ഈ രാജ്യങ്ങളുടെ അതിർത്തി അല്പം വ്യത്യസ്തമാണ്, അത് നിങ്ങളെ അമ്പരപ്പിക്കും

Published : Nov 17, 2023, 09:00 PM IST
ഈ രാജ്യങ്ങളുടെ അതിർത്തി അല്പം വ്യത്യസ്തമാണ്, അത് നിങ്ങളെ അമ്പരപ്പിക്കും

Synopsis

രണ്ട് രാജ്യങ്ങളുടെ സർക്കാരുകളും തമ്മിൽ തികച്ചും സഹകരണമുണ്ട് എന്നതിനാൽ തന്നെ ഇത് പൊതുജനങ്ങൾക്ക്  തങ്ങളുടെ രാജ്യത്തിന്റെ അതിർത്തി കടന്നുള്ള യാത്ര എളുപ്പമാക്കുന്നു.

രണ്ട് രാജ്യങ്ങളുടെ അതിർത്തി എന്നാൽ പലപ്പോഴും വലിയ സുരക്ഷാസേനയെ ഒക്കെ വിന്യസിച്ചിരിക്കുന്ന ഇടങ്ങളായിരിക്കും. നുഴഞ്ഞുകയറ്റം ഇല്ലാതെയാക്കുക, രാജ്യത്തിന്റെ സുരക്ഷ ഉറപ്പിക്കുക എന്നത് തന്നെയാണ് ഇതിന്റെ ലക്ഷ്യം. എന്നാൽ, അത്ര കടുംപിടിത്തം ഇല്ലാത്ത, അയൽരാജ്യത്തിലേക്ക് കടക്കുക എന്നത് എളുപ്പമായ രാജ്യങ്ങളും ലോകത്തുണ്ട്. അത്തരത്തിലുള്ള രണ്ട് രാജ്യങ്ങളാണ് ബെൽജിയവും നെതർലാൻഡും. 

ലോകത്തിലെ ഏറ്റവും തിരക്കേറിയ അതിർത്തികളിൽ ഒന്നായാണ് ഈ രാജ്യങ്ങളുടെ അതിർത്തി അറിയപ്പെടുന്നത്. ബെൽജിയൻ-ഡച്ച് അതിർത്തിയുടെ നീളം 450 കിലോമീറ്ററാണ്. ദിനംപ്രതി ആയിരങ്ങളാണ് ഈ രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി കടന്ന് സഞ്ചരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ തന്നെയാണ് ഇതിന്റെ പ്രധാന കാരണം. 

നെതർലാൻഡും ബെൽജിയവും തമ്മിലുള്ള അതിർത്തിയുടെ ചരിത്രം തുടങ്ങുന്നത് 1843 -ലാണ്. ആ വർഷമാണ് ഇവിടെ അതിർത്തി നിർമ്മിക്കുന്നത്. രണ്ടു രാജ്യങ്ങളും ചേർന്ന് മാസ്ട്രിക്റ്റ് ഉടമ്പടി ഒപ്പുവയ്ക്കുന്നതും ഈ വർഷം തന്നെ. ഈ ഉടമ്പടിയുടെ പ്രധാന ലക്ഷ്യം തന്നെ ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം സ്ഥാപിക്കുകയും യുദ്ധമില്ലാതാക്കുകയും ചെയ്യുക എന്നതായിരുന്നു. 

രണ്ട് രാജ്യങ്ങളുടെ സർക്കാരുകളും തമ്മിൽ തികച്ചും സഹകരണമുണ്ട് എന്നതിനാൽ തന്നെ ഇത് പൊതുജനങ്ങൾക്ക് 
തങ്ങളുടെ രാജ്യത്തിന്റെ അതിർത്തി കടന്നുള്ള യാത്ര എളുപ്പമാക്കുന്നു. അടുത്ത കാലത്തായി, നേരത്തെ ഉണ്ടായിരുന്ന അതിർത്തി നിയമങ്ങളിൽ അനേകം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്നാൽ പോലും, ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ രണ്ട് രാജ്യങ്ങളിലെ നിയമങ്ങൾ കുറച്ച് കൂടി അയഞ്ഞതാണ് എന്ന് കാണാം. അതുപോലെ രണ്ട് രാജ്യങ്ങളുടെയും സംസ്കാരം തമ്മിലും വലിയ സാമ്യമുണ്ട്. പാചകരീതി, സ്‌പോർട്‌സിനോടുള്ള ഇഷ്ടം എന്നിവയൊക്കെ ഇതിൽ പെടും. 

വായിക്കാം: ഒരു ജഗ്ഗ് പൈപ്പുവെള്ളം ഓർഡർ ചെയ്തു, വന്ന ബില്ല് കണ്ട് ബോധം പോവാഞ്ഞത് ഭാ​ഗ്യം..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ