Asianet News MalayalamAsianet News Malayalam

ഒരു ജഗ്ഗ് പൈപ്പുവെള്ളം ഓർഡർ ചെയ്തു, വന്ന ബില്ല് കണ്ട് ബോധം പോവാഞ്ഞത് ഭാ​ഗ്യം..!

ഏതായാലും, ജെയ്നും കാമുകനും ടാപ്പ് വെള്ളം മാത്രമേ കുടിച്ചുള്ളൂ. എന്നാൽ, ബില്ല് വന്നപ്പോഴാണ് രണ്ടാളും ശരിക്കും ഞെട്ടിയത്.

more than six thousand rupees for one jug tap water rlp
Author
First Published Nov 17, 2023, 7:25 PM IST

പച്ചവെള്ളത്തിന് പണം കൊടുക്കേണ്ട കാലം വരുമോ എന്നൊക്കെ നേരത്തെയുള്ളവർ അതിശയോക്തിയിൽ പറഞ്ഞു കാണണം. എന്നാൽ, പച്ചവെള്ളത്തിനും പണം കൊടുക്കേണ്ട കാലത്ത് തന്നെയാണ് നാം ജീവിക്കുന്നത്. എന്നിരുന്നാലും അതിനൊരു കണക്കില്ലേ? ഒരു ജ​ഗ്​ഗ് ടാപ്പ് വെള്ളത്തിന് ഒരു റെസ്റ്റോറന്റ് ദമ്പതികളിൽ നിന്നും വാങ്ങിയ പൈസ കേട്ടാണ് ആളുകളിപ്പോൾ അന്തം വിടുന്നത്. 

സംഭവം നടന്നത് ലണ്ടിനലാണ്. ജെയ്ൻ ബ്രീഡ് എന്ന യുവതിയും അവളുടെ കാമുകനും ചേർന്ന് കോഡ് ലണ്ടൻ എന്ന ഡാനിഷ് സ്റ്റീക്ക്ഹൗസിൽ ഭക്ഷണം കഴിക്കാൻ ചെന്നതാണ്. അന്ന് ഞായറാഴ്ചയായിരുന്നു. അതുകൊണ്ട് റെസ്റ്റോറന്റിന്റെ ഭാ​ഗത്ത് നിന്നും ഒരു പ്രത്യേക ഓഫറും ഉണ്ടായിരുന്നു. 'ഓൾ യൂ കാൻ ഈറ്റ് റോസ്റ്റ് ഡിന്നർ' എന്നായിരുന്നു ഓഫറിന്റെ പേര്. വെറും 30 പൗണ്ടിന് ഒരാൾക്ക് എന്തും ഏത് അളവിലും കഴിക്കാമെന്നായിരുന്നു ഓഫർ. 

പക്ഷേ, മറ്റൊരു കാര്യം കൂടി റെസ്റ്റോറന്റ് പറഞ്ഞിട്ടുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നവർക്ക് ടാപ്പ് വെള്ളം മാത്രമേ കുടിക്കാൻ കിട്ടൂ. ഒപ്പം അതിന് 103 രൂപ റെഡ് ക്രോസ്സിന് സംഭാവന ചെയ്യണം എന്നതായിരുന്നു അത്. ഏതായാലും, ജെയ്നും കാമുകനും ടാപ്പ് വെള്ളം മാത്രമേ കുടിച്ചുള്ളൂ. എന്നാൽ, ബില്ല് വന്നപ്പോഴാണ് രണ്ടാളും ശരിക്കും ഞെട്ടിയത്. ഒരു ജ​ഗ്​ഗ് വെള്ളമാണ് ഇരുവരും ഓർഡർ ചെയ്തത്. അതിന് വന്ന ബില്ല് 6193 രൂപയാണ്. 

21 -കാരിയായ ജെയ്ൻ പറയുന്നത്, 'മെനു കണ്ട ശേഷം ഞങ്ങൾ മറ്റൊന്നും ഓർഡർ ചെയ്തിരുന്നില്ല. ആകെ ഒരു ജ​ഗ്​ഗ് ടാപ്പ് വെള്ളമാണ് ഓർഡർ ചെയ്തത്. ഇതിന് അറുപത് പൗണ്ട്, അതായത് 6193 രൂപയാണ് ചെലവായത്. അത് കൂടാതെ, 15 ശതമാനം ടിപ്പും നൽകേണ്ടി വന്നു' എന്നാണ്. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ അനേകം ആളുകളാണ് റെസ്റ്റോറന്റിനെ വിമർശിച്ച് കൊണ്ട് മുന്നോട്ട് വന്നത്. 

എന്നാൽ, അതേസമയം റെസ്റ്റോറന്റിന്റെ ഉടമ യുവതിയുടെ ട്വീറ്റിനോട് പ്രതികരിച്ചു. അത് ഞായറാഴ്ചയിലെ മാത്രം കാര്യമാണ്. എല്ലാവരും 30 പൗണ്ടിന്റെ ഭക്ഷണവും വെള്ളവും മാത്രം ഓർഡർ ചെയ്താൽ എന്ത് സംഭവിക്കും? അതുകൊണ്ടാണ് ആ പൈസ വന്നത് എന്നായിരുന്നു ഉടമയുടെ പ്രതികരണം. 

വായിക്കാം: ഭയമുള്ളവർ ഈ വീഡിയോ കാണരുത്, കൊച്ചുകുഞ്ഞിന്റെ കയ്യിൽ പാമ്പ്, പിന്നെ നടന്നത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

Follow Us:
Download App:
  • android
  • ios