കൃത്യം 7 മണിക്ക് സൈറൺ മുഴങ്ങും, പിന്നാലെ മൊബൈലുകള്‍ ഓഫാകും, ഡിജിറ്റൽ ഡീടോക്സുമായി കർണാടക ​ഗ്രാമം

Published : Dec 28, 2025, 05:15 PM IST
digital detox

Synopsis

കർണാടകയിലെ ഹലഗാ ഗ്രാമത്തില്‍ രാത്രി 7 മണിക്ക് ഒരു സൈറണ്‍ മുഴങ്ങും. മൊബൈലും ടിവിയും ഓഫാക്കാനുള്ളതാണ് സൈറണ്‍. 9 മണിക്ക് അടുത്ത സൈറണ്‍ മുഴങ്ങുന്നതുവരെ ഡിജിറ്റൽ ഡീടോക്സ് ആണ്. കുട്ടികളിലെ മൊബൈല്‍ അഡിക്ഷന്‍ കുറക്കലാണ് പ്രധാന ലക്ഷ്യം. 

കുട്ടികളിലും മുതിർന്നവരിലും എല്ലാം ഒരുപോലെ രൂക്ഷമാണ് മൊബൈൽ ഉപയോ​ഗം. പല ​ഗ്രാമങ്ങളും ഇപ്പോൾ കുട്ടികളിലെ മൊബൈൽ, ടിവി ഉപയോ​ഗം കുറക്കുന്നതിനായിട്ടുള്ള വഴികൾ തേടുന്നുണ്ട്. അതിലൊന്നാണ് കർണാടകയിലെ ഹലഗാ ഗ്രാമം. രാത്രി 7 മണിയാകുമ്പോൾ ​ഗ്രാമത്തിൽ ഒരു സൈറൺ മുഴങ്ങാൻ തുടങ്ങും. അതിന്റെ അർത്ഥം, മൊബൈലും ടിവിയുമെല്ലാം ഓഫാക്കാൻ സമയമായി എന്നാണ്. രണ്ട് മണിക്കൂർ നേരത്തേക്ക് അവ ഓണാക്കാൻ പാടില്ല. ആ സമയം, മറ്റൊന്നിലും ശ്രദ്ധിക്കാതെ കുട്ടികൾക്ക് പഠിക്കാനുള്ള സമയമാണ്. ഇത് അവസാനിപ്പിക്കാൻ നേരമാകുമ്പോൾ, അതായത് രണ്ട് മണിക്കൂറിന് ശേഷം രാത്രി ഒമ്പതു മണിക്ക് വീണ്ടും സൈറൺ മുഴങ്ങും.

പഞ്ചായത്ത് അധ്യക്ഷ ലക്ഷ്മി ഗജപതിയുടെ നേതൃത്വത്തിലാണ് ഈ ഡിജിറ്റൽ ഡീടോക്സിങ് പരിപാടി ഇവിടെ നടപ്പിലാക്കിയിരിക്കുന്നത്. ​ഗ്രാമത്തിലുള്ളവരുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനം. വാർഡ് പ്രതിനിധി കൂടിയാണ് ലക്ഷ്മി ഗജപതി. ഡിസംബർ 17 -നാണ് ആദ്യത്തെ സൈറൺ മുഴക്കി രണ്ട് മണിക്കൂർ നേരത്തെ ഡിജിറ്റൽ ഡീടോക്സിങ്ങിന് ​ഗ്രാമത്തിൽ തുടക്കം കുറിച്ചത്.

ബെലഗാവി ജില്ലയിലെ ഹലാ​ഗ ​ഗ്രാമത്തിൽ ഏകദേശം 8,500 പേരാണുള്ളത്. ​ഗ്രാമത്തിൽ ഏകദേശം 2,000 കുട്ടികളുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് എഴുതുന്നു. എന്നാൽ, ഇത് ആദ്യമായിട്ടല്ല ഒരു ​ഗ്രാമം ഇത്തരത്തിലുള്ള ഒരു നീക്കം നടത്തുന്നത്. മഹാരാഷ്ട്രയിലെ മോഹിത്യാഞ്ചെ വാദ്ഗാവ് എന്ന ഗ്രാമത്തിൽ നേരത്തെ സമാനമായ ഒരു ശ്രമം നടത്തിയിരുന്നു. അതാണത്രെ ഹലാ​ഗ ​ഗ്രാമത്തിലും ഇതേ നീക്കം നടത്താനുള്ള പ്രചോദനമായി മാറുന്നത്. കുട്ടികളുടെ മൊബൈൽ അഡിക്ഷൻ കുറക്കുക, പഠനത്തിലേക്ക് ശ്രദ്ധ തിരിക്കുക, മാതാപിതാക്കളുമായി കൂടുതൽ ഇടപെടുക ഇവയെല്ലാമാണ് ഈ നീക്കത്തിന്റെ പിന്നിലെ ലക്ഷ്യം.

 

PREV
Read more Articles on
click me!

Recommended Stories

29 നിയമ വിദ്യാർത്ഥികൾക്ക് ലഭിച്ചത് 'പൂജ്യം' മാർക്ക്, പ്രതിഷേധം ശക്തമായപ്പോൾ 48 മണിക്കൂറിനുള്ളിൽ വീണ്ടും ഫലപ്രഖ്യാപനം നടത്തി മുംബൈ സർവകലാശാല
അനിയന്‍റെ സ്വപ്നം, 20 ലക്ഷം രൂപ നൽകി ബിടെക് പഠിക്കേണ്ടെന്ന് ജ്യേഷ്ഠൻ; കുറിപ്പ് വൈറൽ