
ബ്ലിങ്കി എന്ന നായ(Blinky the dog) മുങ്ങിമരിക്കാന്‍ പോയ രണ്ട് മനുഷ്യര്‍ക്ക് ജീവന്‍ നല്‍കിയ രക്ഷകനായിരിക്കുകയാണ്. നോട്ടിംഗ്ഹാംഷെയറിലെ ഫാർണ്ടൻ മറീനയിൽ(Farndon Marina, Nottinghamshire), ഞായറാഴ്ച ഉച്ചയ്ക്ക് 01:00 GMT -നാണ് ബ്ലിങ്കിയുടെ ഉച്ചത്തിലുള്ള കുര ഉയരുന്നത്. സഹായത്തിനായുള്ള ആ നിലവിളി ഉടമകളായ ജാക്വിയെയും കോളിൻ ഫിയറോണിനെയും(Jacqui and Colin Fearon) അത് ശ്രദ്ധിക്കാനായി പ്രേരിപ്പിച്ചു.
ഒരു സെക്യൂരിറ്റി ഗാർഡിനൊപ്പം, ജാക്വി ഒരാളെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തു, മിസ്റ്റർ ഫിയറോൺ മറ്റൊരാളെയും കരക്കെത്തിച്ചു. പിന്നീടെത്തിയ പൊലീസ് പറഞ്ഞത് ഫിയറോണിന്റെ അടിയന്തര സഹായമില്ലായിരുന്നെങ്കിൽ മരണം സംഭവിക്കുമായിരുന്നുവെന്നാണ്. ബ്ലിങ്കി ബഹളം വയ്ക്കാന്‍ തുടങ്ങുന്ന സമയത്ത് തങ്ങള്‍ തങ്ങളുടെ ബോട്ടില്‍ ഉറങ്ങുകയായിരുന്നു എന്ന് ജാക്വി പറഞ്ഞു. “ഞങ്ങൾ അവിടെ എത്തിയപ്പോൾ അവർ വളരെ മോശമായ അവസ്ഥയായിരുന്നു” അവൾ പറഞ്ഞു. "വെള്ളത്തിൽ ഒരാൾ ഉണ്ടായിരുന്നു, അയാൾ സഹായത്തിനായി നിലവിളിച്ചു കൊണ്ടിരുന്നു, പക്ഷേ ബോധമുണ്ടായിരുന്നു. തന്റെ കൂടെയുണ്ടായിരുന്നയാള്‍ വെള്ളത്തിൽ വീണതിനെക്കുറിച്ച് അയാൾ കൂടുതൽ ആശങ്കാകുലനായിരുന്നു, കാരണം അയാൾ കുറച്ചധികം ബുദ്ധിമുട്ടിലായിരുന്നു"
ഒരാൾ മഞ്ഞുമൂടിയ നടപ്പാതയിൽ കാൽ വഴുതി വീണതാണെന്നും മറ്റൊരാൾ സഹായിക്കാൻ ശ്രമിക്കുന്നതിനിടയിൽ അയാള്‍ കൂടി അപകടത്തില്‍ പെടുകയായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. പിന്നീട്, ദമ്പതികള്‍ ഒരു മറീന സെക്യൂരിറ്റി ഗാർഡിനൊപ്പം ചേര്‍ന്ന് രണ്ടുപേരെയും സുരക്ഷിതമാക്കി. ആദ്യമായി ആ അപകടത്തെ കുറിച്ച് അറിയിച്ച ബ്ലിങ്കിയെ മിസ് ഫിയറോണ്‍ 'ഡോഗി ഗാർഡിയൻ എയ്ഞ്ചൽ' എന്നാണ് വിശേഷിപ്പിച്ചത്.
അവരെ രക്ഷിച്ച ഭാര്യയേയും സെക്യൂരിറ്റി ഗാര്‍ഡിനെയും കുറിച്ച് അഭിമാനമുണ്ട്. അതുപോലെ നായയെ കുറിച്ചോര്‍ത്തും അഭിമാനമുണ്ട്. ബ്ലിങ്കി ഇല്ലായിരുന്നു എങ്കില്‍ അപകടത്തെ കുറിച്ച് അറിയുകയേ ഇല്ലായിരുന്നു എന്ന് ഫിയറോണ്‍ പറയുന്നു. നോട്ടിംഗംഷെയര്‍ പൊലീസ് പറയുന്നത് അത് വളരെ അപകടകരമായ അവസ്ഥയായിരുന്നു എന്നാണ്. തണുത്ത രാത്രിയായിരുന്നു എന്നും കനത്ത മഞ്ഞായിരുന്നു എന്നും പൊലീസ് പറയുന്നു. രണ്ടുപേരും ആരോഗ്യനില വീണ്ടെടുക്കും എന്നാണ് കരുതുന്നത് എന്നും.