Latest Videos

1.5 കോടി രൂപയുണ്ടോ? എങ്കില്‍ 25 ഏക്കറുള്ള ഈ സ്കോട്ടിഷ് ദ്വീപ് സ്വന്തമാക്കാം

By Web TeamFirst Published Apr 24, 2023, 2:46 PM IST
Highlights

ഞായറാഴ്ചയ്ക്കുള്ളില്‍ ഏതാണ്ട് 50 ഓളം പേര്‍ ദ്വീപ് വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് എത്തിയിട്ടുണ്ടെന്നും ഗാൽബ്രൈത്ത് ഗ്രൂപ്പ് അറിയിച്ചു. 

മ്മുടെ നാട്ടിൽ ഒരു വീടോ ഫ്ലാറ്റോ സ്വന്തമാക്കാൻ മുടക്കുന്ന കോടികളോടൊപ്പം അല്പം കൂടി കൂടുതൽ മുടക്കിയാൽ സ്കോട്ട്ലാൻഡിൽ ഒരു ദ്വീപ് സ്വന്തമായി വാങ്ങാം. ജനവാസമില്ലാത്ത ബാർലോകോ ദ്വീപ്  ഇപ്പോൾ ഒന്നരക്കോടി രൂപയ്ക്ക് വിൽക്കാൻ ഒരുങ്ങുകയാണ് സ്കോട്ട്ലാൻഡ് അധികൃതർ. സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 25 ഏക്കർ ആണ് ബാർലോകോ ദ്വീപിന്‍റെ വിസ്തൃതി.

ഗാൽബ്രൈത്ത് ഗ്രൂപ്പ് (Gal.braith Group) എന്ന സ്ഥാപനമാണ് ദ്വീപ് വിൽപന നടത്തുന്നത്.  ദൈനംദിന ജീവിതത്തിന്‍റെ തിരക്കുകളിൽ നിന്ന് മാറി അല്പ നേരം സ്വസ്ഥമായി കഴിയാനും പ്രകൃതിയെ ആസ്വദിക്കാനും പറ്റിയ ഇടമാണ് ബാർലോകോ എന്നാണ് ഗാൽബ്രൈത്ത് ഗ്രൂപ്പ് വക്താവായ ആരോൺ എഡ്ഗർ സിഎൻഎൻ  വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഈ ദ്വീപിലേക്കുള്ള യാത്രയെ കുറിച്ചോ പുറം നാടുകളുമായുള്ള ബന്ധത്തെക്കുറിച്ചോ വസ്തു വാങ്ങാൻ ആഗ്രഹിക്കുന്നവർ ആശങ്കപ്പെടേണ്ടതില്ലെന്നും കമ്പനി വക്താക്കൾ അവകാശപ്പെട്ടു. ഞായറാഴ്ചയ്ക്കുള്ളില്‍ ഏതാണ്ട് 50 ഓളം പേര്‍ ദ്വീപ് വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് എത്തിയിട്ടുണ്ടെന്നും ഗാൽബ്രൈത്ത് ഗ്രൂപ്പ് അറിയിച്ചു. 

കാൽനടയായോ ട്രാക്ടറിലോ ക്വാഡ്‌ബൈക്കിലോ എളുപ്പത്തിൽ ഇവിടേക്ക് എത്തിച്ചേരാൻ കഴിയും. കൂടാതെ, ദ്വീപിന്‍റെ ഉടമയ്ക്ക് ഒരു സ്വകാര്യ പെബിൾ ബീച്ചിന്‍റെ പ്രയോജനങ്ങൾ ആസ്വദിക്കാനുമാകും, ഉടമയ്ക്ക് കടൽത്തീരത്ത് ഒരു ബോട്ട് നങ്കൂരമിടാൻ പോലും കഴിയും.  ദ്വീപിന് ഏറ്റവും അടുത്തുള്ള പട്ടണം ഏകദേശം ആറ് മൈൽ അകലെയാണ്, അടുത്തുള്ള റെയിൽവേ സ്റ്റേഷനായ ഡംഫ്രൈസിൽ എത്താൻ ഏകദേശം ഒരു മണിക്കൂർ എടുക്കും. ലണ്ടൻ, എഡിൻബർഗ് തുടങ്ങിയ പ്രധാന നഗരങ്ങൾ 350, 100 മൈലുകൾ അകലെയാണ്. ഇതെല്ലാം ദ്വീപ് വാങ്ങുന്നവര്‍ക്കുള്ള ഗുണങ്ങളാണെന്നും വില്പനക്കാര്‍ അവകാശപ്പെട്ടു. ജലസേചനത്തിനായി ഒരു കുളവും ഈ ദ്വീപിലുണ്ട്. അതായത് ശുദ്ധജലത്തിനും തടസമില്ലെന്ന്. ഈ തടാകമല്ലാതെ മറ്റ് പ്രകൃതിദത്ത ജല വിതരണ സംവിധാനങ്ങൾ ഒന്നും തന്നെ ഇവിടെയില്ല. അതേസമയം അപൂർവയിനം സസ്യ ജന്തുജാലങ്ങളും ഇവിടെ ധാരാളമായിയുണ്ട് താനും. എന്താ ഒരു കൈ നോക്കുന്നോ? 

click me!