ഉപഭോക്താവിനെ വിളിക്കുകപോലും ചെയ്യാതെ പാഴ്സൽ കാൻസലാക്കി ഡെലിവറി ഏജന്റ്; പോസ്റ്റുമായി യുവതി

Published : Aug 20, 2026, 05:00 PM IST
viral post

Synopsis

ഉപഭോക്താവിനെ വിളിക്കുകപോലും ചെയ്യാതെ ഡെലിവറി ഏജന്റ് പാഴ്സൽ കാൻസൽ ചെയ്തു എന്നാണ് പോസ്റ്റിൽ പറയുന്നത്. പാഴ്സൽ നേരിട്ട് വാങ്ങാൻ കസ്റ്റമർ ഇകാർട്ടിന്റെ ഡെലിവറി ഹബ്ബിൽ എത്തിയെങ്കിലും ജീവനക്കാരൻ അത് നൽകാൻ തയ്യാറായില്ലെന്നും പോസ്റ്റിൽ കാണാം.

ഡെലിവറി ഏജന്റുമാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളും പലരും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. അതുപോലെ, ഒരു ഡെലിവറി ഏജന്റിന്റെ ഭാ​ഗത്ത് നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ചാണ് ഈ യുവതി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. മഹി മിശ്ര എന്ന എക്സ് (ട്വിറ്റർ) യൂസറാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

ഉപഭോക്താവിനെ വിളിക്കുകപോലും ചെയ്യാതെ ഡെലിവറി ഏജന്റ് പാഴ്സൽ കാൻസൽ ചെയ്തു എന്നാണ് പോസ്റ്റിൽ പറയുന്നത്. പാഴ്സൽ നേരിട്ട് വാങ്ങാൻ കസ്റ്റമർ ഇകാർട്ടിന്റെ ഡെലിവറി ഹബ്ബിൽ എത്തിയെങ്കിലും ജീവനക്കാരൻ അത് നൽകാൻ തയ്യാറായില്ലെന്നും പോസ്റ്റിൽ കാണാം. 'എന്ത് ചെയ്താലും ഞാൻ ഇത് തരില്ല' എന്ന് ഡെലിവറി ബോയ് ഭീഷണിപ്പെടുത്തിയതായും പോസ്റ്റിൽ ആരോപിക്കുന്നു. 'കസ്റ്റമറെ വിളിക്കുകപോലും ചെയ്യാതെ പാഴ്സൽ കാൻസൽ ചെയ്യുന്നത് തികച്ചും തെറ്റാണ്. ഇത്തരം കാര്യങ്ങൾ ചെയ്യുന്ന ഡെലിവറി ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം' എന്നും മഹി മിശ്ര കുറിച്ചു.

ഈ സംഭവത്തിന് പിന്നാലെ നിരവധി പേരാണ് സമാനമായ ദുരനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്. ഡെലിവറി ജീവനക്കാരുടെ നിരുത്തരവാദപരമായ സമീപനവും കസ്റ്റമർ സപ്പോർട്ട് വേണ്ട വിധത്തിൽ പ്രവർത്തിക്കാത്തതിനെ കുറിച്ചുമെല്ലാം ആളുകൾ കമന്റുകൾ നൽകുന്നുണ്ട്. പാഴ്സൽ വീട്ടിലെത്തിക്കാൻ ശ്രമിച്ചുവെന്നും ഉപഭോക്താവ് സ്ഥലത്തില്ലായിരുന്നുവെന്നും കാണിച്ച് വ്യാജ സന്ദേശങ്ങൾ അയക്കുന്നത് പതിവായി മാറിയിരിക്കുകയാണെന്ന് പലരും പരാതിപ്പെടുന്നു. ഇതുപോലെ, പാഴ്സൽ കിട്ടാത്തതിനെ കുറിച്ചും പലരും തങ്ങളുടെ കമന്റുകളിൽ വിശദീകരിച്ചിട്ടുണ്ട്.

അതേസമയം, ഫ്ലിപ്കാർട്ടും പോസ്റ്റിന് കമന്റ് നൽകിയിട്ടുണ്ട്. നിങ്ങൾക്കുണ്ടായ അനുഭവത്തിൽ ഖേദിക്കുന്നു. ഇത്തരം സംഭവങ്ങളെ ​ഗൗരവകരമായി എടുക്കുന്നതാണ്. ഡിഎമ്മിൽ ഓർഡറിന്റെ വിശദാംശങ്ങൾ നൽകൂ എന്നും ഫ്ലിപ്‍കാർട്ട് കമന്റിൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

പുകച്ചിൽ അസഹനീയം, ജീവിതം കുളത്തിലേക്ക് മാറ്റിയ യുവാവിനെ വിദഗ്ദ ചികിത്സയ്ക്ക് മുംബൈയിലെത്തിച്ച് അനന്ത് അംബാനി, വീഡിയോ
മുൻ കാമുകിയെ കൊല്ലാൻ പദ്ധതിയിട്ടു, പ്ലാൻ ചെയ്യാൻ ചാറ്റ്ജിപിടിയുടെ സഹായം തേടി, പിന്നാലെയെത്തിയത് പോലീസ്, അറസ്റ്റ്!