കണ്ടാൽ സാൽമൺ സുഷി തന്നെ, താരമായി അക്വേറിയത്തിലെ ഈ ജീവി, കാണാനായി സന്ദർശകരുടെ ഒഴുക്ക്

Published : Oct 07, 2021, 03:10 PM IST
കണ്ടാൽ സാൽമൺ സുഷി തന്നെ, താരമായി അക്വേറിയത്തിലെ ഈ ജീവി, കാണാനായി സന്ദർശകരുടെ ഒഴുക്ക്

Synopsis

എന്നിരുന്നാലും, രാജ്യത്ത് കൊവിഡ് -19 കേസുകൾ വര്‍ധിച്ചതോടെ അക്വേറിയം അടച്ചു. ആ സമയത്ത് ഈ ജീവി എത്ര കാലം ജീവിക്കും, സന്ദർശകർക്ക് വീണ്ടും അതിനെ കാണാനുള്ള ഭാ​ഗ്യമുണ്ടാകുമോ എന്നതെല്ലാം സംശയമായിരുന്നു. 

സാൽമൺ സുഷിയുടെ (salmon ) കഷ്ണം പോലെ തോന്നിക്കുന്ന ഒരു വിചിത്രമായ കടൽ ജീവിയുമായി ജാപ്പനീസ് അക്വേറിയം ശ്രദ്ധ നേടിയിരിക്കുകയാണ്. ഈ ജീവിക്ക് പുറകിൽ ഓറഞ്ച്, വെള്ള അടയാളങ്ങളും സാൽമൺ സുഷിക്ക് സമാനമായ വെളുത്ത അടിഭാഗവും ഉണ്ട്. ഇതിന് കറുത്ത കണ്ണുകളും അർദ്ധസുതാര്യമായ കാലുകളുമുണ്ടെന്ന് വൈസ് റിപ്പോർട്ട് ചെയ്തു. 

ഈ ജീവിക്ക് നട്ടെല്ലില്ല. ഞണ്ട്, ചെമ്മീന്‍ തുടങ്ങിയവയുടെയൊക്കെ ഗണത്തില്‍ പെട്ടതാണ് ഈ ജീവിയെന്ന് കരുതുന്നു. സമുദ്രനിരപ്പിൽ നിന്ന് 2,600 മുതൽ 4,000 അടി വരെയുള്ള ജാപ്പനീസ് ദ്വീപായ ഹോക്കൈഡോയിലെ തീരപ്രദേശമായ റൗസുവിൽ വച്ച് മത്സ്യത്തൊഴിലാളികളാണ് ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ഇനത്തെ കണ്ടെത്തിയത്. 

ജപ്പാനിലെ റൗസു തീരത്ത് മത്സ്യത്തൊഴിലാളികൾ പിടിച്ച ശേഷം, ജൂലൈ അവസാനം അക്വാമറൈൻ ഇതിനെ ഫുകുഷിമയിലേക്ക് അയച്ചു. ജൂലൈ മാസത്തില്‍ അക്വേറിയം ഈ ജീവിയുടെ ഒരു ഫോട്ടോ ട്വീറ്റ് ചെയ്തിരുന്നു. അന്ന് അത് വൈറലായി. മൃഗശാലയിലെ ഒരു പ്രധാന ആകർഷണമായി മാറുകയായിരുന്നു ഇത്. ഇതിനെ കാണാനായി മാത്രം നിരവധിപ്പേർ എത്തി. 

എന്നിരുന്നാലും, രാജ്യത്ത് കൊവിഡ് -19 കേസുകൾ വര്‍ധിച്ചതോടെ അക്വേറിയം അടച്ചു. ആ സമയത്ത് ഈ ജീവി എത്ര കാലം ജീവിക്കും, സന്ദർശകർക്ക് വീണ്ടും അതിനെ കാണാനുള്ള ഭാ​ഗ്യമുണ്ടാകുമോ എന്നതെല്ലാം സംശയമായിരുന്നു. എന്നാൽ, രണ്ട് മാസത്തിനു ശേഷം ആദ്യമായി വെള്ളിയാഴ്ച അക്വേറിയം തുറന്നു. വീണ്ടും ഈ സാൽമൺ സുഷിയെപ്പോലെയുള്ള ജീവിയെ കാണാൻ നിരവധിപ്പേരാണ് എത്തിയത്. 


 

PREV
click me!

Recommended Stories

29 നിയമ വിദ്യാർത്ഥികൾക്ക് ലഭിച്ചത് 'പൂജ്യം' മാർക്ക്, പ്രതിഷേധം ശക്തമായപ്പോൾ 48 മണിക്കൂറിനുള്ളിൽ വീണ്ടും ഫലപ്രഖ്യാപനം നടത്തി മുംബൈ സർവകലാശാല
അനിയന്‍റെ സ്വപ്നം, 20 ലക്ഷം രൂപ നൽകി ബിടെക് പഠിക്കേണ്ടെന്ന് ജ്യേഷ്ഠൻ; കുറിപ്പ് വൈറൽ