തീപ്പിടിത്തം എല്ലാവരേയും അറിയിച്ചു, എല്ലാവരും രക്ഷപ്പെട്ടു; പക്ഷെ, നായയ്ക്ക് നഷ്ടമായത് സ്വന്തം ജീവന്‍

By Web TeamFirst Published Apr 13, 2019, 3:09 PM IST
Highlights

ബാന്ദയിലെ ഒരു റെസിഡന്‍ഷ്യല്‍ കോളനിയിലെ ഇലക്ടോണിക്സ് ആന്‍ഡ് ഫര്‍ണിച്ചര്‍ ഷോറൂമിലാണ് തീപ്പിടിത്തമുണ്ടായത്. ഷോറൂമിന്‍റെ ഉടമ അതേ കെട്ടിടത്തിലെ മുകളിലെ അപ്പാര്‍ട്മെന്‍റില്‍ തന്നെയായിരുന്നു താമസിച്ചിരുന്നതും.

ലോകത്തെങ്ങനെയാണ് ഇത്രയധികം നായ സ്നേഹികളുണ്ടായത്? വേറൊന്നും കൊണ്ടല്ല, അത്രയേറെ വിശ്വസ്തരാണ് നായകള്‍. നിസ്വാര്‍ത്ഥരുമാണ്. താന്‍ സ്നേഹിക്കുന്നവര്‍ക്ക് അപകടമുണ്ടാകുന്നത് അവയ്ക്ക് സഹിക്കാനാകില്ല. 

ഉത്തര്‍പ്രദേശില്‍ അങ്ങനെ ഒരു നായക്ക് ഒടുവില്‍ നഷ്ടമായത് തന്‍റെ ജീവനാണ്. വീട്ടുകാരേയും അടുത്തുള്ളവരേയുമെല്ലാം തീപ്പിടിത്തത്തെ കുറിച്ച് അറിയിച്ച്, അവരെയെല്ലാം രക്ഷപ്പെടുത്തിയെങ്കിലും അവസാനം അവന് സ്വന്തം ജീവന്‍ നഷ്ടമാവുകയായിരുന്നു. 30 -ലധികം പേരാണ് തീപ്പിടിത്തത്തില്‍ നിന്നും ഈ നായയുടെ ഇടപെടല്‍ കൊണ്ടുമാത്രം രക്ഷപ്പെട്ടത്. അവസാനം സിലിണ്ടര്‍ പൊട്ടിത്തെറിച്ചപ്പോള്‍ നായയ്ക്ക് സ്വന്തം ജീവന്‍ രക്ഷിക്കാനായില്ല. 

ബാന്ദയിലെ ഒരു റെസിഡന്‍ഷ്യല്‍ കോളനിയിലെ ഇലക്ടോണിക്സ് ആന്‍ഡ് ഫര്‍ണിച്ചര്‍ ഷോറൂമിലാണ് തീപ്പിടിത്തമുണ്ടായത്. ഷോറൂമിന്‍റെ ഉടമ അതേ കെട്ടിടത്തിലെ മുകളിലെ അപ്പാര്‍ട്മെന്‍റില്‍ തന്നെയായിരുന്നു താമസിച്ചിരുന്നതും. തീപിടിക്കുന്നത് കണ്ടതോടെ നായ ഉറക്കെ കുരക്കാന്‍ തുടങ്ങി. ഉറക്കെ കുരച്ച് എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിച്ച ശേഷം ആളുകള്‍ക്ക് രക്ഷപ്പെടാനുള്ള അവസരവും ഒരുക്കി. എല്ലായിടത്തും ഓടിനടന്ന് ആളുകളെ വിവരമറിയിച്ച ശേഷം പുറത്തേക്ക് ഓടാനാഞ്ഞെങ്കിലും ഒരു സിലിണ്ടര്‍ പൊട്ടിത്തെറിച്ചതോടെ അതിന് പുറത്തേക്ക് ഓടാന്‍ കഴിയാതായി. 

ഒന്നാം നിലയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പിന്നീട് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. തീപ്പിടിത്തം ശക്തിയേറിയതായിരുന്നു. കെട്ടിടത്തിലുള്ള ഒട്ടുമിക്ക സാധനങ്ങളും കത്തിനശിച്ചിരുന്നു. കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്. അപ്പോഴും തങ്ങളുടെ ജീവന്‍ രക്ഷിച്ച പ്രിയപ്പെട്ട നായയുടെ മരണം അവരില്‍ വലിയ വേദനയാണ് ഉണ്ടാക്കിയത്. 

 

(പ്രതീകാത്മകചിത്രം)
 

click me!