സ്വിഗ്ഗി ഇൻസ്റ്റമാർട്ടിൽ എസ്‌ഡി കാർഡ് ഓർഡർ ചെയ്തു, സൗജന്യമായി കിട്ടിയത് ഒരുകെട്ട് മല്ലിയില

Published : Aug 05, 2026, 07:57 PM IST
viral post

Synopsis

കാലങ്ങളായിൽ ഇന്ത്യയിൽ തുടരുന്ന രീതിയാണ് പച്ചക്കറി വാങ്ങുമ്പോൾ സൗജന്യമായി മല്ലിയില ലഭിക്കുന്നത് എന്ന് പലരും അഭിപ്രായപ്പെട്ടു. ഈ ഓഫ്‌ലൈൻ രീതി 2024 -ൽ ക്വിക്ക് കൊമേഴ്‌സിലേക്കും എത്തി.

സ്വിഗ്ഗി ഇൻസ്റ്റമാർട്ടിൽ നിന്ന് എസ്‌ഡി കാർഡ് ഓർഡർ ചെയ്തപ്പോൾ സൗജന്യമായി കിട്ടിയത് ഒരുകെട്ട് മല്ലിയില. ബെംഗളൂരു ആസ്ഥാനമായുള്ള വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് റിതേഷ് ബംഗ്ലാനിയാണ് തന്റെ അനുഭവം എക്സിൽ (ട്വിറ്റർ) പങ്കുവച്ചത്. ഇന്ത്യൻ ക്വിക്ക് കൊമേഴ്‌സ് രംഗം ശരിക്കും അതിശയകരമാണ്, താൻ ഓർഡർ ചെയ്ത എസ്‌ഡി കാർഡിനൊപ്പം കുറച്ച് ധനിയ (മല്ലിയില) സൗജന്യമായി ലഭിച്ചു എന്നാണ് ബംഗ്ലാനി എക്സിൽ കുറിച്ചത്. പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മ ഉൾപ്പെടെ നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ രസകരമായ പ്രതികരണങ്ങളുമായി എത്തിയത്. മല്ലിയിലയെ സൂചിപ്പിക്കുന്ന 'ധനിയ'യും നന്ദി പറയുന്ന 'ധന്യവാദും' കൂട്ടിച്ചേർത്ത് ചിലർ ഇതിനെ 'ധനിയവാദ്' എന്നാണ് വിശേഷിപ്പിച്ചത്.

ഇൻസ്റ്റമാർട്ട് നാട്ടിലെ പലചരക്ക് കടകളുടെ രീതികളാണ് അനുകരിക്കുന്നതെന്നും എന്നാൽ ഒരു എസ്‌ഡി കാർഡിനൊപ്പവും അവരിത് നൽകുന്നു എന്നുമാണ് എന്റർപ്രണർ വിവേക് കെജ്‌രിവാൾ എഴുതിയത്. മെയ് മാസത്തിൽ ക്വിക്ക് കൊമേഴ്‌സ് ആപ്പ് വഴി ഐഫോൺ ഓർഡർ ചെയ്തപ്പോഴും തനിക്ക് മല്ലിയില സൗജന്യമായി ലഭിച്ചതായി വിനയ് കേസരി എന്ന എക്സ് യൂസർ ഫോട്ടോ സഹിതം കുറിച്ചു.

കാലങ്ങളായിൽ ഇന്ത്യയിൽ തുടരുന്ന രീതിയാണ് പച്ചക്കറി വാങ്ങുമ്പോൾ സൗജന്യമായി മല്ലിയില ലഭിക്കുന്നത് എന്ന് പലരും അഭിപ്രായപ്പെട്ടു. ഈ ഓഫ്‌ലൈൻ രീതി 2024 -ൽ ക്വിക്ക് കൊമേഴ്‌സിലേക്കും എത്തി. നേരത്തെ മുംബൈ ആസ്ഥാനമായുള്ള എന്റർപ്രണർ അങ്കിത് സാവന്ത്, മല്ലിയിലയ്ക്ക് ബ്ലിങ്കിറ്റ് പ്രത്യേകം പണം ഈടാക്കുന്നത് കണ്ട് തന്റെ അമ്മ അത്ഭുതപ്പെട്ടതായി എക്സിൽ കുറിച്ചിരുന്നു. ഒരു നിശ്ചിത തുകയ്ക്ക് മുകളിലുള്ള പച്ചക്കറി ഓർഡറുകൾക്കൊപ്പം ഇത് സൗജന്യമായി നൽകണമെന്ന് അവർ നിർദ്ദേശിക്കുകയും ചെയ്തു.

 

 

ഇതിന് മറുപടിയായി ബ്ലിങ്കിറ്റ് സിഇഒ അങ്ങനെ ചെയ്യാം എന്ന് മറുപടി നൽകുകയും, മണിക്കൂറുകൾക്കകം അർഹരായവർക്ക് 100 ഗ്രാം മല്ലിയില സൗജന്യമായി ഓർഡറുകളിൽ ചേർക്കാൻ അനുവദിക്കുന്ന ഫീച്ചർ കമ്പനി അവതരിപ്പിക്കുകയും ചെയ്തിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ജീൻസ് ധരിച്ചാൽ വരെ ചോദ്യം ചെയ്യും? ഐഐഎം ബിരുദധാരി ജോലി ചെയ്യുന്ന കമ്പനിയിലെ അവസ്ഥ, പോസ്റ്റ്
അൽജസീറ 'മഞ്ഞ പത്രം', നിരോധിച്ച് പാകിസ്ഥാൻ; നടപടി പാകിസ്ഥാൻ അധീന കശ്മീരിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ