ചെക്ക് മൃ​ഗശാലയിൽ വംശനാശഭീഷണി നേരിടുന്ന കാണ്ടാമൃ​ഗക്കുഞ്ഞ് ജനിച്ചു, പേര് കീവ്

Published : Mar 20, 2022, 07:40 PM ISTUpdated : Mar 20, 2022, 07:41 PM IST
ചെക്ക് മൃ​ഗശാലയിൽ വംശനാശഭീഷണി നേരിടുന്ന കാണ്ടാമൃ​ഗക്കുഞ്ഞ് ജനിച്ചു, പേര് കീവ്

Synopsis

കീവിന്റെ അമ്മ ഇവാ അവനെ ഏറ്റവും മികച്ച രീതിയിൽ പരിപാലിക്കുന്നുണ്ടെന്ന് മൃഗശാല പറഞ്ഞു. കുഞ്ഞിന് പ്രതിദിനം 1 കിലോഗ്രാം (2.20 പൗണ്ട്) വർദ്ധിക്കുന്നുണ്ട്. 

അപകടകരമായ രീതിയിൽ വംശനാശ ഭീഷണി നേരിടുന്ന ഒരു കറുത്ത കാണ്ടാമൃ​ഗം(Black Rhinoceros) അടുത്തിടെ ചെക്ക് മൃ​ഗശാല(Czech Zoo) യിൽ ജനിച്ചു. റഷ്യ യുക്രൈനിൽ അധിനിവേശം നടത്തുന്നതിനിടെ യുക്രൈനെ പിന്തുണച്ച് ഈ കുഞ്ഞിന് പേര് വിളിച്ചത് കീവ്(Kyiv) എന്നാണ്. ഫേസ്ബുക്ക് പോസ്റ്റിലാണ് മൃ​ഗശാല ഇക്കാര്യം വ്യക്തമാക്കിയത്. "യുക്രൈയ്നിലെ റഷ്യൻ അധിനിവേശത്തിന് കൃത്യം ഒരാഴ്ചയ്ക്ക് ശേഷം, വ്യാഴാഴ്ച രാത്രിയിലാണ് കുട്ടി ജനിച്ചത്" മൃഗശാല ഡയറക്ടർ പ്രെമിസൽ റബാസ് പറഞ്ഞു. മാർച്ച് 4 -ന് ദ്വുർ ക്രാലോവ് മൃഗശാലയിലാണ് കാണ്ടാമൃഗം ജനിച്ചത്. യുക്രേനിയൻ നായകന്മാർക്കുള്ള ഞങ്ങളുടെ പിന്തുണയുടെ മറ്റൊരു പ്രകടനമാണ് ഈ പേര് എന്നും മൃഗശാല ഡയറക്ടർ പ്രെമിസിൽ റബാസ് പറഞ്ഞു. 

കീവിന്റെ അമ്മ ഇവാ അവനെ ഏറ്റവും മികച്ച രീതിയിൽ പരിപാലിക്കുന്നുണ്ടെന്ന് മൃഗശാല പറഞ്ഞു. കുഞ്ഞിന് പ്രതിദിനം 1 കിലോഗ്രാം (2.20 പൗണ്ട്) വർദ്ധിക്കുന്നുണ്ട്. ഇതിന് നിലവിൽ 50 കിലോഗ്രാം (110 പൗണ്ട്) ഭാരമുണ്ട്. Dvůr Králové Zoo 1971 -ൽ കാണ്ടാമൃഗങ്ങളുടെ പ്രജനന പരിപാടി ആരംഭിച്ചശേഷം 47 കറുത്ത കാണ്ടാമൃഗ കുഞ്ഞുങ്ങൾ ജനിച്ചു. ഒമ്പത് മൃഗങ്ങളെ റുവാണ്ടയിലേക്കും ടാൻസാനിയയിലേക്കും കാട്ടിലേക്ക് തിരിച്ചയച്ചു. മറ്റുള്ളവയെ വിവിധ മൃഗശാലകളിലേക്ക് മാറ്റി. 

അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, കഴിഞ്ഞ വർഷം ലോകമെമ്പാടുമുള്ള മറ്റ് മൃഗശാലകളിൽ ഈ ഇനത്തിലെ മൂന്ന് കാണ്ടാമൃഗങ്ങൾ മാത്രമേ ജനിച്ചിട്ടുള്ളൂ. ഏകദേശം 800 കറുത്ത കാണ്ടാമൃഗങ്ങൾ ഇപ്പോൾ കാട്ടിൽ ജീവിക്കുന്നു.
 

PREV
Read more Articles on
click me!

Recommended Stories

ഇറാനെ തൊട്ടാൽ തിരിച്ചടി അതിരുകളില്ലാതെ! യുദ്ധം എപ്പോൾ നിർത്തണമെന്ന് തങ്ങൾ തീരുമാനിക്കുമെന്നും മെജ്തബ, ആശങ്കയോടെ ലോകം
എണ്ണ കിട്ടാനില്ല, 'അവസാനിക്കാത്ത ലോകപര്യടന'ത്തിന് ഇറങ്ങിയ ആഡംബര കപ്പൽ പാതിവഴിയിൽ നിന്നു, കുടുങ്ങിയത് 200 യാത്രക്കാർ!