Latest Videos

എവിടെയാണ് അസാന്‍ജിന് ഏകാന്തതയില്‍ അഭയമേകിയ 'എംബസിക്യാറ്റ്'?

By Web TeamFirst Published Apr 19, 2019, 6:28 PM IST
Highlights

ഒറ്റയ്ക്ക് ഒരു മുറിയിൽ തന്നെ അടച്ചിരുന്നിരുന്ന് അസാൻജിന്റെ മാനസിക നില തകർന്നു പോവേണ്ടെന്നു കരുതിയാവും ആരോ അദ്ദേഹത്തിനൊരു പൂച്ചയെ സമ്മാനിച്ചത്. ആ പൂച്ചയെ ഉടുപ്പും ടൈയും ഒക്കെ ഇടിച്ചും, പാലുകൊടുത്തും, അതിന്റെ രോമങ്ങളിൽ തഴുകിയും ഒക്കെ അസാന്‍ജ് നേരം ചെലവിട്ടിരുന്നു. 
 

വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന്റെ രാഷ്ട്രീയാഭയം ഇക്വഡോർ എംബസി ഏഴു വർഷത്തിന് ശേഷം പിൻവലിച്ചതിനു പിന്നാലെ ബ്രിട്ടീഷ് പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തു. സ്വീഡനിൽ അദ്ദേഹത്തിനെതിരെ ലൈംഗിക പീഡനമടക്കമുള്ള നിരവധി കേസുകളുണ്ട്. അമേരിക്കയിൽ രാജ്യദ്രോഹക്കുറ്റത്തിനടക്കം അസാന്‍ജ് വിചാരണ നേരിടേണ്ടി വന്നേക്കാം. പക്ഷേ, ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ആയിരക്കണക്കിന് ആളുകൾ ചോദിക്കുന്ന വിശേഷം ജൂലിയൻ അസാൻജിന്റേതല്ല, കഴിഞ്ഞ മൂന്നു വർഷത്തോളമായി അദ്ദേഹം പോറ്റിവളർത്തിക്കൊണ്ടിരിക്കുന്ന പൂച്ചയുടേതാണ്. 

ജെയിംസ് എന്നാണ് പൂച്ചയുടെ പേര്. ഇക്വഡോർ എംബസിയുടെ ചില്ലുജനാലയ്ക്കൽ നിന്നും കർട്ടൻ വകഞ്ഞുമാറ്റി ഇടയ്ക്കൊക്കെ പാപ്പരാസികൾക്ക് ദർശനം നൽകിയിരുന്ന ജെയിംസ് ഇതിനകം തന്നെ സാമൂഹ്യമാധ്യമങ്ങളുടെ ഓമനയാണ്. ഇക്വഡോർ എംബസിക്കകത്തെ അസാൻജിന്റെ ഏകാന്തവാസം നാലാം വർഷത്തിലേക്ക് കടന്ന 2016 -ലാണ് അദ്ദേഹത്തിന് ഒരു പൂച്ചക്കുറിഞ്ഞിയെ സമ്മാനമായി കിട്ടുന്നത്.  @EmbassyCat എന്നപേരിൽ ആ പൂച്ചയ്ക്ക് ഒരു ട്വിറ്റര് ഹാൻഡിലും ഉണ്ടായിരുന്നു. അതിൽ നിറയെ പല പോസുകളിലുള്ള ജെയിംസിന്റെ പടങ്ങളും വന്നുകൊണ്ടിരുന്നു.  2016  മെയ് 9-നാണ് അസാൻജിന്റെ താടിയിൽ ഉരുമ്മിയിരിക്കുന്ന ജയിംസിന്റെ ആദ്യ ചിത്രം വന്നത്. 

ഒറ്റയ്ക്ക് ഒരു മുറിയിൽ തന്നെ അടച്ചിരുന്നിരുന്ന് അസാൻജിന്റെ മാനസിക നില തകർന്നു പോവേണ്ടെന്നു കരുതിയാവും ആരോ അദ്ദേഹത്തിനൊരു പൂച്ചയെ സമ്മാനിച്ചത്. ആ പൂച്ചയെ ഉടുപ്പും ടൈയും ഒക്കെ ഇടിച്ചും, പാലുകൊടുത്തും, അതിന്റെ രോമങ്ങളിൽ തഴുകിയും ഒക്കെ അസാന്‍ജ് നേരം ചെലവിട്ടിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 

Morning cat-listhenics! Counter-purrveillance requires intense cat-thleticism! 😼 #furreveryoung

A post shared by Embassy Cat (@embassycat) on May 20, 2016 at 3:23am PDT

2017  -നു ശേഷം കാര്യമായ ഫോട്ടോകളൊന്നും വന്നിരുന്നില്ല. ഇപ്പോൾ അസാൻജിനെ അറസ്റ്റു ചെയ്തു നീക്കുക കൂടി  ചെയ്തപ്പോൾ അയ്യായിരത്തിലധികം വരുന്ന എംബസി കാറ്റിന്റെ ഫോളോവേഴ്സ് ആശങ്കയിലാണ്ടിരിക്കുകയാണ്. ആ പൂച്ചയെ നാളുകൾ മുമ്പുതന്നെ വേറെ ഏതോ വീട്ടുകാർക്ക് വളർത്താൻ നൽകിയെന്നും ഇനി അതിനെ കാക്കേണ്ട എന്നും എഴുത്തുകാരനായ ജെയിംസ് ബാൾ ട്വീറ്റ് ചെയ്യുകയുണ്ടായി. 

 
 
 
 
 
 
 
 
 
 
 
 
 

Meow-ning everybody! What a nice sleep! 😸💢

A post shared by Embassy Cat (@embassycat) on May 11, 2016 at 7:04am PDT

എന്തായാലും, ജെയിംസ് എന്ന പ്രസിദ്ധനായ എംബസിപ്പൂച്ചയുടെ ഇന്നത്തെ വാസസ്ഥാനം കൃത്യമായി ആർക്കും അറിയില്ല. താമസിയാതെ @EmbassyCat  വീണ്ടും ആക്റ്റീവ് ആകുമെന്നും  പുതിയ വിശേഷങ്ങൾ തങ്ങളിലേക്ക് എത്തുമെന്നുമുള്ള പ്രതീക്ഷയിലാണ് ജയിംസിന്റെ ആരാധകർ.
 

click me!