23 -കാരി രണ്ട് വർഷമായി ജീവിക്കുന്നത് ആഡംബരക്കപ്പലുകളിൽ, ഇത് പൊളിയാണെന്നും എല്ലെൻ

Published : Jul 25, 2024, 02:52 PM IST
23 -കാരി രണ്ട് വർഷമായി ജീവിക്കുന്നത് ആഡംബരക്കപ്പലുകളിൽ, ഇത് പൊളിയാണെന്നും എല്ലെൻ

Synopsis

കപ്പലിൽ നർത്തകിയായി ജോലി ചെയ്തു കൊണ്ടാണ് എല്ലെൻ ഹാർഡിയുടെ ഈ കപ്പൽ ജീവിതം. തനിക്ക് ശമ്പളമായി ലഭിക്കുന്ന തുക മുഴുവൻ ഇവർ വിനിയോഗിക്കുന്നത് ഇത്തരം യാത്രകൾക്കായാണത്രെ.

ഇംഗ്ലണ്ടിലെ എസെക്സിൽ നിന്നുള്ള 23 -കാരിയായ എല്ലെൻ ഹാർഡി എന്ന യുവതി കഴിഞ്ഞ രണ്ടു വർഷമായി താമസിക്കുന്നത് ഒരു ക്രൂയിസ് കപ്പലിലാണ്. ഈ കപ്പൽ ജീവിതത്തിനിടയിൽ അവൾ ഒരു കാമുകനെ പോലും കപ്പലിനുള്ളിൽ വച്ച് കണ്ടെത്തിക്കഴിഞ്ഞു.  

ദി സൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്,  2021 മുതലാണ് എല്ലെൻ ഹാർഡി ഒരു ക്രൂയിസ് കപ്പലിന് ഉള്ളിലേക്ക് തൻറെ ജീവിതത്തെ മാറ്റിയത്. എപ്പോഴും യാത്ര ചെയ്തുകൊണ്ടേയിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ഇത്തരത്തിൽ ഒരു വേറിട്ട വഴി തിരഞ്ഞെടുത്തത്. ഇതിനോടകം കപ്പൽ യാത്രയ്ക്കിടെ ഓസ്‌ട്രേലിയ, ഫിജി, വനുവാട്ടു തുടങ്ങിയ രാജ്യങ്ങൾ ഇവർ സന്ദർശിച്ചു കഴിഞ്ഞു. 

കപ്പലിൽ നർത്തകിയായി ജോലി ചെയ്തു കൊണ്ടാണ് എല്ലെൻ ഹാർഡിയുടെ ഈ കപ്പൽ ജീവിതം. തനിക്ക് ശമ്പളമായി ലഭിക്കുന്ന തുക മുഴുവൻ ഇവർ വിനിയോഗിക്കുന്നത് ഇത്തരം യാത്രകൾക്കായാണത്രെ. 2022 -ലാണ്, അവൾ ഒരു നർത്തകിയായി തൻ്റെ ആദ്യ ക്രൂയിസിൽ ചേരുന്നത്. പിന്നീട് അവിടെ നിന്നും മറ്റൊന്നിലേക്ക് മാറുകയും ചെയ്തു. അങ്ങനെയാണ് ഇനി ഇത്തരം ആഡംബരക്കപ്പലുകളിൽ തന്നെ തുടരാം എന്ന തീരുമാനം അവൾ എടുക്കുന്നത്. 

അവളുടെ കാമുകൻ 28 -കാരനായ ലൂയിസിനെ ക്രൂയിസിൽ കണ്ടുമുട്ടിയതാണ് ഈ യാത്രയിലെ അവളുടെ ഏറ്റവും വലിയ സന്തോഷം. ലൂയിസ് ഒരു ഡെക്ക് ഓഫീസറും കപ്പലിലെ ക്രൂ അംഗവുമാണ്. സിംഗപ്പൂരിൽ വച്ചാണ് ഇവർ ആദ്യമായി കണ്ടുമുട്ടിയത്. ലൂയിസിനെ മറ്റൊരു ക്രൂയിസിലേക്ക് താത്കാലികമായി നിയോഗിച്ചെങ്കിലും, ഒടുവിൽ എലൻ ജോലി ചെയ്യുന്ന അതേ കപ്പലിലേക്ക് അദ്ദേഹത്തെ വീണ്ടും അയക്കുകയായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇരുവരുമെങ്കിലും കപ്പലിലെ ജോലിക്കിടയിൽ ഇരുവരും കണ്ടുമുട്ടി, ഇപ്പോൾ രണ്ടുപേരും ഒരുമിച്ചാണ്. 

എന്തായാലും, കരയിലെ ജീവിതം പോലെ തന്നെ, അല്ലെങ്കിൽ അതിനേക്കാളുമേറെ ഈ കപ്പൽ ജീവിതം അവൾ ആസ്വദിക്കുന്നുണ്ടെങ്കിലും വീടും വീട്ടുകാരെയും മിസ് ചെയ്യുന്നതാണ് ഈ യാത്രയിലെ ഏറ്റവും വലിയ സങ്കടം എന്നും അവൾ പറയുന്നുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

വാതിലിൽ മുട്ടി, ലിവിം​ഗ് റൂമിൽ കയറി, സ്വന്തം ഫ്ലാറ്റിൽ ഇതാണ് അവസ്ഥ, സദാചാര ആക്രമണത്തിനെതിരെ നിയമപോരാട്ടത്തിന് യുവതി
'എനിക്ക് കരച്ചിൽ വരുന്നു'; തമാശ പറഞ്ഞതിന് പിന്നാലെ ഇന്‍ഡിഗോ പൈലറ്റ് ഡേറ്റിംഗ് ആപ്പിൽ 'അൺമാച്ച്' ചെയ്തെന്ന് യുവതി