ഒടുക്കത്തെ വിശപ്പ്, നായ തിന്നത് 24 സോക്സുകൾ; ഒടുവിൽ ജീവൻ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയ

Published : Mar 03, 2025, 12:24 PM IST
ഒടുക്കത്തെ വിശപ്പ്, നായ തിന്നത് 24 സോക്സുകൾ; ഒടുവിൽ ജീവൻ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയ

Synopsis

 24 സോക്സുകൾ മാത്രമല്ല, കണില്‍ കണ്ടെതെല്ലാം അവന്‍ തിന്നു. അതില്‍  ഒരു വൺസി, ഒരു ഷൂ ഇൻസേർട്ട്, ഒരു സ്‌ക്രഞ്ചി, രണ്ട് ഹെയർ ടൈ എന്നിവയും ഉൾപ്പെടും.      

ളർത്തു മൃഗങ്ങൾ അവർ കഴിക്കുന്ന ഭക്ഷണത്തിന് പുറമേ തുണിയും പ്ലാസ്റ്റിക്കും പോലുള്ള സാധനങ്ങൾ കൂടി അകത്താക്കി പലപ്പോഴും ഉടമകളെ വെട്ടിലാക്കാറുണ്ട്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവത്തിൽ ഒരു നായക്കുട്ടി അകത്താക്കിയത് ചില്ലറ സാധനങ്ങൾ ഒന്നുമല്ല. സോക്സും ഷൂ ഇൻസേർട്ടും വൺസിയും സ്‌ക്രഞ്ചിയും ഉൾപ്പെടെ ഒരു പിടി സാധനങ്ങളാണ്. ഒടുവിൽ നായയുടെ ജീവൻ രക്ഷിക്കാനായി അടിയന്തര ശസ്ത്രക്രിയ തന്നെ നടത്തേണ്ടിവന്നു. ഏഴുമാസം പ്രായമുള്ള ബെർണീസ് പർവത നായയായ ലൂണയാണ് ഇത്തരത്തിൽ കണ്ണിൽ കണ്ട സാധനം മുഴുവൻ അകത്താക്കിയത്. 

അടിയന്തര ശസ്ത്രക്രിയയിലൂടെ ലൂണയുടെ വയറ്റിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തത് ഒന്നും രണ്ടുമല്ല 24 സോക്‌സ്, ഒരു വൺസി, ഒരു ഷൂ ഇൻസേർട്ട്, ഒരു സ്‌ക്രഞ്ചി, രണ്ട് ഹെയർ ടൈ എന്നിങ്ങനെ ഒരു പിടി സാധനങ്ങളാണ്. ലൂണ ഛർദ്ദിക്കാൻ തുടങ്ങുകയും വയറ് അസാധാരണമായി വീർക്കുകയും ചെയ്തതോടെയാണ് ഉടമ അവളെ അടിയന്തര വൈദ്യസഹായത്തിനായി മൃഗാശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറിനുള്ളിൽ ഇത്തരത്തിൽ നിരവധി സാധനങ്ങൾ കണ്ടെത്തിയത്. 

Read More: 'മനുഷ്യ മാംസം ഭക്ഷിക്കും, തലയോട്ടി ആഭരണമാക്കും'; ലോകത്തിലെ ഏറ്റവും അപകടകാരികളായ മനുഷ്യർ ഏഷ്യക്കാർ

Read More:  ചത്ത പൂച്ചയെ നെഞ്ചോട് ചേർത്ത് നടന്നത് രണ്ട് ദിവസം, ഒടുവില്‍, സങ്കടം സഹിക്കവയ്യാതെ 32 -കാരി ജീവനൊടുക്കി

തുണിത്തരങ്ങൾ ദഹിക്കാതെ വയറിനുള്ളിൽ കുടുങ്ങിയതോടെ ഉണ്ടായ ദഹന പ്രശ്നങ്ങളായിരുന്നു നായയെ ഗുരുതരാവസ്ഥയിൽ എത്തിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോൾ നായ പൂർണ്ണ ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ അറിയിച്ചു. നായയുടെ വയറ്റിൽ നിന്നും കണ്ടെത്തിയ സോക്‌സിന്‍റെ ഫോട്ടോകളും ലൂണയുടെ കുടൽ അടഞ്ഞിരിക്കുന്നതായി കാണിക്കുന്ന ഒരു എക്സ്-റേയും ക്ലിനിക്ക് തങ്ങളുടെ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ചിത്രങ്ങൾ മൃഗസ്നേഹികളെ അമ്പരപ്പിച്ചു, പലരും ലൂണ അതിജീവിച്ചതിൽ ആശ്ചര്യവും ആശ്വാസവും പ്രകടിപ്പിച്ചു.

Viral Video: ട്രെയിനിൽ ഇരിക്കുന്നയാളുടെ മുഖത്ത് അടിച്ച് യൂട്യൂബർ; വീഡിയോ വൈറൽ, അറസ്റ്റ് പക്ഷേ, ആള് മാറിയെന്ന് സോഷ്യൽ മീഡിയ

PREV
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്