വാതിലിൽ ശക്തമായി ചവിട്ടും, ആരെങ്കിലും വരും മുമ്പ് ഓടിപ്പോകും, എല്ലാം ക്യാമറയിലാക്കും; മുന്നറിയിപ്പുമായി പൊലീസ്

Published : Nov 13, 2026, 03:58 PM IST
door kick challenge

Synopsis

ഇത് വെറുമൊരു പ്രാങ്ക് അല്ലെന്നും അന്യരുടെ വസ്തുവകകൾ നശിപ്പിക്കുന്ന വകുപ്പിലാണ് ഇത് പെടുക എന്നുമാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരം പ്രാങ്കുകൾ നടത്തുന്നവർക്കുമേലെ ക്രിമിനൽ ചാർജുകളടക്കം ചുമത്തപ്പെട്ടേക്കാമെന്നും സോഷ്യൽ‌ മീഡിയയിൽ പങ്കുവച്ച മുന്നറിയിപ്പിൽ പൊലീസ് പറയുന്നു.

സോഷ്യൽ മീഡിയ സജീവമായതോടെ പലതരത്തിലുള്ള ചലഞ്ചുകളും സജീവമാണ്. അതിൽത്തന്നെ അവനവന്റെ ജീവനും മറ്റുള്ളവരുടെ ജീവനും വെല്ലുവിളിയാകുന്ന ചലഞ്ചുകളും ഒട്ടേറെയുണ്ട്. അത്തരം ചലഞ്ചുകളിൽ പെട്ട് ജീവൻ നഷ്ടപ്പെട്ടവരും ഒരുപാടുണ്ട്. അതുപോലെ തന്നെ സാമ്പത്തിക ബാധ്യതകളും ബുദ്ധിമുട്ടുകളുമുണ്ടാക്കുന്ന ചലഞ്ചുകളും ഉണ്ട്. ഇപ്പോഴിതാ, അത്തരത്തിലുള്ളൊരു ചലഞ്ചുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കയാണ് കാലിഫോർണിയയിയലെ ഇർവിൻ പൊലീസ് ഡിപാർട്മെന്റ്.

'ഡോർ കിക്ക് ചലഞ്ച്' എന്ന ചലഞ്ച് വീണ്ടും സജീവമായതോടെയാണ് പൊലീസ് മുന്നറിയിപ്പുമായി എത്തിയത്. ഈ ചലഞ്ചിൽ കുട്ടികൾ അപരിചിതരുടെ വീടുകളിൽ ചെല്ലുകയും അവരുടെ ഡോറിൽ ശക്തിയായി ഇടിച്ച് ഓടിപ്പോവുകയുമാണ് പതിവ്. ഇതെല്ലാം ക്യാമറയിൽ റെക്കോർഡ് ചെയ്യുകയും ചെയ്യും.

ഇത് വെറുമൊരു പ്രാങ്ക് അല്ലെന്നും അന്യരുടെ വസ്തുവകകൾ നശിപ്പിക്കുന്ന വകുപ്പിലാണ് ഇത് പെടുക എന്നുമാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരം പ്രാങ്കുകൾ നടത്തുന്നവർക്കുമേലെ ക്രിമിനൽ ചാർജുകളടക്കം ചുമത്തപ്പെട്ടേക്കാമെന്നും സോഷ്യൽ‌ മീഡിയയിൽ പങ്കുവച്ച മുന്നറിയിപ്പിൽ പൊലീസ് പറയുന്നു.

'ഡോർ കിക്ക് ചലഞ്ച് വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് വളരെ സിംപിളാണ്. ആരുടെയെങ്കിലും വീടിന്റെ മുൻവാതിൽ കഴിയുന്നത്രയും ശക്തിയിൽ ചവിട്ടുക. അത് റെക്കോർഡ് ചെയ്യുക. ആരെങ്കിലും വരും മുമ്പ് ഓടിപ്പോവുക' പൊലീസ് ഡിപാർട്മെന്റ് കുറിച്ചു.

'എന്നാൽ, ഇതിന്റെ ഫലം അത്ര സിംപിളായിരിക്കില്ല. വാതിലിന് തകരാർ സംഭവിക്കുക, വീട്ടുടമ ഭയക്കുക, അപകടകരമായ ഏറ്റുമുട്ടൽ നടക്കുക, ക്രിമിനൽ ചാർജ്ജ്, ആർക്കെങ്കിലും പരിക്കേൽക്കുക ഇതൊക്കെയും ഇതിന്റെ ഭാ​ഗമായി ഉണ്ടായേക്കാം. ഓൺലൈനിൽ കുറച്ച് ചിരിക്കോ ലൈക്കിനോ വേണ്ടി ചെയ്യുന്ന കാര്യങ്ങൾ ഓഫ്‍ലൈനിൽ ശരിയായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കും' എന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ വർഷം ഇതേ ചലഞ്ചിന്റെ ഭാ​ഗമായി എൽക് ഗ്രൂവിൽ അഞ്ച് കുട്ടികൾ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അന്ന് 80,000 -ത്തിലധികം രൂപ നൽകേണ്ടി വന്നു വീട്ടുടമയ്ക്ക് തന്റെ തകർന്ന വാതിൽ ശരിയാക്കുന്നതിന്. എന്തായാലും, ഇത്തരം ചലഞ്ചുകൾ കുറച്ചു കൈവിട്ട കളിയാണ് അല്ലേ?

PREV
Read more Articles on
click me!

Recommended Stories

കള്ളം പറയുന്നവരെ എങ്ങനെ തിരിച്ചറിയാം? മുൻ സിഐഎ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തൽ വൈറൽ; ശ്രദ്ധിക്കേണ്ടത് ഈ സൂചനകൾ!
'കുഴികൾ നിറഞ്ഞ റോഡുകൾ, തകർന്നുവീഴുന്ന പാലങ്ങൾ, മലിനീകരണം'; ഇന്ത്യൻ ഭരണ സംവിധാനത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി നാരായണ മൂർത്തി