അമ്മയെയും അച്ഛനെയും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു, ചെയ്യാത്ത തെറ്റിന് 38 വർഷം ജയിലിൽ കിടന്ന 68 -കാരൻ പറയുന്നു

Published : Nov 24, 2025, 11:52 AM IST
 peter sullivan

Synopsis

‘തനിക്ക് ശരിയായ ഭക്ഷണമോ, ഉറക്കമോ ഒന്നും തന്നെ കിട്ടിയിരുന്നില്ല. ഈ കുറ്റം സമ്മതിച്ചില്ലെങ്കിൽ മറ്റ് 35 ബലാത്സം​ഗക്കേസുകൾ കൂടി തലയിൽ വച്ചുതരുമെന്ന് പറഞ്ഞാണ് പൊലീസ് ഭീഷണിപ്പെടുത്തിയത്. തന്നോട് പൊലീസ് മാപ്പ് പറയണം.’

ചെയ്യാത്ത തെറ്റിന് 38 വർഷം ജയിലിൽ കഴിയേണ്ടി വന്നയാളാണ് പീറ്റർ സള്ളിവൻ. ബ്രിട്ടീഷ് ചരിത്രത്തിലെ തന്നെ ഏറ്റവും ദീർഘമായ നീതിനിഷേധങ്ങളിലൊന്നാണ് സള്ളിവന് നേരിടേണ്ടി വന്നത്. ഇപ്പോൾ 68 -കാരനായ പീറ്റർ സള്ളിവൻ തന്നെ പൊലീസ് മർദ്ദിച്ച് ചെയ്യാത്ത തെറ്റ് സമ്മതിപ്പിക്കുകയായിരുന്നു വെളിപ്പെടുത്തുന്നത്. തനിക്ക് ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടു, അതിൽ മെഴ്‌സിസൈഡ് പൊലീസ് തന്നോട് മാപ്പ് പറയണമെന്നും സള്ളിവൻ പറയുന്നു. മെർസിസൈഡിലെ ബെബിംഗ്ടണിൽ ജോലി കഴിഞ്ഞ് പോകവെയാണ് 21 വയസ്സുകാരിയായ ഡയാൻ സിൻഡാളിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഈ കേസിൽ 1987-ൽ സള്ളിവൻ ശിക്ഷിക്കപ്പെട്ടു. ഫ്ലോറിസ്റ്റും പാർട്ട് ടൈം പബ് ജീവനക്കാരിയുമായിരുന്നു കൊല്ലപ്പെട്ട ഡയാൻ.

പുതിയ ഡിഎൻഎ പരിശോധനകൾ നടത്തിയതിന് പിന്നാലെ മെയ് മാസത്തിലാണ് സള്ളിവന്റെ ശിക്ഷ റദ്ദാക്കിയത്. ജയിൽ മോചിതനായി ആറ് മാസത്തിന് ശേഷം, ബിബിസി നോർത്ത് വെസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സെല്ലിൽ വെച്ച് രണ്ട് തവണ പൊലീസ് ഉദ്യോഗസ്ഥർ തന്നെ മർദ്ദിച്ചതായി സള്ളിവൻ ആരോപിച്ചത്. "അവർ എന്റെ മേലേക്ക് ഒരു പുതപ്പ് ഇട്ടു, അവരുമായി സഹകരിക്കാൻ ആവശ്യപ്പെട്ട് പുതപ്പിന് മുകളിലൂടെ എന്നെ അടിച്ചു. അത് ശരിക്കും വേദനാജനകമായിരുന്നു" എന്നാണ് സള്ളിവൻ പറഞ്ഞത്.

'തനിക്ക് ശരിയായ ഭക്ഷണമോ, ഉറക്കമോ ഒന്നും തന്നെ കിട്ടിയിരുന്നില്ല. ഈ കുറ്റം സമ്മതിച്ചില്ലെങ്കിൽ മറ്റ് 35 ബലാത്സം​ഗക്കേസുകൾ കൂടി തലയിൽ വച്ചുതരുമെന്ന് പറഞ്ഞാണ് പൊലീസ് ഭീഷണിപ്പെടുത്തിയത്. തന്നോട് പൊലീസ് മാപ്പ് പറയണം, എന്തിനാണ് ഇത് ചെയ്തത് എന്ന് വ്യക്തമാക്കണം. എനിക്ക് എല്ലാം നഷ്ടപ്പെട്ടു. ജീവിതം നഷ്ടപ്പെട്ടു, സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടു. അവർക്കുവേണ്ടി, അവർക്കൊപ്പമിരിക്കാൻ പോലും തനിക്ക് സാധിച്ചില്ല' എന്നും സള്ളിവൻ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്