Asianet News MalayalamAsianet News Malayalam

ഇരുവശത്തെ യാത്രക്കാര്‍ക്കും നോര്‍ത്തേണ്‍ ലൈറ്റ് കാണാനായി വിമാനം 360 ഡിഗ്രിയില്‍ പറത്തി പൈലറ്റ്

മറുവശത്തെ യാത്രക്കാര്‍ക്കും നോര്‍ത്തേണ്‍ ലൈറ്റ് കാണുന്നതിനായി വിമാനത്തിന്‍റെ പൈലറ്റ് വിമാനത്തെ 360 ഡിഗ്രിയില്‍ വട്ടം കറക്കിയതോടെയാണ് ഇരുവശത്തെ യാത്രക്കാര്‍ക്കും ധ്രുവദീപ്തി കാണാന്‍ സാധിച്ചത്.

easyjet pilot turn plane 360 degree to see northern lights for passengers bkg
Author
First Published Mar 1, 2023, 12:07 PM IST


ഐസ് ലാന്‍റില്‍ നിന്നും ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്ക് പറന്ന ഈസി ജെറ്റ് ഫൈറ്റിലെ എല്ലാ യാത്രക്കാര്‍ക്കും കഴിഞ്ഞ ദിവസം അസാധാരണമായ ഒരു കാഴ്ച കാണാനായി. അപൂര്‍വ്വമായി മാത്രം ദൃശ്യമാകുന്ന നോര്‍ത്തേണ്‍ ലൈറ്റ് അഥവാ ധ്രുവദീപ്തിയുടെ കാഴ്ചയായിരുന്നു അത്. വിമാനത്തിന്‍റെ ഒരു വശത്തെ യാത്രക്കാര്‍ക്ക് മാത്രമായിരുന്നു ഈ അത്ഭുത വെളിച്ചം കാണാന്‍ സാധിച്ചിരുന്നത്. എന്നാല്‍, മറുവശത്തെ യാത്രക്കാര്‍ക്കും നോര്‍ത്തേണ്‍ ലൈറ്റ് കാണുന്നതിനായി വിമാനത്തിന്‍റെ പൈലറ്റ് വിമാനത്തെ 360 ഡിഗ്രിയില്‍ വട്ടം കറക്കിയതോടെയാണ് ഇരുവശത്തെ യാത്രക്കാര്‍ക്കും ധ്രുവദീപ്തി കാണാന്‍ സാധിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്. 

ഐസ്‍ലാന്‍റിന്‍റെ തലസ്ഥാനമായ റെക്ജവികില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് പറക്കുന്നതിനിടെ ഇംഗ്ലണ്ടിന്‍റെ ആകാശത്താണ് അപൂര്‍വ്വമായ ധ്രുവദീപ്തി ദൃശ്യമായത്. ധ്രുവദീപ്തിയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട ഈസിജെറ്റിലെ യാത്രക്കാര്‍ പൈലറ്റിന് നന്ദിയറിയിച്ചു. 'റെക്ജവികില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് പറന്ന ഈസിജെറ്റ് EZY1806 ലെ പൈലറ്റിന് വലിയ നന്ദി. വിവാനം 360 ഡിഗ്രി കറക്കി അദ്ദേഹം വിമാനത്തിലെ എല്ലാ യാത്രക്കാര്‍ക്കും ധ്രുവ ദീപ്തി കാണാന്‍ അവസരമൊരുക്കി.' വിമാന യാത്രക്കാരനായ ആഡം ഗ്രോവ് തന്‍റെ ട്വിറ്ററില്‍ എഴുതി. ഒപ്പം വിമാനത്തിന്‍റെ ഗ്ലാസില്‌‍ കൂടിയെടുത്ത ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. 

 

കൂടുതല്‍ വായനയ്ക്ക്:   നിത്യാനന്ദയെ മാതൃരാജ്യമായ ഇന്ത്യ നിരന്തരം പീഡിപ്പിക്കുന്നു;  ഐക്യരാഷ്ട്ര സഭായോഗത്തില്‍ 'കൈലാസ പ്രതിനിധി'

പൈലറ്റ് വിമാനത്തിന്‍റെ ക്യാബിനിലെ വെളിച്ചും നിയന്ത്രിച്ചു. അങ്ങനെ ഞങ്ങള്‍ക്ക് ആ അത്ഭുതകരമായ കാഴ്ച സമ്മാനിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഈ കാഴ്ച വിമാനത്തിലെ ഒരു വശത്തിരുക്കുന്ന യാത്രക്കാര്‍ക്ക് മാത്രമായിരുന്നു ദൃശ്യമായിരുന്നത്.  മറുവശത്തെ യാത്രക്കാര്‍ക്ക് കൂടി ഈ അഭൌമ കാഴ്ചകാണാനായി പൈലറ്റ് വിമാനം 360 ഡിഗ്രിയില്‍ പറത്തി. ഏതാണ്ട് രണ്ട് ദശലക്ഷം പേരാണ് ചിത്രം ഇതിനകം കണ്ടത്. ഇംഗ്ലണ്ടിന്‍റെ നോര്‍ത്തേണ്‍ കടലിന് മുകളില്‍ ഈസിജറ്റ് വിമാനം 360 ഡിഗ്രിയില്‍ സഞ്ചരിക്കുന്നത് ഫ്ലൈറ്റ് റഡാര്‍24 ല്‍ പതിഞ്ഞു. തെളിഞ്ഞ ആകാശത്ത് നീലയും പിങ്കും പച്ചയുടം നിറത്തിലുള്ള ധ്രുവദീപ്തി നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാം. വിമാനത്തിന്‍റെ ജനാലയിലൂടെയുള്ള ഇവയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ തരംഗമായി. 

കൂടുതല്‍ വായനയ്ക്ക്: 18 വയസ് വരെ എഴുതാനും അറിയില്ല, ഇന്ന് കേംബ്രിഡ്ജ് സര്‍വകലാശാലാ പ്രൊഫസര്‍ 
 

Follow Us:
Download App:
  • android
  • ios