മദ്യപിച്ച് ബോധം നശിച്ചു, അഞ്ചാം നിലയുടെ സൺഷേഡിൽ കയറി യുവാക്കളുടെ അഭ്യാസപ്രകടനം

Published : Sep 05, 2023, 02:31 PM IST
മദ്യപിച്ച് ബോധം നശിച്ചു, അഞ്ചാം നിലയുടെ സൺഷേഡിൽ കയറി യുവാക്കളുടെ അഭ്യാസപ്രകടനം

Synopsis

ജന്മദിനാഘോഷത്തിന് ഇടയിൽ അമിത അളവിൽ മദ്യം കുടിച്ചതിനെ തുടർന്ന് മദ്യലഹരിയിൽ ആയതാണ് യുവാക്കൾ ഇത്തരത്തിൽ പെരുമാറാൻ കാരണമായത് എന്നാണ് പോലീസ് പറയുന്നത്.

നോയിഡയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അഞ്ചാം നിലയിലുള്ള അപ്പാർട്ട്‌മെന്റിന്റെ സൺഷേഡിൽ മദ്യലഹരിയിൽ യുവാക്കൾ നടത്തിയ അഭ്യാസപ്രകടനങ്ങളാണ് വീഡിയോയിൽ. അപ്പാർട്ട്മെന്റിലെ മറ്റ് താമസക്കാർ ഇവരെ അനുനയിപ്പിച്ച് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നതും വീഡിയോയിൽ കാണാം. ഗ്രേറ്റർ നോയിഡ വെസ്റ്റിലെ സൂപ്പർടെക് ഇക്കോ വില്ലേജ് -3 ഹൗസിംഗ് സൊസൈറ്റിയിൽ സെപ്റ്റംബർ മൂന്നിന് രാത്രിയിലാണ് ഈ സംഭവം അരങ്ങേറിയത്.

അപ്പാർട്ട്മെന്റിലെ താമസക്കാരൻ ആയ ബുലന്ദ്ഷഹർ സ്വദേശിയും ഒരു സ്വകാര്യ ബാങ്ക് ജീവനക്കാരനുമായ യോഗേഷ് എന്ന വ്യക്തിയുടെ ജന്മദിനാഘോഷത്തിനായി ഒത്തുചേർന്ന സുഹൃത്തുക്കളിൽ ചിലരാണ് ഇത്തരത്തിൽ പെരുമാറിയത്.  ഇവരുടെ അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയോട് ചേർന്നുള്ള സൺഷേഡിൽ ഇറങ്ങിയിരുന്നായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം. സൺഷേഡിൽ നിന്ന് താഴേക്ക് വീഴാൻ പോകുന്ന യുവാക്കളിൽ ഒരാളെ സുഹൃത്തുക്കൾ ചേർന്ന് പിടിച്ച് രക്ഷപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.  

ഹൗസിംഗ് സൊസൈറ്റിയിലെ മറ്റു താമസക്കാരാണ് ഈ സംഭവങ്ങൾ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തത്. രക്ഷപ്പെടുത്താനായി ചെല്ലുന്നവരെ യുവാക്കൾ അസഭ്യം പറയുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ ബിസ്രാഖ് പൊലീസ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജന്മദിനാഘോഷത്തിന് ഇടയിൽ അമിത അളവിൽ മദ്യം കുടിച്ചതിനെ തുടർന്ന് മദ്യലഹരിയിൽ ആയതാണ് യുവാക്കൾ ഇത്തരത്തിൽ പെരുമാറാൻ കാരണമായത് എന്നാണ് പോലീസ് പറയുന്നത്. എന്നിരുന്നാലും ഇവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

അപ്പാർട്ട്മെന്റിലെ താമസക്കാരനായ യോഗേഷ് കുമാർ, ഗാസിയാബാദിലെ മോദിനഗർ നിവാസിയായ ആകാശ്, ബുലന്ദ്ഷഹർ നിവാസിയായ മനോജ് ശർമ്മ, ഗാസിയാബാദിൽ താമസിക്കുന്ന ആകാശ് കുമാർ  എന്നിവർക്കെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഇതുവരെയും പരാതികൾ ഒന്നും ലഭിച്ചിട്ടില്ല. എന്നാൽ പൊതുസമാധാനം തകർത്തതിന് സ്വമേധയാ കേസെടുത്തു മുന്നോട്ടുപോകാനാണ് പൊലീസിന്റെ തീരുമാനം.

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ