30 വർഷമായി അടഞ്ഞുകിടക്കുന്ന ലോകത്തിലെ ഏറ്റവും ഭയാനകമായ വാട്ടർ പാർക്ക്, നി​ഗൂഢത മാത്രം ബാക്കി

Published : Jul 23, 2023, 02:24 PM ISTUpdated : Jul 23, 2023, 02:27 PM IST
30 വർഷമായി അടഞ്ഞുകിടക്കുന്ന ലോകത്തിലെ ഏറ്റവും ഭയാനകമായ വാട്ടർ പാർക്ക്, നി​ഗൂഢത മാത്രം ബാക്കി

Synopsis

13 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ പാർക്ക് ഇപ്പോൾ പ്രദേശവാസികൾ പ്രേതബാധയുള്ള സ്ഥലമായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ആരും പാർക്കിനുള്ളിലേക്ക് കടക്കാൻ താല്പര്യപ്പെടുന്നില്ല.

അവധിക്കാലങ്ങൾ വാട്ടർ തീം പാർക്കുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും ഒക്കെ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മിൽ പലരും. എന്നാൽ, പതിറ്റാണ്ടുകളായി സഞ്ചാരികൾ പോകാൻ ഭയപ്പെടുന്ന അല്ലെങ്കിൽ പോകാൻ ഇഷ്ടപ്പെടാത്ത ഒരു വാട്ടർ തീം പാർക്ക് ഉണ്ട്.

തങ്ങളുടെ ടൂറിസം ഡെസ്റ്റിനേഷനുകളിൽ നിന്നും സഞ്ചാരികൾ മനപ്പൂർവ്വം ഒഴിവാക്കുന്ന ആ പാർക്ക് ഏതാണെന്ന് അറിയാമോ? ബാഴ്‌സലോണയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന L'Aquatic Pardis, എന്ന വാട്ടർ പാർക്ക് ആണ് ഇത്.  "ലോകത്തിലെ ഏറ്റവും ഭയാനകമായ വാട്ടർപാർക്ക്" ആയി ഇത് കണക്കാക്കപ്പെടുന്നു. ഏകദേശം 30 വർഷത്തോളമായി ഈ പാർക്ക് പ്രവർത്തനരഹിതമായി തുടരുകയാണ്.

എന്തുകൊണ്ടാണ് ഇത് ഉപേക്ഷിക്കപ്പെട്ടത് എന്നത് ഇന്നും നിഗൂഢമായി തുടരുന്നു. പ്രവർത്തനമാരംഭിച്ചതിനുശേഷം വെറും രണ്ടു വർഷക്കാലത്തോളം മാത്രമാണത്രേ ഈ പാർക്ക് തുറന്നു പ്രവർത്തിച്ചത്. പിന്നീട് ഇത് സഞ്ചാരികളാൽ ഉപേക്ഷിക്കപ്പെടുകയും കാലക്രമേണ പ്രവർത്തനരഹിതമാവുകയും ചെയ്തു. അതിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത് പലതാണ്. എന്നാൽ ഇത്രയും വർഷക്കാലം ആയിട്ടും എന്തുകൊണ്ടാണ് ഇത് ആരും ഏറ്റെടുത്ത് തുറക്കാത്തത് എന്ന കാര്യം ഇന്നും അജ്ഞാതമാണ്. 

ഒറ്റപ്പുരുഷനും പ്രവേശനമില്ലാത്ത ഉത്സവം, പ്രാർത്ഥന, പാട്ട്, നൃത്തം, എലിയടക്കമുള്ള ഭക്ഷണം

കടം, നെഗറ്റീവ് പബ്ലിസിറ്റി, ഒരു കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട ദാരുണമായ സംഭവം എന്നിവയാണ് പാർക്ക് ഉപേക്ഷിക്കപ്പെടാനുള്ള കാരണങ്ങളായി പലരും പറയുന്നത്. പാർക്കിലെ ഒരു റൈഡ് മെഷീനുള്ളിൽ വീണ് ഒരു പിഞ്ചുകുഞ്ഞ് മരിച്ചതോടെയാണ് ഈ പാർക്കിലേക്ക് ആരും വരാതായത് എന്നാണ് പ്രചരിക്കുന്ന കഥകളിൽ ഏറ്റവും പ്രധാനപ്പെട്ടത്. 

13 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ പാർക്ക് ഇപ്പോൾ പ്രദേശവാസികൾ പ്രേതബാധയുള്ള സ്ഥലമായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ആരും പാർക്കിനുള്ളിലേക്ക് കടക്കാൻ താല്പര്യപ്പെടുന്നില്ല. 1990 -കളുടെ തുടക്കത്തിൽ സജീവമായിരുന്ന ഈ പ്രദേശത്ത്  ഇന്ന് തകർന്ന വാട്ടർ സ്ലൈഡുകളും നശിച്ച കുളങ്ങളും മാലിന്യ കൂമ്പാരങ്ങളും മാത്രമാണ് ഉള്ളത്.

1992 -ൽ ബാഴ്‌സലോണയിൽ നടന്ന ഒളിമ്പിക് ഗെയിംസിന് ശേഷം വലിയ ജനപ്രീതിയാണ് കടൽത്തീര റിസോർട്ട് പട്ടണമായ സിറ്റ്‌ജസിന് ലഭിച്ചത്. അതിനെ തുടർന്നാണ് സിറ്റ്‌ജസിന് സമീപം എൽ അക്വാട്ടിക് പാരഡിസ് നിർമ്മിച്ചത്. ഒളിമ്പിക്‌സിന് ശേഷമുള്ള പ്രദേശത്തിന്റെ ആകർഷണീയതയിലേക്ക് ആകർഷിക്കപ്പെടുന്ന സന്ദർശകർക്ക് ആവേശകരമായ അനുഭവം നൽകാനായിരുന്നു പാർക്ക് ലക്ഷ്യമിട്ടിരുന്നത്. പക്ഷേ, നിഗൂഢമായ കാരണങ്ങളാൽ ഇന്നും ഈ പാർക്ക് ഉപേക്ഷിക്കപ്പെട്ടതായി തുടരുന്നു.

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ