വീടിന് തീപിടിച്ചു, ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു, കാരണമായത് നായകൾ

Published : Feb 13, 2022, 10:53 AM IST
വീടിന് തീപിടിച്ചു, ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു, കാരണമായത് നായകൾ

Synopsis

ക്യാംപര്‍വാനില്‍ നിന്നും അപ്പോഴേക്കും വീടിന് തീ പടര്‍ന്ന് തുടങ്ങിയിരുന്നു. അപ്പോഴും നായകള്‍ രണ്ടും വീടിനകത്തായിരുന്നു. അവയെ കൂട്ടാനായി ക്ലോവര്‍ അകത്തേക്ക് വന്നു. 

വീടിന് തീ(fire)പിടിച്ചു. ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടത് നായ(Dogs)കളുടെ ഇടപെടലിലൂടെ. തങ്ങളുടെ രണ്ട് ജര്‍മ്മന്‍ ഷെപ്പേഡുകളാണ് തങ്ങളെ അപകടത്തിൽ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചത് എന്നാണ് ഇവര്‍ പറയുന്നത്. ലിങ്കണ്‍ഷെയറി(Lincolnshire)ലെ തങ്ങളുടെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു തങ്ങളെന്ന് സ്റ്റീഫന്‍ ക്ലോവര്‍(Stephen Clover) പറയുന്നു. രാത്രി രണ്ട് മണിയായിക്കാണും. തീ അപ്പാടെ വീടിനെ വിഴുങ്ങിത്തുടങ്ങിയിരുന്നു. എന്നാല്‍, ബിയറെന്നും ടിഗ്ഗറെന്നും പേരായ നായകള്‍ നിര്‍ത്താതെ കുരച്ച് തുടങ്ങി.

വീടിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ക്യാമ്പര്‍വാനിലെ രണ്ട് ഗ്യാസ് സിലിണ്ടറുകളാണ് അപകടത്തിന് കാരണമായത്. ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് പറയുന്നത് സ്ഥലത്തെ എട്ട് സ്റ്റേഷനുകളില്‍ നിന്നുമുള്ള സർവീസുകള്‍ വേണ്ടി വന്നു തീയണക്കാന്‍ എന്നാണ്. താനും പങ്കാളിയും ഉറങ്ങുകയായിരുന്നു. അപ്പോള്‍ ഒരു നായ വന്ന് തന്നെ നോക്കി നിര്‍ത്താതെ കുരച്ചുവെന്ന് ക്ലോവര്‍ പറയുന്നു. ആരോ പുറത്ത് നില്‍ക്കുന്നുണ്ട് എന്നാണ് ക്ലോവര്‍ കരുതിയത്. അയാള്‍ വേഗം ജനലിലൂടെ പുറത്തേക്ക് നോക്കി. ചാരവും വെളിച്ചവും ജനലിലൂടെ കടന്നുവരുന്നുണ്ടായിരുന്നു. അപ്പോള്‍ തന്നെ ക്ലോവറിന് തീപിടിച്ചതായി മനസിലായി. 

ക്യാംപര്‍വാനില്‍ നിന്നും അപ്പോഴേക്കും വീടിന് തീ പടര്‍ന്ന് തുടങ്ങിയിരുന്നു. അപ്പോഴും നായകള്‍ രണ്ടും വീടിനകത്തായിരുന്നു. അവയെ കൂട്ടാനായി ക്ലോവര്‍ അകത്തേക്ക് വന്നു. അപ്പോഴേക്കും വാതില്‍ പൊട്ടിത്തെറിക്കുകയും തീ വ്യാപിക്കുകയും ചെയ്തു. പുക ഉയര്‍ന്നും തുടങ്ങിയിരുന്നു. ആ പുക വളരെ വിഷമയമായിരുന്നു. തനിക്ക് ശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല എന്ന് ക്ലോവര്‍ പറയുന്നു. 

അപകടത്തിൽ ബിയര്‍ ശരിക്കും കഷ്ടപ്പെടുകയും ശ്വസിക്കാൻ പാടുപെടുകയും ചെയ്തു. എന്നാൽ, അവന്‍ സുഖം പ്രാപിക്കുമെന്ന് മൃഗഡോക്ടർമാർ പറഞ്ഞതായി ക്ലോവർ പറഞ്ഞു, അതേസമയം ടിഗ്ഗറിന് താരതമ്യേന പരിക്ക് കുറവായിരുന്നു. താന്‍ ജീവനോടെ ഇവിടെ നില്‍ക്കുന്നത് നായകള്‍ കാരണമാണ് എന്നും ക്ലോവര്‍ പറയുന്നു. നന്ദിസൂചകമായി വലിയ എല്ലാണ് ക്ലോവർ നായകൾക്ക് വാ​ഗ്ദാനം ചെയ്തത്. 

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!