ഈ കാറ് നിങ്ങളുടെയല്ല എന്റെയാണ്, ആറ്റിറ്റ്യൂഡ് മടക്കി പോക്കറ്റിൽ വച്ചാൽ മതി; ടാക്സിയിലെ നിയമങ്ങൾ, വൈറലായി ചിത്രം

Published : Nov 24, 2025, 12:40 PM IST
cab

Synopsis

'ഇന്നലെ എന്റെ കാബിൽ കണ്ടതാണ് ഇത്' എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്.

ബെം​ഗളൂരുവിലെ ഒരു ടാക്സി കാറിൽ കയറിയപ്പോൾ കണ്ട നോട്ടീസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കാറിന്റെ സീറ്റിൽ ഒട്ടിച്ചിരിക്കുന്ന ഈ നോട്ടീസിൽ പറയുന്നത് ചില നിയമങ്ങളാണ്. അതേ, യാത്രക്കാർ പാലിക്കേണ്ടുന്ന നിയമങ്ങളാണ് ഡ്രൈവർ എഴുതി വച്ചിരിക്കുന്നത്. അതിൽ ഡ്രൈവറെ ഭായ് എന്ന് വിളിക്കരുത് എന്ന് തുടങ്ങി സ്പീഡ് കൂട്ടാൻ പറയരുത് എന്നതടക്കം പറയുന്നു. റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഇതിന്റെ ചിത്രം വളരെ വേ​ഗത്തിലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്.

ഡ്രൈവറുടെ സീറ്റിന്റെ പിന്നിൽ ഒട്ടിച്ചുവച്ചിരിക്കുന്ന നോട്ടീസിൽ പറയുന്ന കാര്യങ്ങൾ ഇതൊക്കെയാണ്;

നിങ്ങൾ ഈ കാബിന്റെ ഉടമയല്ല.

ഈ കാർ ഓടിക്കുന്നയാളാണ് ഈ കാബിന്റെ ഉടമ.

മാന്യമായി സംസാരിക്കുകയും ബഹുമാനം നേടുകയും ചെയ്യുക.

കാറിന്റെ ഡോർ പതിയെ അടയ്ക്കുക.

നിങ്ങളുടെ ആറ്റിറ്റ്യൂഡ് നിങ്ങളുടെ പോക്കറ്റിൽ വച്ചാൽ മതി. അത് ഞങ്ങളോട് കാണിക്കണ്ട, കാരണം നിങ്ങൾ ഞങ്ങൾക്ക് കൂടുതൽ പണം തരുന്നില്ല.

എന്നെ ഭയ്യാ എന്ന് വിളിക്കരുത്.

വേ​ഗത്തിൽ വാഹനമോടിക്കാൻ പറയരുത്.

'ഇന്നലെ എന്റെ കാബിൽ കണ്ടതാണ് ഇത്' എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. അതിൽ കാബ് ഡ്രൈവറെ അനുകൂലിച്ചവരും പ്രതികൂലിച്ചവരും ഉണ്ട്. 'സത്യത്തിൽ ഞാൻ ഇതിനെ അനുകൂലിക്കുന്നു, കാരണം ചില യാത്രക്കാർ വാഹനം അവരുടെ സ്വന്തമാണ് എന്നതുപോലെയാണ് പെരുമാറാറ്' എന്നായിരുന്നു ഒരാളുടെ കമന്റ്. 'നിങ്ങളുടെ ആറ്റിറ്റ്യൂഡ് നിങ്ങളുടെ പോക്കറ്റിൽ വച്ചാൽ മതി എന്ന നിയമം തന്നെ ചിരിപ്പിച്ചു, കാരണം അത്തരത്തിലുള്ള ചില ആളുകൾ ഉണ്ട്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

 

 

PREV
Read more Articles on
click me!

Recommended Stories

വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും
'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്