
പലപ്പോഴും പാകത്തിനുള്ള വസ്ത്രങ്ങളോ ചെരിപ്പുകളോ തനിക്ക് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല എന്ന് അവര്‍ പറയുന്നു. വാഹനങ്ങളിലും വിമാനത്തിലും യാത്ര ചെയ്യുമ്പോഴും താനേറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. എന്നിട്ടും തന്റെ ലക്ഷ്യങ്ങളിലേക്ക് താന്‍ നടന്ന് അടുക്കാന്‍ കാരണം അപകര്‍ഷതാബോധത്തില്‍ കഴിയുന്ന ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകാന്‍ വേണ്ടിയാണെന്ന് ലിസിന പറയുന്നു.
ഉയരക്കൂടുതല്‍ ഒരു കുറവായാണോ നിങ്ങള്‍ കരുതുന്നത്? അതോ നേട്ടമോ? രണ്ടായാലും ലോകത്തിലെ ഏറ്റവും നീളം കൂടിയ കാലുകളുള്ള ഈ സ്ത്രീയെ ഒന്ന് പരിചയപ്പെടണം. എകറ്റെറിന ലിസിന എന്നാണ് ഈ യുവതിയുടെ പേര്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥാപിച്ച ഇവരുടെ ഇടത് കാലിന് 52.3 ഇഞ്ച് നീളമുണ്ട്, വലതു കാലിന് 52 ഇഞ്ചും നീളവും. റഷ്യയിലെ ഏറ്റവും വലിയ പെണ്‍ പാദങ്ങള്‍ ഉള്ള സ്ത്രീയും ഇവര്‍ തന്നെയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോഡലും ഇവര്‍ തന്നെ.
എകറ്റെറിന ലിസിനയ്ക്ക് 6. 9 അടി ഉയരമുണ്ട്. തന്റെ ഈ ഉയരമാണ് തന്റെ ഏറ്റവും വലിയ സ്വത്ത് എന്നാണ് ലിസീന വിശ്വസിക്കുന്നത്. ആ ഉയരമാണ് അവളെ ഒരേസമയം സ്‌പോര്‍ട്‌സിലും മോഡലിങ്ങിലും ഉയരാന്‍ സഹായിച്ചത്. കുടുംബപരമായി കിട്ടിയതാണ് ലിസിനയ്ക്ക് ഈ ഉയരം. ആറടിയില്‍ താഴെയുള്ള ഒരാള്‍ പോലും ഇവരുടെ കുടുംബത്തില്‍ ഇല്ല. 6. 6 അടി ആണ്‌സഹോദരന്റെ ഉയരം, 6. 5 അടി അച്ഛനും, 6.1 അടി അമ്മയും. ഇവര്‍ക്ക് പുറമേ, ലിസിനയുടെ മകന്‍ ഇതിനകം സമപ്രായക്കാരേക്കാള്‍ വളരെ ഉയരത്തിലാണ്.
1987 ഒക്ടോബര്‍ 15 ന് റഷ്യയിലെ പെന്‍സയില്‍ ആണ് യെകറ്റെറിന വിക്ടോറോവ്‌ന ലിസിന ജനിച്ചത്. ജനിച്ചയുടന്‍ തന്റെ മകളുടെ തിളങ്ങുന്ന നീണ്ട കാലുകള്‍ ശ്രദ്ധിച്ചത് അവളുടെ അച്ഛന്‍ വിക്ടര്‍ ലിസിന ആണ്. വളര്‍ന്നപ്പോള്‍ തന്റെ ഉയരത്തെക്കുറിച്ച് ഓര്‍ത്ത് ഒരിക്കല്‍പോലും അവള്‍ അപകര്‍ഷതയോടെ നിന്നില്ല. പകരം തന്റെ കാലുകളെ ദൈവം തനിക്ക് നക്ഷത്രങ്ങളെ തൊടാന്‍ തന്ന വരദാനമായാണ് അവള്‍ കണ്ടത്. 'നക്ഷത്രങ്ങളിലേക്ക് എത്താന്‍ ദൈവം എനിക്ക് അതിശയകരമായ ഉയരം നല്‍കി' എന്നാണ് പിന്നീട് പലതവണ അവള്‍ ഇതേക്കുറിച്ച് ആവര്‍ത്തിച്ചത്.
16 വയസ്സ് ആയപ്പോള്‍ തന്നെ അവള്‍ 6 അടി 6 ആയിരുന്നു. 15 വയസ്സു മുതല്‍ തന്നെ അവള്‍ പ്രൊഫഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ കളിച്ചു തുടങ്ങി. മോഡലിങ്ങില്‍ ആയിരുന്നു കൂടുതല്‍ താല്പര്യം. എങ്കിലും തനിക്ക് അതിലേറെ തിളങ്ങാന്‍ സാധിക്കുന്നത് ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടിലാണന്ന് അവള്‍ വളരെ വേഗത്തില്‍ തിരിച്ചറിഞ്ഞു. പക്ഷേ മോഡലിങ്ങും വിട്ടില്ല.
അങ്ങനെ റഷ്യന്‍ ദേശീയ ബാസ്‌ക്കറ്റ്‌ബോള്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായി അവള്‍ മാറി. 2006-ല്‍ ജര്‍മ്മനിയില്‍ നടന്ന ലോകകപ്പില്‍ വെള്ളി മെഡല്‍ നേടിയ ടീമിന്റെയും രണ്ട് വര്‍ഷത്തിന് ശേഷം ഒളിമ്പിക് വെങ്കല മെഡല്‍ ടീമിന്റെയും നിര്‍ണായകശക്തികളില്‍ ഒരാളായിരുന്നു അവള്‍. അതിനുശേഷം, ലിസിന സ്പോര്‍ട്സില്‍ നിന്ന് ഫാഷനിലേക്ക് തന്റെ കരിയര്‍ മാറ്റി. ജീവിതത്തില്‍ ഇത്രയേറെ നേട്ടങ്ങളൊക്കെ നേടാന്‍ സാധിച്ചില്ലെങ്കിലും തന്റെ സാമൂഹിക ജീവിതം അത്രമാത്രം സുഖകരമായിരുന്നില്ല എന്ന് അവര്‍ തുറന്നു സമ്മതിക്കുന്നു.
പലപ്പോഴും പാകത്തിനുള്ള വസ്ത്രങ്ങളോ ചെരിപ്പുകളോ തനിക്ക് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല എന്ന് അവര്‍ പറയുന്നു. വാഹനങ്ങളിലും വിമാനത്തിലും യാത്ര ചെയ്യുമ്പോഴും താനേറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. എന്നിട്ടും തന്റെ ലക്ഷ്യങ്ങളിലേക്ക് താന്‍ നടന്ന് അടുക്കാന്‍ കാരണം അപകര്‍ഷതാബോധത്തില്‍ കഴിയുന്ന ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകാന്‍ വേണ്ടിയാണെന്ന് ലിസിന പറയുന്നു.
ഒളിമ്പിക് ജേതാവായ , ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ, പ്രൊഫഷണല്‍ മോഡലായ ലിസിനയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 1.2 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്.