അൽഷിമേഴ്‌സ് ബാധിതനായ അച്ഛന് വേണ്ടി സ്വന്തം ശരീരത്തിൽ പ്രത്യേക ടാറ്റൂ കുത്തി മകൾ !

Published : Aug 04, 2023, 03:52 PM IST
അൽഷിമേഴ്‌സ് ബാധിതനായ അച്ഛന് വേണ്ടി സ്വന്തം ശരീരത്തിൽ പ്രത്യേക ടാറ്റൂ കുത്തി മകൾ !

Synopsis

അൽഷിമേഴ്സ് ബാധ്യതനായ തന്‍റെ അച്ഛനോടുള്ള സ്നേഹം ഒരു ടാറ്റുവിലൂടെ പ്രകടമാക്കിയിരിക്കുകയാണ് ഇസബെൽ എന്ന പെൺകുട്ടി. അച്ഛനെ ടാറ്റൂ കാണിച്ചുകൊണ്ട് നിറകണ്ണുകളോടെ അതിന്‍റെ അർത്ഥം പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്ന ഇസബലിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടി. 

മാതാപിതാക്കൾ മക്കൾക്ക് നൽകുന്ന വാത്സല്യത്തിന് പകരമായി നൽകാൻ ഈ ഭൂമിയിൽ മറ്റൊന്നില്ലെന്നാണ് പറയാറ്. മാതാപിതാക്കളോടുള്ള തങ്ങളുടെ സ്നേഹം തിരിച്ചു പ്രകടമാക്കാനും അവരെ സന്തോഷിപ്പിക്കാനും പലതരത്തിലുള്ള കാര്യങ്ങളും മക്കളും ചെയ്യാറുണ്ട്. അത്തരത്തിൽ തന്‍റെ അച്ഛനോടുള്ള സ്നേഹം പ്രകടിപ്പിക്കാനായി ഒരു കൗമാരക്കാരിയായ പെൺകുട്ടി ചെയ്ത പ്രവർത്തി ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ ആവുകയാണ്. അൽഷിമേഴ്സ് ബാധ്യതനായ തന്‍റെ അച്ഛനോടുള്ള സ്നേഹം ഒരു ടാറ്റുവിലൂടെ പ്രകടമാക്കിയിരിക്കുകയാണ് ഇസബെൽ എന്ന പെൺകുട്ടി. അച്ഛനെ ടാറ്റൂ കാണിച്ചുകൊണ്ട്  നിറകണ്ണുകളോടെ അതിന്‍റെ അർത്ഥം പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്ന ഇസബലിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടി. 

മൂന്നര ലക്ഷം വിലയുള്ള ദിവസേന 30 ലിറ്റര്‍ പാല്‍ തരുന്ന എരുമ; ജാഫറാബാദി നിസ്സാരക്കാരല്ല !

താൻ ടാറ്റു ചെയ്തുവെന്നും അത് അച്ഛന് വേണ്ടിയാണെന്നും പറയുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. ടാറ്റൂവിൽ അച്ഛന്‍റെ ജനനവർഷമായ 52 ഉം രണ്ട് തിരകളും ഉണ്ടെന്ന് അവൾ കാണിക്കുന്നു.  അത്തരത്തിൽ രണ്ട് തിരകൾ വരയ്ക്കാനുള്ള കാരണം എന്താണെന്ന് അറിയാമോയെന്ന് അവൾ അച്ഛനോട് ചോദിക്കുന്നു. അപ്പോൾ അദ്ദേഹം തിരകൾ തനിക്ക് ഏറെ ഇഷ്ടമായത് കൊണ്ടായിരിക്കാമെന്ന് മറുപടി പറയുന്നു. എന്നാൽ, അതിന് അവൾ അച്ഛന് നൽകിയ മറുപടിയാണ് എല്ലാവരുടെയും ഹൃദയങ്ങളെ സ്പർശിച്ചത്. 

മറ്റൊരാളെ വിവാഹം ചെയ്ത കാമുകന്‍റെ വീടിന് മുന്നിൽ മുന്‍ കാമുകിയുടെ കുത്തിയിരിപ്പ് സമരം !

ആ തിരകൾ താനും അച്ഛനും ആണെന്നും ജീവിതത്തിന്‍റെ തിരമാലകളിൽ തുഴഞ്ഞു നീങ്ങാൻ തന്നെ പഠിപ്പിച്ചത് അച്ഛനായതിനാൽ ആ ഓർമ്മയ്ക്കായാണ് ഇത്തരത്തിൽ ഒരു ടാറ്റൂ ചെയ്തതെന്നും അവൾ അച്ഛനോട് പറയുന്നു. ഇതുകേട്ട് അദ്ദേഹത്തിന്‍റെ കണ്ണുകൾ നിറയുന്നതും മകളെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. ഏറെ ഹൃദയസ്പർശിയായ ഈ വീഡിയോ ലക്ഷക്കണക്കിനാളുകളാണ് ഇതിനോടകം കണ്ടത്. ഇത്തരത്തിൽ സ്നേഹത്താൽ ചുറ്റപ്പെട്ട ഇസബലിന്‍റെ അച്ഛൻ ഭാഗ്യവാനാണെന്നാണ് വീഡിയോ കണ്ട സാമൂഹിക മാധ്യമ ഉപഭോക്താക്കളിൽ ഭൂരിഭാഗം പേരും എഴുതിയത്. അൽഷിമേഴ്സ് ബാധിതരോടുള്ള  കരുതലും സ്നേഹവും ഇത്തരത്തിൽ ആയിരിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ