. കാമുകി അറിയാതിരിക്കാൻ ഏറെ രഹസ്യമായാണ് ഇയാൾ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചത്. ഇതിനിടെ ഇയാള്‍ നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തു. 

പ്രണയിച്ച് വഞ്ചിച്ച കാമുകനോട് പകരം വീട്ടാൻ കാമുകന്‍റെ വീട്ടിന് മുന്നിൽ യുവതിയുടെ ഒറ്റയാൾ പോരാട്ടം. കാമുകൻ തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിച്ചതോടെയാണ് കാമുകന്‍റെ വീടിന് മുൻപിൽ യുവതി ധർണ നടത്തിയത്. കേൾക്കുമ്പോൾ അല്പം വിചിത്രമായി തോന്നാമെങ്കിലും സംഗതി സത്യമാണ്. പശ്ചിമ ബംഗാളിലെ കൂച്ച്ബെഹാർ ജില്ലയിലെ ഗുരിയാത്തി-2 ഗ്രാമപഞ്ചായത്തിലാണ് സംഭവം. യുവാവുമായി തനിക്ക് ഒരു വർഷത്തിലേറെയായി പരിചയമുണ്ടെന്നാണ് യുവതി അവകാശപ്പെടുന്നത്. ഒരു വർഷക്കാലമായി തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും യുവാവ് തനിക്ക് വിവാഹ വാഗ്ദാനം നൽകിയിരുന്നെന്നും യുവതി അവകാശപ്പെട്ടു. നിരവധി തവണ തന്നെ യുവാവിന്‍റെ വീട്ടിൽ കൊണ്ടുവന്നിട്ടുണ്ടെന്നും അതിന് പരിസരവാസികൾ സാക്ഷികളാണെന്നും യുവതി പറയുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് പരിസരവാസികളും സ്ഥിരീകരിച്ചു. 

ലഭിച്ചത് ഏതാനും അസ്ഥികള്‍, അതിന് മാത്രം ഭാരം എട്ട് ടണ്‍; അതിഭീമാകാരമായ തിമിംഗലത്തിന്‍റെ ഫോസില്‍ കണ്ടെത്തി!

യുവാവ് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചപ്പോൾ ചില പരിസരവാസികളിൽ ആ വിവാഹത്തെ എതിർത്തിരുന്നു. എന്നാൽ അതൊന്നും കാര്യമാക്കാതെയാണ് യുവാവ് വിവാഹം കഴിച്ചതൊന്നും പ്രദേശവാസികള്‍ പറയുന്നു. കാമുകി അറിയാതിരിക്കാൻ ഏറെ രഹസ്യമായാണ് ഇയാൾ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചത്. ഇതിനിടെ ഇയാള്‍ നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തു. എന്നാൽ, വിവാഹ വാഗ്ദാനം നൽകിയ കാമുകൻ നിരവധി തവണ താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍, ഇയാള്‍ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് മുൻ കാമുകി, കാമുകന്‍റെ വീടിന് മുൻപിൽ ധർണ ഇരുന്നത്.

മണിപ്പൂര്‍; ഭയന്നോടുന്നതിനിടെ സ്നൈപ്പറില്‍ നിന്ന് വെടിയേറ്റു, മകന് കര്‍മ്മം ചെയ്യാന്‍ ജോഷ്വായുടെ കാത്തിരിപ്പ്

ഇതുമായി ബന്ധപ്പെട്ട ഒരു പരാതിയും ഇരുവിഭാഗങ്ങളുടെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ കൂടുതൽ പ്രശ്നങ്ങുണ്ടാകാതിരിക്കാൻ യുവാവിന്‍റെ വീടിന് സമീപത്ത് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും ഗുരിയാത്തി സ്റ്റേഷൻ ഓഫീസർ പറഞ്ഞു. ആരോപണ വിധേയനായ കാമുകൻ ഇപ്പോൾ ഒളിവിലാണ്. കാമുകന്‍റെ വീട്ടുകാർ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. യുവതി ധർണ നടത്തുന്ന വിവരം അറിഞ്ഞ് നിരവധി പരിസരവാസികളാണ് പ്രദേശത്തേക്കെത്തുന്നത്. സമാനമായ മറ്റൊരു സംഭവം ഈ വർഷം ആദ്യം ജാർഖണ്ഡിലെ ധൻബാദ് ജില്ലയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നിഷാ കുമാരി എന്ന സ്ത്രീയാണ് തന്‍റെ കാമുകൻ ഉത്തം മഹാതോ നാല് വർഷത്തെ ബന്ധത്തിന് ശേഷം വിവാഹത്തിന് വിസമ്മതിച്ചതിന് പിന്നാലെ പ്രതിഷേധം നടത്തിയത്. നാല് ദിവസത്തെ പ്രതിഷേധത്തിന് ഒടുവിൽ രാജ്ഗഞ്ചിലെ ഗംഗാപൂരിലെ ഒരു ക്ഷേത്രത്തിൽ ഇരുവീട്ടുകാരുടെയും സമ്മതത്തോടെ അവര്‍ വിവാഹിതരാവുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക