചുംബിക്കുന്നതിന്‍റെ വീഡിയോ ഇവർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു. നീലനിറത്തിലുള്ള സ്വിമ്മിങ് സൂട്ടുകൾ ധരിച്ചാണ് ദമ്പതികൾ പരസ്പരം പ്രണയ ചുംബനം സമ്മാനിച്ചത്.

 

 

കൂടുതല്‍ വായനയ്ക്ക്:  പ്രഭാത സവാരിക്കിടയിൽ വഴിതെറ്റി, വളർത്തുനായ ടാക്സി പിടിച്ച് വീട്ടിലെത്തി! 
 

ഗിന്നസ് വേൾഡ് റെക്കോർഡ്സിന്‍റെ ഔദ്യോഗിക ഇൻസ്റ്റാ പേജിലും ദമ്പതികൾ പരസ്പരം ചുംബിക്കുന്ന വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ചുംബനം നൽകിയതിന് ശേഷം ഗിന്നസ് വേൾഡ് റെക്കോർഡ് ഉദ്യോഗസ്ഥരെ ഇരുവരും ചേർന്ന് സ്വീകരിക്കുന്നതും വീഡിയോയിൽ കാണാം. നെറ്റിസൺസ് ഏറെ കൗതുകത്തോടെയാണ് ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. ഏറെ വിചിത്രവും കൗതുകകരവും ആയിരിക്കുന്നു എന്നാണ് ഒരു ഉപഭോക്താവ് കുറിച്ചത്. ഇങ്ങനെയും ലോക റെക്കോർഡുകൾ സൃഷ്ടിക്കാമെന്ന് മനസ്സിലായത് ഇപ്പോഴാണെന്നും  ചിലർ എഴുതി. ഏതായാലും തങ്ങളുടെ  പ്രണയദിനം വ്യത്യസ്തമായി ആഘോഷിച്ച് ലോകശ്രദ്ധ നേടിയിരിക്കുകയാണ് ഈ ദമ്പതികൾ.

ഇതാദ്യമായല്ല ഇത്തരത്തിലൊരു റെക്കോർഡ് സൃഷ്ടിക്കുന്നത്.  13 വർഷം മുമ്പ് ഗിന്നസ് വേൾഡ് റെക്കോർഡ്സിന്‍റെ ഇറ്റാലിയൻ ടിവി ഷോ ലോ ഷോ ഡെയ് റെക്കോർഡിലാണ് ഇതിനുമുൻപ് റെക്കോർഡ് സ്ഥാപിച്ചത്.  അന്ന് മൂന്ന് മിനിറ്റും 24 സെക്കൻഡും വെള്ളത്തിനടിയിൽ വച്ച് ചുംബിച്ചാണ് ഒരു ദമ്പതികൾ റെക്കോർഡ് ഇട്ടത്. പുതിയ ദൈര്‍ഘ്യമേറിയ ചുംബനത്തോടെ പഴയത് പഴങ്കഥയായി. 
 

കൂടുതല്‍ വായനയ്ക്ക്:  30 വര്‍ഷത്തിനിടെ ചൂട് നീരുറവകളില്‍ കുളിക്കുന്ന 10000 സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തി; 17 പുരുഷന്മാര്‍ അറസ്റ്റില്‍ 
 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ