പണത്തിന് വേണ്ടിയല്ലേ വയസനെ വിവാഹം കഴിച്ചത് എന്ന് കമന്റ്, യഥാർത്ഥ സ്നേഹമെന്ന് ദമ്പതികൾ

Published : Aug 29, 2022, 11:50 AM IST
പണത്തിന് വേണ്ടിയല്ലേ വയസനെ വിവാഹം കഴിച്ചത് എന്ന് കമന്റ്, യഥാർത്ഥ സ്നേഹമെന്ന് ദമ്പതികൾ

Synopsis

എന്നാൽ, ദിവസേനയെന്നോണം ഓൺലൈനിലും അല്ലാതെയും അവരുടെ പ്രായവ്യത്യാസത്തെ ചൊല്ലിയുള്ള അനേകം വിമർശനങ്ങളാണ് ഇരുവർക്കും കേൾക്കേണ്ടി വരുന്നത്. അതിൽ പ്രധാന ആരോപണം ജാക്കി പണത്തിന് വേണ്ടിയാവും ഈ ബന്ധത്തിന് സമ്മതിച്ചത് എന്നതാണ്.

ഇരുപതോ മുപ്പതോ വയസിന്റെ വ്യത്യാസമുള്ള ദമ്പതികളെ അം​ഗീകരിക്കാൻ നമുക്ക് ബു​ദ്ധിമുട്ടായിരിക്കും അല്ലേ? എന്നാൽ, അങ്ങനെ വിവാഹം കഴിക്കുന്നവരും ഒന്നിച്ച് ജീവിക്കുന്നവരും ഉണ്ട്. പതിറ്റാണ്ടുകളുടെ പ്രായവ്യത്യാസമുള്ള ദമ്പതികൾ തങ്ങളനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ഇവിടെ. 42 വയസിന്റെ വ്യത്യാസമാണ് ഇരുവരും തമ്മിൽ. 

എന്നാൽ, അതിലൊന്നും ഒരു കുഴപ്പവും ഇല്ലെന്നും പണത്തിന് പ്രത്യേകിച്ച് തങ്ങളുടെ ബന്ധത്തിൽ ഒന്നും ചെയ്യാനില്ല എന്നുമാണ് ഇരുവരും പറയുന്നത്. ജാക്കി എന്ന ഇരുപത്തിയേഴുകാരി ജനിച്ചത് ഫിലിപ്പീൻസിലാണ്. ഭർത്താവ് 69 -കാരൻ ഡേവ് യുഎസ്സിലും. 2016 -ൽ ഒരു ഇന്റർനെറ്റ് ഡേറ്റിം​ഗ് വെബ്സൈറ്റിലാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും തമ്മിൽ വിവാഹിതരാവാൻ തീരുമാനിക്കുകയും വിവാഹിതരാവുകയും ചെയ്തു. എന്നാൽ, ഡേവിന്റെ പണം കണ്ടിട്ടാണ് ജാക്കി അങ്ങനെ ഒരു തീരുമാനം എടുത്തത് എന്നാണ് ആളുകൾ ഇവരെ വിമർശിക്കുന്നത്. 

എന്നാൽ, ആദ്യം ഡേവ് ആണ് ജാക്കിയോട് ഒരുമിച്ച് ഒരു കാപ്പി കുടിച്ചാലോ എന്ന് ചോദിക്കുന്നത്. ജാക്കി സമ്മതിച്ചു. ഇപ്പോൾ മൂന്ന് വർഷമായി ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട്. ചെറി ബ്ലോസംസ് എന്ന സൈറ്റിലാണ് തങ്ങൾ കണ്ടുമുട്ടിയത് എന്ന് ഇരുവരും ടിക്ടോക് വീഡിയോയിൽ വെളിപ്പെടുത്തി. ഡേവ് ആണ് ജാക്കിയുടെ പ്രൊഫൈൽ കാണുന്നതും അവളോട് താൽപര്യം പ്രകടിപ്പിക്കുന്നതും. അങ്ങനെയാണ് അതൊരു പ്രണയബന്ധമായി വളർന്നതത്രെ. 

എന്നാൽ, ദിവസേനയെന്നോണം ഓൺലൈനിലും അല്ലാതെയും അവരുടെ പ്രായവ്യത്യാസത്തെ ചൊല്ലിയുള്ള അനേകം വിമർശനങ്ങളാണ് ഇരുവർക്കും കേൾക്കേണ്ടി വരുന്നത്. അതിൽ പ്രധാന ആരോപണം ജാക്കി പണത്തിന് വേണ്ടിയാവും ഈ ബന്ധത്തിന് സമ്മതിച്ചത് എന്നതാണ്. എന്നാൽ, ഡേവ് അതിന് വിശദീകരണം നൽകുന്നത് ഇങ്ങനെ, 'ഞങ്ങൾ തമ്മിൽ 42 വയസ്സിന്റെ വ്യത്യാസമുണ്ട്. അവൾക്ക് 27, എനിക്ക് 69. എന്നാൽ, ഞങ്ങളുടെ സ്നേഹത്തിൽ ഇത് ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല.' 

ഡേവും ജാക്കിയും തങ്ങളുടെ ജീവിതത്തിലെ മിക്ക കാര്യങ്ങളും ടിക്ടോക്കിൽ പങ്ക് വയ്ക്കുന്നു. മുപ്പതിനായിരത്തിലധികം ഫോളോവേഴ്സുണ്ട് അവർക്ക് ടിക്ടോക്കിൽ. 

PREV
click me!

Recommended Stories

ജർമ്മനിയിൽ നല്ല ജോലി, സമ്പാദ്യം, കൂട്ടുകാർ, എല്ലാമുണ്ട്, പക്ഷേ നാടിന് പകരമാകുമോ? തിരികെ വരാൻ ആലോചിക്കുന്നുവെന്ന് യുവതി
ഇൻഷുറൻസ് തുക തട്ടാൻ വൻ നാടകം, കാമുകിയെ കാറിടിപ്പിച്ചു, ഒടുവിൽ എല്ലാം പൊളിഞ്ഞു