25 വയസ്, ഡിവോഴ്സ് ഉടനുണ്ടാകും, ശമ്പളം 1.7 ലക്ഷം, 1.25 കോടിയുടെ ഫ്ലാറ്റ് വാങ്ങുന്നത് മികച്ച തീരുമാനമാണോ എന്ന് യുവതി

Published : Jun 14, 2026, 01:14 PM IST
home , key

Synopsis

മാസം 1.7 ലക്ഷം രൂപ ശമ്പളമുണ്ട്. 1.25 കോടി രൂപയുടെ ഫ്ലാറ്റ് വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. സ്വർണം വിറ്റ് ഡൗൺ പേയ്മെന്റ് നൽകാനും ബാക്കി തുകയ്ക്ക് ഹോം ലോൺ എടുക്കാനുമാണ് പദ്ധതി. തീരുമാനം ശരിയാണോ എന്ന് 25 വയസ്സുകാരി.

മാസം 1.7 ലക്ഷം രൂപ ശമ്പളമുണ്ട്. തന്റെ പക്കലുള്ള സ്വർണം വിറ്റ് 1.25 കോടി രൂപയുടെ ഫ്ലാറ്റ് വാങ്ങാൻ ഒരുങ്ങുന്നതിനെക്കുറിച്ച് അഭിപ്രായം തിരക്കി 25 വയസ്സുകാരി. ഫ്ലാറ്റിന്റെ വില 1.25 കോടിയാണ്. മാതാപിതാക്കൾ സമ്മാനമായി നൽകിയ സ്വർണം വിറ്റ് 45 ലക്ഷം രൂപ ഡൗൺ പേയ്മെന്റായി നൽകാനാണ് ആലോചിക്കുന്നത്. ബാക്കി 80 ലക്ഷം രൂപ 30 വർഷത്തെ ഹോം ലോൺ എടുക്കും. മാസം ഏകദേശം 55,000 രൂപ ഇഎംഐ വരും. അടുത്ത 6 മാസത്തിനുള്ളിൽ കൈവശമുള്ള ബാക്കി 40 ലക്ഷം രൂപയുടെ സ്വർണം കൂടി വിറ്റ് ലോൺ തുകയിൽ കുറേക്കൂടി അടച്ചുതീർക്കാനും, അതുവഴി ഇഎംഐ കുറയ്ക്കാനും ആഗ്രഹിക്കുന്നു എന്നും യുവതി പറയുന്നു.

മാതാപിതാക്കൾ അടുത്തിടെ ഒരു ഫ്ലാറ്റ് വാങ്ങിയ അതേ കെട്ടിടത്തിൽ തന്നെയാണ് ഈ ഫ്ലാറ്റും. നല്ല ലൊക്കേഷനാണ് അതാണ് യുവതിയെ 1.25 കോടിയുടെ ഫ്ലാറ്റിലേക്ക് ആകർഷിച്ചിരിക്കുന്നത്. ഫ്ലാറ്റ് വാങ്ങാനുള്ള ആഗ്രഹം കേവലം ഒരു സാമ്പത്തിക നിക്ഷേപം മാത്രമല്ല. താൻ ഒരു വിവാഹമോചനത്തിന്റെ പടിവാതിൽക്കലാണ്, തന്റെ പേരിൽ സ്വന്തമായി ഒരിടം വേണമെന്നതാണ് ഫ്ലാറ്റ് വാങ്ങാനുള്ള ഏറ്റവും വലിയ പ്രേരണയെന്നും യുവതി പറയുന്നു.

'ഞാൻ ഒരു വിവാഹമോചനത്തിന് തയ്യാറെടുക്കുകയാണ്. എന്റെ പേരിൽ മാത്രമുള്ള, എന്റെ സ്വന്തം പണം കൊണ്ട് വാങ്ങിയ ഒരു വീട് വേണമെന്നതാണ് എന്റെ പ്രധാന ലക്ഷ്യം. തല ചായ്ക്കാൻ ഒരു മേൽക്കൂരയ്ക്കായി എനിക്ക് ഭർത്താവിനെയോ അച്ഛനെയോ ആശ്രയിക്കേണ്ടി വരരുത്' എന്നും യുവതി പറയുന്നു. അച്ഛനമ്മമാർ ദുബായിലാണ് കഴിയുന്നത്. അമ്മ നിലവിൽ നാട്ടിലുണ്ട്. വിവാഹമോചനത്തിന് ശേഷം ജോലി രാജിവച്ച് ദുബായിലേക്ക് മടങ്ങാനും, വീണ്ടും സാമ്പത്തികമായി മറ്റുള്ളവരെ ആശ്രയിക്കാനും കുടുംബത്തിൽ നിന്നും സമ്മർദ്ദമുണ്ടാകാൻ സാധ്യതയുണ്ട്, സ്വന്തമായി ഒരു വീടുണ്ടാകുന്നത് സുരക്ഷിതത്വവും സ്വാതന്ത്ര്യവും നൽകുമെന്നും യുവതി കരുതുന്നു. 25 വയസ്സ് മാത്രമേ ആയിട്ടുള്ളൂ. അതിനാൽ, ഉപരിപഠനത്തിനായി വിദേശത്ത് പോകാനോ, യാത്രകൾ ചെയ്യാനോ, കൂടുതൽ സമ്പാദിക്കാനോ ഒക്കെയുള്ള അവസരങ്ങൾ മുന്നിലുണ്ട്. എല്ലാം കൊണ്ടും ഇങ്ങനെ ഒരു ഫ്ലാറ്റ് വാങ്ങുന്നത് നല്ല തീരുമാനമാണോ എന്നാണ് യുവതിക്ക് അറിയേണ്ടത്.

 

 

നിരവധിപ്പേർ യുവതിക്ക് ഉപദേശവുമായി എത്തിയിട്ടുണ്ട്. ചിലരെല്ലാം പറഞ്ഞത് സ്വന്തമായി ഒരിടമുണ്ടാകുന്നത് നല്ലതാണ് എന്നാണ്. എന്നാൽ, അതേസമയം തന്നെ കുറച്ചുകൂടി, സാമ്പത്തിക സുരക്ഷിതത്വം ഉണ്ടായ ശേഷം മാത്രം ഇത്തരത്തിൽ ഒരു തീരുമാനമെടുക്കുന്നതായിരിക്കും നല്ലത് എന്നാണ് പലരും അഭിപ്രായപ്പെട്ടത്‌.

 

PREV
Read more Articles on
click me!

Recommended Stories

ജോലി പോയി, മകൾ നൽകിയ ഒരൊറ്റ ഉപദേശത്തിൽ 44 -ാം വയസ്സിൽ ജീവിതം പുതുക്കിപ്പണിത് അച്ഛൻ!
25 ലക്ഷത്തിന്റെ സമ്പാദ്യം ഇന്ത്യൻ സൈന്യത്തിന് കൈമാറി റിട്ട. ബാങ്ക് ജീവനക്കാരൻ, ഭാര്യയുടെ വിയോഗത്തോടെ പൊലിഞ്ഞ യാത്രാസ്വപ്നം