54 ലക്ഷം രൂപ; ഇന്റര്‍നെറ്റില്‍ ഏറ്റവും ഷെയര്‍ ചെയ്യപ്പെട്ട ആ മീമിന്റെ ഒറിജിനല്‍ ദുബൈ കമ്പനി വാങ്ങി

Web Desk   | Asianet News
Published : Sep 25, 2021, 08:25 PM ISTUpdated : Sep 25, 2021, 08:26 PM IST
54 ലക്ഷം രൂപ; ഇന്റര്‍നെറ്റില്‍ ഏറ്റവും ഷെയര്‍ ചെയ്യപ്പെട്ട ആ മീമിന്റെ ഒറിജിനല്‍ ദുബൈ കമ്പനി വാങ്ങി

Synopsis

 പ്രശസ്തമായ ആ മീമിന് ആധാരമായ ചിത്രത്തിന്റെ യഥാര്‍ത്ഥ പതിപ്പ് ലേലത്തില്‍ പോയി. 74000 ഡോളറിനാണ് (54 ലക്ഷം രൂപ) ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ത്രീ എഫ് മ്യൂസിക് എന്ന കമ്പനി ഇതിന്റെ ഒറിജിനല്‍ പതിപ്പിന്റെ അവകാശം വാങ്ങിയത്. 

അമ്മ ഇരുവരുടെയും ഭാവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. തൊട്ടുപിന്നാലെ, കുഞ്ഞു ക്ലോയിയുടെ അസാധാരണമായ നോട്ടം വൈറലായി. ആ വീഡിയോ ഇതിനകം രണ്ട് കോടിയിലേറെ പേര്‍ കണ്ടു കഴിഞ്ഞു. അതിലും വേഗത്തിലാണ് മീമെന്ന നിലയില്‍ ക്ലോയിയുടെ മുഖം വൈറലായത്. ഇതിലെന്തിരിക്കുന്നു എന്ന തണുപ്പന്‍ പ്രതികരണമായിരുന്നു ആ മുഖത്തെങ്കിലും അസുഖകരമോ സംശയാസ്പദമോ ആയ പ്രതികരണമെന്ന നിലയ്ക്കാണ് ആ മീം പ്രചരിച്ചത്. 

 

 

ഈ മീം ഓര്‍മ്മയില്ലേ? ഇന്റര്‍നെറ്റില്‍ ഏറ്റവും ഷെയര്‍ ചെയ്യപ്പെട്ട മീമുകളിലൊന്ന്. സൈഡ് ഐയിംഗ് ക്ലോയി' എന്നറിയപ്പെടുന്ന ഈ മീം വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും വാര്‍ത്തയില്‍ നിറഞ്ഞിരിക്കുകയാണ്. 

 

മറ്റൊന്നുമല്ല, പ്രശസ്തമായ ആ മീമിന് ആധാരമായ ചിത്രത്തിന്റെ യഥാര്‍ത്ഥ പതിപ്പ് ലേലത്തില്‍ പോയി. 74000 ഡോളറിനാണ് (54 ലക്ഷം രൂപ) ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ത്രീ എഫ് മ്യൂസിക് എന്ന കമ്പനി ഇതിന്റെ ഒറിജിനല്‍ പതിപ്പിന്റെ അവകാശം വാങ്ങിയത്. ഡിജിറ്റല്‍ ഇമേജുകളുടെ ഉടമസ്ഥത ഉറപ്പുവരുത്താനുള്ള എന്‍എഫ്ടി (നോണ്‍-ഫംജിബിള്‍ ടോക്കണ്‍) ആയാണ് കമ്പനി ഇതു വാങ്ങിയത്.  കഴിഞ്ഞ ആഴ്ചയാണ് ഈ മീമിന്റെ ഒറിജിനല്‍ ഓണ്‍ലൈന്‍ ലേലത്തിനു വെച്ചത്.

എന്‍എഫ്ടിയായി വില്‍ക്കുമ്പോള്‍, ഉടമസ്ഥന് ഒരു ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നു. സാധാരണ ഘട്ടത്തില്‍ ആര്‍ട്ടിസ്റ്റിന് തന്നെയാവും ഇതിന്റെ പകര്‍പ്പവകാശം. അതുപയോഗിച്ച് ആര്‍ട്ടിസ്റ്റിന് ഇതിന്റെ പതിപ്പുകള്‍ നിര്‍മിക്കാനും വില്‍ക്കാനും കഴിയും. അതിന്റെ യഥാര്‍ത്ഥ പതിപ്പിന്റെ ഡിജിറ്റല്‍ അവകാശം മാത്രമായിരിക്കും എന്‍എഫ്ടി സര്‍ടിഫിക്കറ്റിലൂടെ സ്വന്തമാക്കാനാവുക.    

ക്രിപ്റ്റോ കറന്‍സിയായ ഇഥേറിയം വഴിയാണ് ദുബൈ കമ്പനി ഇതു വാങ്ങിയത്. എന്‍എഫ്ടി അവകാശത്തിന് ക്രിപ്‌റ്റോ കറന്‍സിയാണ് ഉപയോഗിക്കുന്നത്. ഇതില്‍ നിന്ന് കിട്ടുന്ന പണം തന്റെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുമെന്ന് അമ്മ പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ 500,000 ത്തിലധികം ഫോളോവേഴ്‌സുണ്ട് ക്ലോയിയ്ക്ക്. ഇതിനകം അവള്‍ ബ്രസീലിലെ ഒരു ഗൂഗിള്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.  

 

via GIPHY

 

ക്ലോയി ക്ലെം എന്ന ഈ അമേരിക്കന്‍ പെണ്‍കുട്ടിയാണ് ഈ മീമിലുള്ളത്. അവളുടെ അസാധാരണമായ മുഖഭാവവും നോട്ടവുമാണ് ലോകത്തേറ്റവും പ്രശസ്തമായ മീമാക്കി അവളെ മാറ്റിയത്. യു എസിലെ യൂറ്റയില്‍ താമസിക്കുന്ന ക്ലോയി ക്ലെമ്മിന് ഇപ്പോള്‍ 10 വയസ്സ്. 2013-ലാണ് അവള്‍ ഇന്റര്‍നെറ്റ് താരമായി മാറിയത്. അന്നവള്‍ക്ക് രണ്ടര വയസ്സായിരുന്നു. ഒരു കുടുംബ യാത്രയ്ക്കിടെ, ക്ലോയിയെയും സഹോദരിമാരെയും അമ്മ ഡിസ്നിലാന്‍ഡില്‍ കൊണ്ടുപോയി. ഡിസ്നി ലാന്റ് കണ്ടതും ഒരു സഹോദരി ഒറ്റക്കരച്ചില്‍. തൊട്ടടുത്തിരുന്ന ക്ലോയിയാവട്ടെ, ഇതൊക്കെ എന്ത് എന്ന മട്ടിലൊരു നോട്ടം. അമ്മ ഇരുവരുടെയും ഭാവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. തൊട്ടുപിന്നാലെ, കുഞ്ഞു ക്ലോയിയുടെ അസാധാരണമായ നോട്ടം വൈറലായി.

 

 

 

ആ വീഡിയോ ഇതിനകം രണ്ട് കോടിയിലേറെ പേര്‍ കണ്ടു കഴിഞ്ഞു. അതിലും വേഗത്തിലാണ് മീമെന്ന നിലയില്‍ ക്ലോയിയുടെ മുഖം വൈറലായത്. ഇതിലെന്തിരിക്കുന്നു എന്ന തണുപ്പന്‍ പ്രതികരണമായിരുന്നു ആ മുഖത്തെങ്കിലും അസുഖകരമോ സംശയാസ്പദമോ ആയ പ്രതികരണമെന്ന നിലയ്ക്കാണ് ആ മീം പ്രചരിച്ചത്. 

 

 

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ