മക്കളെ ട്രാക്കിൽ കളിക്കാൻ അനുവദിച്ച് അച്ഛൻ, മുന്നറിയിപ്പുമായി ഇവിടുത്തെ റെയിൽവേ

Published : Aug 15, 2023, 06:18 PM IST
മക്കളെ ട്രാക്കിൽ കളിക്കാൻ അനുവദിച്ച് അച്ഛൻ, മുന്നറിയിപ്പുമായി ഇവിടുത്തെ റെയിൽവേ

Synopsis

ഇതുപോലെ ട്രാക്കിൽ നിന്നുമുള്ള വിവിധ കാഴ്ചകൾ ഉൾപ്പെടുത്തിയാണ് റെയിൽവേയുടെ വീഡിയോ. അച്ഛനേയും മക്കളെയും കൂടാതെ മറ്റൊരു കൗമാരക്കാരൻ ട്രാക്കിൽ വ്യായാമം ചെയ്യുന്നതും കാണാം.

അച്ഛനമ്മമാരുടെ അശ്രദ്ധ കൊണ്ട് കുട്ടികൾക്ക് അപകടം സംഭവിക്കുന്ന അനേകം സന്ദർഭങ്ങളുണ്ട്. അത് ഇന്ത്യയിൽ മാത്രമല്ല. ലോകത്ത് എല്ലായിടത്തും ഉണ്ട്. അതുപോലെ തന്നെ എത്രയൊക്കെ മുന്നറിയിപ്പ് നൽകിയാലും അത് അവ​ഗണിച്ച് കൊണ്ട് വരുത്തി വയ്ക്കുന്ന അപകടങ്ങളും ഏറെ ഉണ്ട്. അത്തരം ഒരു കാര്യത്തെ കുറിച്ച് ആളുകളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് വെസ്റ്റ് മിഡ്ലാൻഡ്‍സിൽ നിന്നുമുള്ള റെയിൽവേ അധികൃതർ. ഒരു സിസിടിവി ദൃശ്യം പങ്ക് വച്ചുകൊണ്ടാണ് അധികൃതർ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

വീഡിയോയിൽ ഒരു അച്ഛനും രണ്ട് പെൺമക്കളുമാണ് ഉള്ളത്. അച്ഛൻ കുട്ടികളെ റെയിൽവേ ട്രാക്കിൽ കളിക്കാൻ അനുവദിക്കുന്നതാണ് വീഡിയോ. വീഡിയോയിൽ ദൂരെയുള്ള ഒരു കുന്ന് അച്ഛൻ കുട്ടികൾക്ക് ചൂണ്ടിക്കാണിച്ച് കൊടുക്കുന്നതും കാണാം എന്ന് മിറർ റിപ്പോർട്ട് ചെയ്യുന്നു. പിന്നാലെ കുട്ടികൾ രണ്ട് പേരും റെയിൽവേ ട്രാക്കിൽ സമയം ചെലവിടുന്നതാണ് കാണുന്നത്. ഒന്നൊന്നര മിനിറ്റ് നേരം അച്ഛനും മക്കളും ട്രാക്കിൽ നിന്നു.

ഇതുപോലെ ട്രാക്കിൽ നിന്നുമുള്ള വിവിധ കാഴ്ചകൾ ഉൾപ്പെടുത്തിയാണ് റെയിൽവേയുടെ വീഡിയോ. അച്ഛനേയും മക്കളെയും കൂടാതെ മറ്റൊരു കൗമാരക്കാരൻ ട്രാക്കിൽ വ്യായാമം ചെയ്യുന്നതും കാണാം. വിവിധ ഇടങ്ങളിലായി റെയിൽ വേ അധികൃതർ‌ ക്യാമറ വച്ചിട്ടുണ്ട്. 2023 -ൽ മാത്രം ഇതുപോലെ ഉള്ള 50 സംഭവങ്ങളെങ്കിലും ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്ന് നെറ്റ്‌വർക്ക് റെയിൽ ലെവൽ ക്രോസിംഗ് സുരക്ഷാ മാനേജർ അലക്‌സാന്ദ്ര ഫ്രാൻസ് പറഞ്ഞു. 

മരണം സംഭവിക്കാനോ ​ഗുരുതരമായ പരിക്കുകളേൽക്കാനോ ഉള്ള സാധ്യതകൾ എത്രത്തോളമാണ് എന്ന് പറയുക സാധ്യമല്ല, അത് അവ​ഗണിക്കാനും കഴിയില്ല എന്നും സേഫ്റ്റി മാനേജർ പറഞ്ഞു.  

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം