എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി

By Web TeamFirst Published Apr 27, 2024, 10:32 AM IST
Highlights

ഡ്രീം ഇലവനില്‍ ആന്‍ഡ്രേ റെസലിനെ ക്യാപ്റ്റനാക്കി കൊൽക്കത്ത നൈറ്റ് റൈഡ്രേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തില്‍ കളിക്കാനിറങ്ങിയ ദീപു ഓയയെ തേടിയെത്തിയത് കോടി ഭാഗ്യം. 


ഭാഗ്യം എങ്ങനെ എപ്പോള്‍ വരുമെന്ന് പറയാന്‍ പറ്റില്ല. അതാണ് ഭാഗ്യം. ബിഹാറിലെ അറാഹ് ജില്ലയിലെ കോഹ്ദ ഗ്രാമക്കാരനായ ദീപു ഓജയുടെ കാര്യവും അങ്ങനെ തന്നെയാണ്. ദീപു ഓജ എട്ടാം ക്ലാസ് പാസായിട്ടില്ല. അദ്ദേഹത്തിന് ക്രിക്കറ്റ് കളിയും അറിയില്ല. പക്ഷേ, ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന ഐപിഎൽ ക്രിക്കറ്റ് കളിയോട് അനുബന്ധിച്ച് നടക്കുന്ന ഭാഗ്യ പരീക്ഷണങ്ങളില്‍ ദീപു ഓജയ്ക്ക് ലഭിച്ചത് ഒന്നര കോടി രൂപ. അതെ, ഭാഗ്യം ഏങ്ങനെ എപ്പോള്‍ കയറിവരുമെന്ന് പറയാന്‍ കഴിയില്ല. 

കൊൽക്കത്ത നൈറ്റ് റൈഡ്രേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തിലാണ് ദീപുവിന് ഒന്നര കോടി ലഭിച്ചത്. ഡ്രീം ഇലവന്‍ ആപ്പ് ഐപിഎല്‍ മത്സരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തുന്ന ഒരു ഭാഗ്യ പരീക്ഷണമാണ്. മത്സരരംഗത്തുള്ള ഇരു ടീമുകളിലെ ഇരുപത്തി രണ്ട് കളിക്കാരില്‍ നിന്ന് പതിനൊന്ന് പേരെ നമ്മുക്ക് തെരഞ്ഞെടുക്കാം. അങ്ങനെ നമ്മള്‍ തെരഞ്ഞെടുത്ത പതിനൊന്ന് പേരും കളിച്ചാല്‍ ഒന്നാം സമ്മാനമായ ഒന്നര കോടി ലഭിക്കും. കൃത്യമായി എല്ലാ മത്സരവും ശ്രദ്ധിച്ച്, അടുത്ത മത്സരത്തില്‍ ആരാണ് കളിക്കാന്‍ സാധ്യത എന്ന് കണക്കുകൂട്ടിയാണ് മിക്കയാളുകളും ഡ്രിം ഇലവന്‍ പോലുള്ള മത്സരങ്ങള്‍ക്ക് നിശ്ചിത തുക നല്‍കി കളിക്കുന്നത്. എന്നാല്‍, കളിക്കളത്തില്‍ ആരാണ് കൂടുതല്‍ റണും വിക്കറ്റും നേടുന്നത് എന്നതും അവര്‍ നമ്മുടെ ടീമിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ടോ എന്നതും പ്രധാനമാണ്. പതിനായിരക്കണക്കിന് ആളുകളാണ് ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. 

'ഉള്‍ട്ടാ പാനി': ഈ ഇന്ത്യന്‍ ഗ്രാമത്തില്‍ വെള്ളമൊഴുകുന്നത് ഗ്രാവിറ്റിക്ക് എതിരാണെന്ന്...; വീഡിയോ വൈറല്‍

ഡ്രീം ഇലവനില്‍ ആന്‍ഡ്രേ റെസലിനെ ക്യാപ്റ്റനാക്കി കൊൽക്കത്ത നൈറ്റ് റൈഡ്രേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തില്‍ കളിക്കാനിറങ്ങിയ ദീപു ഓയയെ തേടിയെത്തിയത് കോടി ഭാഗ്യം. 'എനിക്ക് നല്ല സുഖം തോന്നി. ആദ്യം ഇത് തട്ടിപ്പാണെന്ന് വിചാരിച്ചു, വിശ്വസിക്കാൻ കഴിഞ്ഞില്ല. അത്തരം ആപ്പുകളിൽ പണമൊന്നും വരാറില്ല. ഞാൻ ഒരു ഗാരേജിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ആറ് മാസമായി ഞാൻ ഫാന്‍റസി ഗെയിമുകള്‍ കളിക്കുന്നു. ഞായറാഴ്ച എനിക്ക് ജോലിയൊന്നുമില്ലായിരുന്നു. അന്ന് കെകെആറും ആർസിബിയും തമ്മിലുള്ള മത്സരമാണ് ഞാൻ കണ്ടത്,' ഓജ പിടിഐയോട് പറഞ്ഞു. സമ്മാനത്തുക എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഓജ കൂട്ടിച്ചേര്‍ത്തു.  2024 ലെ ഐപിഎല്ലിലെ 36 -മത്തെ കളിയായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡ്രേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മില്‍ നടന്നത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍ നേടിയപ്പോള്‍ ആന്‍റഡ്രൂ റസല്‍ ഔട്ടാകാതെ 27 റണ്‍സ് നേടി. ഒപ്പം അദ്ദേഹം ബെംഗളൂരുവിന്‍റെ (221) മൂന്ന് വിക്കറ്റും വീഴ്ത്തി കളിയിലെ താരമായി. 

വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍
 

click me!