തനിക്ക് 20 വയസ്സുള്ളപ്പോൾ മുതൽ ചൂടുനീരുറവകളിൽ കുളിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും എടുക്കാറുണ്ടെന്നാണ് 50 കാരനായ കരിൻ സൈറ്റോ പോലീസിനോട് കുറ്റസമ്മതം നടത്തിയത്. 

'ളിഞ്ഞ് നോട്ടം' മനുഷ്യന്‍റെ സഹജമായ വാസനകളിലൊന്നാണ്. തരം കിട്ടിയാല്‍ ഒന്ന് കണ്ണ് പാളാത്തതായി ആരാണ് ഉള്ളതെന്നാകും മറുചോദ്യം. എന്നാല്‍, സാമൂഹികമായ ചില വേലിക്കെട്ടുകള്‍ ഇത്തരം പ്രവൃത്തികളില്‍ നിന്നും മാറി നില്‍ക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു. അപ്പോഴും ചിലര്‍ ഇത്തരം പ്രവൃത്തികളില്‍ ആനന്ദം കണ്ടെത്തുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് ഒരുതരം മാനസിക പ്രശ്നമാണെന്നാണ് മനശാസ്ത്രജ്ഞരുടെ വിദഗ്ദരുടെ വാദം. അടുത്തകാലത്ത് ഒളിഞ്ഞ് നോട്ടത്തിന് 17 പേരാണ് ജപ്പാനില്‍ അറസ്റ്റിലായത്. അന്വേഷണോദ്യോഗസ്ഥരെ ഞെട്ടിച്ച ചില വെളിപ്പെടുത്തലുകളും പിന്നാലെ പുറത്ത് വന്നു. 

അറസ്റ്റിലായവരില്‍ ഒരാള്‍ കഴിഞ്ഞ 30 വര്‍ഷമായി രാജ്യത്തുടനീളമുള്ള ചൂട് നീരുറവകളില്‍ സ്ത്രീകള്‍ കുളിക്കുന്നത് വീഡിയോയില്‍ ചിത്രീകരിച്ചതായി കുറ്റസമ്മതം നടത്തി. ഏതാണ്ട് പതിനായിരക്കണക്കിന് സ്ത്രീകളുടെ കുളികളാണ് ഇത്തരത്തില്‍ ഇയാള്‍ ചിത്രീകരിച്ചത്. ഇതേ കുറ്റം ചെയ്ത 16 പേരാണ് പിന്നാലെ അറസ്റ്റിലായത്. 2021 ഡിസംബറിലാണ് ഈ കുറ്റകൃത്യത്തിന് 50 കാരനായ കരിൻ സൈറ്റോയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മറ്റുള്ളവരുടെ അറസ്റ്റ്. അറസ്റ്റിലായവരില്‍ മുതിർന്ന കമ്പനി എക്സിക്യൂട്ടീവുകളും പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥരും ടോക്കിയോയിൽ നിന്നുള്ള ഒരു ഡോക്ടറും ഉൾപ്പെടുന്നുവെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

കൂടുതല്‍ വായനയ്ക്ക്: ഇന്ത്യന്‍ റെയില്‍വേയുടെ ഭക്ഷണത്തിന് '5 സ്റ്റാര്‍' നല്‍കി സോഷ്യോളജി പ്രൊഫസര്‍; പിന്നാലെ രസികന്‍ കമന്‍റുകള്‍!

തനിക്ക് 20 വയസ്സുള്ളപ്പോൾ മുതൽ ചൂടുനീരുറവകളിൽ കുളിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും എടുക്കാറുണ്ടെന്നാണ് 50 കാരനായ കരിൻ സൈറ്റോ പോലീസിനോട് കുറ്റസമ്മതം നടത്തിയത്. അറസ്റ്റിലായ മറ്റ് പ്രതികൾ സൈറ്റോയിൽ നിന്ന് കുളിക്കടവിലെ സ്ത്രീകളെ ചിത്രീകരിക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ പഠിച്ചതായും കുറഞ്ഞത് 10,000 സ്ത്രീകളെയെങ്കിലും ഇത്തരത്തില്‍ ചിത്രീകരിച്ചതായും പോലീസ് അറിയിച്ചു. ഇതിനായി ഇവര്‍ ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചതായും പോലീസ് പറയുന്നു. 

കൂടുതല്‍ വായനയ്ക്ക്: ഭക്ഷണത്തിന് അമിത വില, എയര്‍പോര്‍ട്ടില്‍ വച്ച് അമ്മയോടൊപ്പം വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിച്ച് യുവാവ്

നൂറുകണക്കിന് മീറ്ററുകളോളം ദൂരെ മലമുകളില്‍ ഒളിച്ചിരുന്നും മറ്റുമാണ് ചൂട് നീരുറവകളിലെ സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയത്. ഇത്തരത്തിലുള്ള കുറഞ്ഞത് 100 സ്ഥലങ്ങളിലെ ചിത്രങ്ങളെങ്കിലും പ്രതികള്‍ പകര്‍ത്തിയതായി പോലീസ് പറയുന്നു. ഇത്തരത്തില്‍ പകര്‍ത്തുന്ന വീഡിയോകള്‍ക്ക് സബ്‌ടൈറ്റിലുകൾ ചേർക്കുകയും അവ പ്രദർശിപ്പിക്കുന്നതിന് പുരുഷന്മാര്‍ ഒത്തുചേരലുകൾ നടത്തിയതായും പൊലീസ് പറയുന്നു. "ഇത് ഞെട്ടിപ്പിക്കുന്നതാണ്, എതിർലിംഗത്തിൽപ്പെട്ട ഒരാളുടെ നഗ്നചിത്രങ്ങൾ ലഭിക്കുന്നതിന് വേണ്ടിയുള്ള വോയറിസം കഠിനമായി ശിക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് എനിക്ക് പറയേണ്ടി വരും," ജപ്പാൻ ഹോട്ട് സ്പ്രിംഗ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യുതാക സെകി സൗത്ത് ചൈന മോണിംഗ് പോസ്റ്റിനോട് പറഞ്ഞു. ശല്യം തടയുന്നതിനുള്ള ഓർഡിനൻസ്, അനധികൃത ഫോട്ടോഗ്രാഫി, അശ്ലീലചിത്രങ്ങൾ എന്നിവയ്‌ക്കെതിരായ നിയമം ലംഘിച്ചുവെന്ന കുറ്റമാണ് അറസ്റ്റിലായവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ചൈൽഡ് പോണോഗ്രാഫി നിയമം ഇവര്‍ ലംഘിച്ചെന്നും പോലീസ് സംശയിക്കുന്നു. കുറ്റവാളികള്‍ക്ക് ഒരു വര്‍ഷം തടവും ഏതാണ്ട് ആറര ലക്ഷത്തോളം രൂപ പിഴയും വിധിച്ചു. 


കൂടുതല്‍ വായനയ്ക്ക്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഐസ് മാരത്തണിന് ഒരുങ്ങി പാംഗോങ് തടാകം