മായ കലണ്ടറിലെ 819 ദിവസത്തിന്‍റെ നിഗൂഢത; പ്രശ്നം പരിഹരിച്ചെന്ന് ഗവേഷകര്‍

Published : Apr 24, 2023, 01:31 PM ISTUpdated : Apr 24, 2023, 02:26 PM IST
മായ കലണ്ടറിലെ 819 ദിവസത്തിന്‍റെ നിഗൂഢത; പ്രശ്നം പരിഹരിച്ചെന്ന് ഗവേഷകര്‍

Synopsis

ആദിമ മായന്‍ ജ്യോതിശാസ്ത്രജ്ഞര്‍ ഇത്രയും ദിവസങ്ങളെ ഉള്‍പ്പെടുത്തി കലണ്ടര്‍ നിര്‍മ്മിച്ചതെന്ന ചോദ്യത്തിന് ഇതുവരെയായും ഉത്തരം നല്‍കാന്‍ ആധുനീക ജ്യോതിശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ആ നിഗൂഢതയുടെ ചുരുള്‍ അഴിച്ചെന്ന അവകാശവാദവുമായി രണ്ട് ഗവേഷകര്‍ രംഗത്തെത്തി. 


ന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന  ഗ്രിഗോറിയൻ കലണ്ടറിൽ 365 ദിവസങ്ങളാണ് ഉള്ളത്. അതായത് 365 ദിവസം കൊണ്ട് ഒരു വര്‍ഷം പുര്‍ത്തിയാകുന്നുവെന്ന്. എന്നാല്‍, ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രചാരത്തിലെത്തുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തെക്കേ അമേരിക്കയില്‍ പ്രചാരത്തിലുണ്ടായിരുന്ന പ്രാചീന കലണ്ടറായ മായ കലണ്ടറില്‍ 819 ദിവസങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്തുകൊണ്ടാണ് ആദിമ മായന്‍ ജ്യോതിശാസ്ത്രജ്ഞര്‍ ഇത്രയും ദിവസങ്ങളെ ഉള്‍പ്പെടുത്തി കലണ്ടര്‍ നിര്‍മ്മിച്ചതെന്ന ചോദ്യത്തിന് ഇതുവരെയായും ഉത്തരം നല്‍കാന്‍ ആധുനീക ജ്യോതിശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ആ നിഗൂഢതയുടെ ചുരുള്‍ അഴിച്ചെന്ന അവകാശവാദവുമായി രണ്ട് ഗവേഷകര്‍ രംഗത്തെത്തി. 

ബിസി അഞ്ചാം നൂറ്റാണ്ടിലാണ് മായ കലണ്ടര്‍ വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയതെന്ന് കരുതുന്നു. എന്നാല്‍, പിന്നീട് ലോകമെങ്ങും സ്വീകരിക്കപ്പെട്ട ഗ്രിഗോറിയന്‍ കലണ്ടറില്‍ നിന്നും ഒരു വര്‍ഷത്തെ ദിവസങ്ങളുടെ കണക്കില്‍ മായ കലണ്ടര്‍ ഏറെ വ്യത്യാസപ്പെട്ടിരുന്നു. മായ കലണ്ടറില്‍ ഗ്രിഗോറിയൻ കലണ്ടറിൽ നിന്ന് വ്യത്യസ്തമായ ദിവസങ്ങളുടെ എണ്ണം എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ പിന്നീട് വന്ന ഗവേഷകര്‍ക്കോ ശാസ്ത്രജ്ഞർക്കോ കഴിഞ്ഞിരുന്നില്ല. നിരവധി നൂറ്റാണ്ടുകള്‍ അജ്ഞാതമായിരുന്ന മായ കലണ്ടര്‍ 1940 കളിലാണ് കണ്ടെത്തുന്നത്. ഒരു വര്‍ഷം 819 ദിവസങ്ങളായി മായ കലണ്ടര്‍ വിഭജിച്ചതെന്തിനാണെന്ന് തങ്ങള്‍ കണ്ടെത്തിയതായി  ടുലെയ്ൻ സർവകലാശാലയിലെ നരവംശശാസ്ത്രജ്ഞരായ ജോൺ ലിൻഡനും വിക്ടോറിയ ബ്രിക്കറും 'ഏന്‍ഷ്യന്‍റ് മെസോഅമേരിക്ക' എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ അവകാശപ്പെട്ടു. 

ആകാശത്തിലെ ഒരു ഗ്രഹം, തന്‍റെ യാത്ര തുടങ്ങിയ അതേ ബിന്ദുവിലേക്ക് മടങ്ങാൻ എടുക്കുന്ന സമയവുമായിട്ടാണ് ഇത് ബന്ധപ്പെട്ടിരിക്കുന്നത്. ഇതിനെ സിനോഡിക് കാലഘട്ടം എന്ന് വിളിക്കുന്നു.  കലണ്ടർ ദൈർഘ്യം 819-ദിവസത്തെ 20 കാലഘട്ടങ്ങളായി വിഭജിക്കുന്നു. ഇതിലൂടെ ദൃശ്യമാകുന്ന എല്ലാ ഗ്രഹങ്ങളുടെയും സിനോഡിക് കാലഘട്ടങ്ങൾ 819 ദിവസത്തെ കലണ്ടറിലെ ഒരു പ്രത്യേക പോയന്‍റില്‍ പൊരുത്തപ്പെടുന്ന ഒരു പാറ്റേണായി മാറുന്നു. എന്നാല്‍ ഇതിന് 819 ദിവസങ്ങളുള്ള 45 വര്‍ഷങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. അതായത് ചില ഗ്രഹങ്ങളുടെ ഒരു പരിക്രമണത്തിന് മായന്‍ കലണ്ടര്‍ പ്രകാരം 45 വര്‍ഷം വേണ്ടിവരുന്നു. 15,588 ദിവസമാണ് ബുധന് ഒരു പരിക്രമണം പൂര്‍ത്തിയാക്കാന്‍ ആവശ്യം. 

ഇത്തരത്തില്‍ മായന്‍ ജ്യോതിശാസ്ത്രജ്ഞര്‍ കലണ്ടറിനെ ഒരു വലിയ ക്യാന്‍വാസിലേക്കാണ് ഒരുക്കിയത്. ഇത് ഇന്ന് ദൃശ്യമായ എല്ലാ ഗ്രഹങ്ങളുടെയും സിനഡ് കാലഘട്ടങ്ങളെയും സോള്‍ക്കിന്‍, കലണ്ടര്‍ റൗണ്ട് തുടങ്ങിയ അവയുടെ ഗ്രഹ ഭ്രമണങ്ങളുടെ ആരംഭ ബിന്ദുവിനെ കണ്ടെത്താന്‍ സഹായിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 260 ദിവസങ്ങള്‍ മുതല്‍ 819 ദിവസങ്ങളുള്ള സങ്കീര്‍ണ്ണമായ കണക്കുകള്‍ അടങ്ങിയതാണ് മായ കലണ്ടര്‍. ഇതില്‍ 365 ദിവസങ്ങള്‍ അടങ്ങിയ സൗരവര്‍ഷവുമായി ബന്ധപ്പെട്ട കലണ്ടര്‍ റൗണ്ട് എന്നറിയപ്പെടുന്ന 52 ഹാബ് എന്ന് സമന്വയ ചക്രം ഗ്വാട്ടിമാലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ തദ്ദേശീയ ജനത ഇന്നും ഉപയോഗിക്കുന്നു. 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!