ദഹനക്കേടെന്ന് ഡോക്ടർമാർ കരുതി, ഒടുവില്‍ കുടല്‍ ക്യാൻസർ കണ്ടെത്തി മൂന്ന് ദിവസത്തിനുള്ളിൽ മരണം

Published : Apr 21, 2025, 10:02 AM IST
ദഹനക്കേടെന്ന് ഡോക്ടർമാർ കരുതി, ഒടുവില്‍ കുടല്‍ ക്യാൻസർ കണ്ടെത്തി മൂന്ന് ദിവസത്തിനുള്ളിൽ മരണം

Synopsis

ആധുനീക രോഗ നിര്‍ണ്ണയ സംവിധാനങ്ങൾ പുരോഗമിക്കുമ്പോഴും രോഗം നിർണ്ണയിക്കുന്നതിലെ ഡോക്ടമാരുടെ പിഴവുകൾ രോഗികളുടെ മരണത്തിന് കാരണമാകുന്നു.   

ധുനീക ചികിത്സാ സംവിധാനങ്ങൾ ഓരോ നിമിഷവും പുതുക്കപ്പെടുകയാണ്. പുതിയ പുതിയ മരുന്നുകളും രോഗ നിർണ്ണയ പരിശോധനകളും ആരോഗ്യ മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു. പക്ഷേ. രോഗ നിര്‍ണ്ണയത്തിലെ ഡോക്ടർമാരുടെ പിഴവുകൾ രോഗികളുടെ ജീവന്‍ അപകടത്തിലാക്കുന്നു. വയറ് വേദനയുമായി ഡോക്ടമാരുടെ അടുത്തെത്തിയ 76 -കാരിക്ക് ദഹനക്കേടാണെന്ന് വിധി എഴുതിയ ഡേക്ടമാരുടെ രോഗ നിര്‍ണ്ണയ പിഴവ്, അവരുടെ മരണത്തിന് തന്നെ കാരണമായെന്ന് റിപ്പോര്‍ട്ട്. 

2023 -ലാണ് പെട്ടെനുണ്ടായ വയറ് വേദനയ്ക്ക് ചികിത്സയ്ക്കായി മരിയ പാസ്കിവിക്സ് ആശുപത്രിയിലെത്തിയത്. ഇടയ്ക്കിടയ്ക്ക് ബാത്ത്റൂമില്‍ പോകാനുള്ള തോന്നലുണ്ടാകുന്നുവെന്നതായിരുന്നു ചികിത്സ തേടാനുള്ള കാരണം. എന്നാല്‍, പരിശോധിച്ച ഡോക്ടർമാരെല്ലാം അവര്‍ക്ക് ദഹനക്കേടിനെ തുടര്‍ന്നുണ്ടായ പ്രശ്നമണെന്ന് വിധി എഴുതി. കഴിച്ച ഭക്ഷണം യഥാവിധി ദഹിക്കാതിരിക്കുന്നതിനെ തുടര്‍ന്നുള്ള പ്രശ്നമാണെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. ഒന്നില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ ഒരേ തരത്തില്‍ പ്രതികരിച്ചതോടെ കുടുംബവും ദഹന പ്രശ്നമാണ് വേദനയ്ക്ക് കാരണമെന്ന് കരുതി. 

Watch Video: 'ശാരീരിക പ്രശ്നങ്ങളുണ്ട് പക്ഷേ, അവളുടെ പുഞ്ചിരി'; ഉപേക്ഷിക്കപ്പെട്ട രണ്ട് വയസുകാരിയെ ദത്തെടുത്ത് യുഎസ് കുടുംബം

ഒടുവില്‍ ആരോഗ്യം ക്ഷയിച്ച് തുടങ്ങിയപ്പോൾ  മരിയ പാസ്കിവിക്സ് തന്നെ തന്‍റെ രക്തം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. രക്തപരിശോധനയില്‍ മരിയയ്ക്ക് കുടല്‍ ക്യാന്‍സറാണെന്നും അത് കരളിലേക്ക് വ്യാപിച്ചെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി. ഉടനെ തന്നെ മരിയയെ കീമോ തെറാപ്പിക്ക് വിധേയമാക്കി. എന്നാല്‍, ആദ്യഘട്ട ചികിത്സ അവസാനിച്ചതിന് പിന്നാലെ രോഗം കൂടുതല്‍ രൂക്ഷമായി. ഒടുവില്‍ ഡോക്ടർമാര്‍ മരിയക്ക് മൂന്ന് മുതല്‍ ആറ് മാസം വരെ ആയുസ് വിധിച്ചു. പക്ഷേ, മൂന്ന് ദിവസത്തിന് ശേഷം മരിയ മരണത്തിന് കീഴടങ്ങി. 

Watch Video: 17 ഡോക്ടർമാർ പരാജയപ്പെട്ടു, പിന്നാലെ നാല് വയസുകാരനില്‍ അപൂർവ രോഗം കണ്ടെത്തി ചാറ്റ് ജിപിടി

ഏറ്റവും കുറഞ്ഞത് മൂന്ന് മാസമെങ്കിലും തങ്ങളോടൊപ്പം അമ്മയുണ്ടാകുമെന്നും അത് വരെ അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാമെന്ന് കരുതിയെങ്കിലും അതിന് കാത്ത് നില്‍ക്കാതെ അമ്മ പോയെന്നും ഇത് ആരോഗ്യ സംവിധാനത്തിലെ ഏറ്റവും വലിയ പരാജയമാണെന്നും മരിയയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കുടല്‍ ക്യാന്‍സറില്‍ അതിജീവന നിരക്ക് കുറവാണെന്നും രോഗികളില്‍ പകുതി പേർ മാത്രമാണ് രേഗം കണ്ടെത്തിയതിന് ശേഷം കൂടിയത് പത്ത് വർഷമമെങ്കിലും ജീവിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അമിതമായി പാചകം ചെയ്ത ഭക്ഷണങ്ങൾ, മലിനീകരണം, പ്ലാസ്റ്റിക് എക്സ്പോഷർ എന്നിവയുമായി ബന്ധപ്പെട്ട് 2007 നും 2017 നും ഇടയിൽ 50 വയസ്സിന് താഴെയുള്ളവരിൽ 36% വർദ്ധനവാണ് ഉണ്ടായതിൽ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ആധുനീക രോഗ നിര്‍ണ്ണയ സംവിധാനങ്ങൾ അടിക്കടി പുരോഗമിക്കുമ്പോഴും ചികിത്സാ പിഴവിനെ തുടർന്ന് രോഗികളുടെ മരണത്തിലുണ്ടാകുന്ന വര്‍ദ്ധനവില്‍ വലിയ മാറ്റം രേഖപ്പെടുത്തുന്നില്ലെന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.  
 

PREV
Read more Articles on
click me!

Recommended Stories

വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും
'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്