എന്നെയൊന്ന് അറസ്റ്റ് ചെയ്യൂ...; പൊലീസുകാരിയോട് യാചിച്ച് കുറ്റവാളികള്‍!

Published : Jan 25, 2023, 12:23 PM ISTUpdated : Jan 25, 2023, 12:24 PM IST
എന്നെയൊന്ന് അറസ്റ്റ് ചെയ്യൂ...; പൊലീസുകാരിയോട് യാചിച്ച് കുറ്റവാളികള്‍!

Synopsis

സൗന്ദര്യം തന്‍റെ ജോലിയെ ഏറെ സഹായിക്കുന്നുണ്ടെന്നും കുറ്റവാളികള്‍ തന്നോട് കുറ്റസമ്മതം നടത്താന്‍ ഏറെ താത്പര്യം കാണിക്കുന്നെന്നും ഇവര്‍ അവകാശപ്പെടുന്നു. 

സാധാരണയായി പൊലീസ് എന്ന് കേട്ടാൽ തന്നെ കുറ്റവാളികൾക്ക് പേടിയാണ്. എന്തിനേറെ പറയുന്നു, പൊലീസ് വണ്ടിയുടെ സൈറൺ പോലും കേട്ടാൽ ഭയന്ന് ഒളിക്കുന്നവരാണ് പല കുറ്റവാളികളും. എന്നാൽ, റോസ് എന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയോട് കുറ്റവാളികൾ പിന്നാലെ നടന്ന് തങ്ങളെ ഒന്ന് അറസ്റ്റ് ചെയൂവെന്ന് യാചിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ പൊലീസ് ഉദ്യോഗസ്ഥ തന്‍റെ ടിക്ക് ടോക്ക് അക്കൗണ്ടിലൂടെയാണ് കുറ്റവാളികളുടെ ഈ വിചിത്രമായ അഭ്യര്‍ത്ഥന പങ്കുവച്ചിരിക്കുന്നത്. അതിനുള്ള കാരണവും അവർ തന്നെ വീഡിയോയിൽ പറയുന്നുണ്ട്.

@bigrose.22 എന്ന തന്‍റെ ടിക്ക് ടോക്ക് അക്കൗണ്ടിലൂടെയാണ് ഇവർ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇനി കുറ്റവാളികൾ ഇവരുടെ പിന്നാലെ കൂടാനുള്ള കാരണം എന്താണെന്ന് അറിയണ്ടേ? മറ്റൊന്നുമല്ല കുറ്റവാളികളായ പുരുഷന്മാർ തന്നെ അറസ്റ്റ് ചെയ്യണമെന്ന് അപേക്ഷിക്കും വിധം താൻ സുന്ദരിയാണെന്നാണ് റോസിന്‍റെ പക്ഷം. ആ പറയുന്നതില്‍ അല്പം കാര്യമുണ്ടെന്ന് റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാണിക്കുന്നു. നീല കണ്ണുകളും തവിട്ട്നിറത്തിലുള്ള ചുരുളൻ മുടികളുമുള്ള സുന്ദരിയാണ് റോസ്. ഈ സൗന്ദര്യത്തോട് ആരാധന മൂത്താണ് കുറ്റവാളികൾ തങ്ങളെ എങ്ങനെയെങ്കിലും ഒന്ന് അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഇവരുടെ പിന്നാലെ കൂടിയിരിക്കുന്നത്. ഇക്കൂട്ടത്തിൽ യാതൊരു തെറ്റും ചെയ്യാത്ത പുരുഷന്മാരും ഉണ്ടെന്നാണ് റോസ് അവകാശപ്പെടുന്നത്. 

എന്നാല്‍, താൻ ഇക്കാര്യങ്ങളെല്ലാം വളരെയധികം ആസ്വദിക്കുന്നുണ്ടെന്നും ഒരുപക്ഷേ തന്‍റെ സൗന്ദര്യം താൻ ചെയ്യുന്ന ജോലിക്ക് തടസ്സമാണെന്നാണ് പലരും ചിന്തിക്കുന്നുണ്ടെങ്കിലും തനിക്ക് അങ്ങനെയല്ലെന്നും അവർ വീഡിയോയില്‍ പറയുന്നു. പല കേസുകളും തെളിയിക്കാൻ തന്‍റെ സൗന്ദര്യം തന്നെ സഹായിച്ചിട്ടുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു. കൂടാതെ പുരുഷന്മാരായ പല കുറ്റവാളികളും മറ്റ് പൊലീസുകാരോട് കുറ്റസമ്മതം നടത്തുന്നതിനേക്കാള്‍ വേഗത്തിൽ തന്നോട് കുറ്റസമ്മതം നടത്താറുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. 

ഏതാനും ദിവസങ്ങൾ മുമ്പാണ് മറ്റൊരു വനിതാ പൊലീസ് ഉദ്യോഗസ്ഥയായ ലീയാനെ കാര്‍ (Leanne Carr) തന്‍റെ സൗന്ദര്യം പൊലീസ് ജോലി ചെയ്യുന്നതിൽ തനിക്ക് തടസ്സം സൃഷ്ടിക്കുന്നെന്ന് പറഞ്ഞ് ജോലി ഉപേക്ഷിച്ചത്. ലീൻ എന്ന ഈ പൊലീസ് ഉദ്യോഗസ്ഥ ഇപ്പോൾ മോഡലിംഗ് രംഗത്ത് സജീവമാകുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടെയാണ് സൗന്ദര്യം പൊലീസ് ജോലിയില്‍ ഏങ്ങനെ സഹായകരമാകുമെന്ന് വെളിപ്പെടുത്തി റോസ് രംഗത്തെത്തിയിരിക്കുന്നത്. 

കൂടുതല്‍ വായനയ്ക്ക്: നിധിവേട്ടയ്ക്ക് തുടക്കമിട്ട് 'X' എന്ന് അടയാള ചിഹ്നമിട്ട രണ്ടാം ലോകമഹായുദ്ധ കാലത്തെ ഭൂപടം!
 

 

PREV
click me!

Recommended Stories

28 വയസ്, അച്ഛന്റെയും അമ്മയുടെയും കൂടെ താമസിക്കുന്നതിന് കൂട്ടുകാർ കളിയാക്കുന്നു, ഇത് അസാധാരണമാണോ? പോസ്റ്റുമായി യുവാവ്
ഒരു റൊമാന്റിക് സിനിമ പോലെ; 10 -ാം വയസിൽ തന്നെ രക്ഷിച്ച സൈനികനെ 17 വർഷങ്ങൾക്കുശേഷം വിവാഹം ചെയ്ത് യുവതി