
യാത്രകൾ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ, കൈയില്‍ പണം ഇല്ലാത്തതിന്‍റെ പേരിൽ സ്വപ്നം കണ്ട യാത്രകൾ വേണ്ടെന്ന് വെച്ചവരാണെങ്കിൽ തീർച്ചയായും യുകെ സ്വദേശികളായ ഈ ദമ്പതികളുടെ കഥ നിങ്ങൾക്ക് ഉപകാരപ്പെട്ടേക്കാം. കാരണം, വിമാന ടിക്കറ്റ് ചാർജ് മാത്രം നൽകി ഈ ദമ്പതികൾ ആറു വർഷം കൊണ്ട് ചുറ്റി സഞ്ചരിച്ചത് 84 രാജ്യങ്ങളാണ്. 51 കാരിയായ ലിസി സീയറും അവരുടെ ഭർത്താവായ അലൻ വെസ്റ്റോളുമാണ് ഇത്തരത്തിൽ യാത്ര ചെയ്ത് അമ്പരപ്പിച്ച ദമ്പതികൾ.
റിസോർട്ട് ജീവനക്കാരിയായിരുന്ന 51 കാരിയായ ലിസിയ്ക്ക് യാത്രകൾ ഏറെ ഇഷ്ടമായിരുന്നു. പക്ഷേ പലപ്പോഴും പണം ആഗ്രഹിച്ച പല ആഡംബര യാത്രകൾക്കും തടസ്സമായി. അങ്ങനെയാണ് ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ എങ്ങനെ യാത്രകൾ ചെയ്യാം എന്നതിനെക്കുറിച്ച് ലിസി പഠനം നടത്തി തുടങ്ങിയത്. ആ അന്വേഷണം ഒടുവിൽ ചെന്നെത്തിയത് ഹോം എക്സ്ചേഞ്ച് എന്നൊരു വെബ്സൈറ്റിൽ ആയിരുന്നു. ചെറിയൊരു അംഗത്വ ഫീസ് നൽകിയാൽ ലോകമെമ്പാടുമുള്ള താമസ യോഗ്യമായ വീടുകളുടെ ഒരു പട്ടിക വെബ്സൈറ്റ് നമുക്ക് നൽകും. ഒപ്പം ഒരു കാര്യം കൂടി ചെയ്യണമെന്ന് മാത്രം നമ്മുടെ രാജ്യത്ത് സന്ദർശനത്തിനായി എത്തുന്ന വിദേശികളായ സന്ദർശകർക്ക് താൽക്കാലിക താമസത്തിനായി നമ്മുടെ വീടും വിട്ടു നൽകണം. 175 ഡോളർ ( 14,478 രൂപ) ആണ് വെബ്സൈറ്റിൽ അംഗത്വം എടുക്കുന്നതിനുള്ള ഫീസ്.
കൂടുതല്‍ വായിക്കാന്‍: യുവതി സ്വന്തമാക്കിയത് ഒരു വർഷം കൊണ്ട് 55 രാജ്യങ്ങൾ സന്ദർശിച്ച ലോക റെക്കോർഡ്; അതും വീൽചെയറിൽ ഇരുന്ന് !
അങ്ങനെ ലിസിയും ഭർത്താവും തങ്ങളുടെ യാത്രകൾക്കായി ഹോം എക്സ്ചേഞ്ച് വെബ്സൈറ്റിനെ ആശ്രയിക്കാൻ തീരുമാനിച്ചു. അങ്ങനെ അവർ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉള്ള 84 രാജ്യങ്ങളാണ് ഇതിനോടകം സന്ദർശിച്ചു കഴിഞ്ഞത്. ഇവർ സന്ദർശിച്ച രാജ്യങ്ങളിൽ ഇറ്റലി, ഹംഗറി, ജർമ്മനി, സ്പെയിൻ എന്നിവയും ഉള്‍പ്പെടുന്നു. കൂടാതെ തങ്ങളുടെ വീട് ലോകത്തിന്‍റെ പല ഭാഗത്ത് നിന്നുള്ള 48 ഓളം സഞ്ചാരികള്‍ക്ക് താമസ സൗകര്യത്തിനായി വിട്ടു നൽകിയതായും ഇവർ പറയുന്നു.
കൂടുതല്‍ വായനയ്ക്ക്: പൈപ്പിലെ ചോർച്ച കണ്ടില്ല; ഒടുവില്‍, യുവതിക്ക് വാട്ടർ ബില്ല് വന്നത് 15 ലക്ഷം രൂപ !