
ഇന്ത്യയിലെയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെയും ആഡംബര ഹോട്ടലുകളിലെ പ്രഭാതഭക്ഷണത്തിന്റെ ആ ഒരു എക്സ്പീരിയൻസ് അമേരിക്കന്‍ ഹോട്ടലുകളിൽ പോലും ലഭിക്കുന്നില്ലെന്ന് ഇന്ത്യൻ സംരംഭകൻ. വിനീത് കെ എന്ന എന്റര്‍പ്രണറുടെ എക്സ് (ട്വിറ്റർ) പോസ്റ്റാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായിരിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളിലെ ഹോട്ടലുകള്‍ ഭക്ഷണത്തിന്റെ കാര്യത്തിൽ, പ്രത്യേകിച്ച് ബ്രേക്ക്ഫാസ്റ്റിന്റെ കാര്യത്തിൽ നമ്മെ ഒരുപാട് വഷളാക്കിയിട്ടുണ്ടെന്നാണ് വിനീത് കുറിച്ചത്.
വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍, ഫ്രെഷ് ഫുഡ്, ലൈവ് കൗണ്ടറുകൾ, ഏഷ്യന്‍, കോണ്ടിനെന്റല്‍ വിഭവങ്ങള്‍, ഡെസേര്‍ട്ടുകള്‍ തുടങ്ങി ആവശ്യപ്പെടുന്നത് എന്തും അവിടെ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. താൻ അമേരിക്കയിലെ ഒരു ജെഡബ്ല്യു മാരിയറ്റ് (JW Marriott) ഹോട്ടലിൽ താമസിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏകദേശം 600 ഡോളർ (ഏകദേശം 58,000 രൂപയോളം) വാടകയുള്ള ആ ഹോട്ടലിലെ പ്രഭാതഭക്ഷണത്തിന്റെ അവസ്ഥ വളരെ പരിമിതമായിരുന്നു. കോഫി സെക്ഷനിൽ സ്റ്റാർബക്സ് ലഭിക്കുന്നത് മാത്രമാണ് അവിടെ 'പ്രീമിയം' ആയി തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഇന്ത്യയിലും മറ്റ് പല ഏഷ്യന്‍ രാജ്യങ്ങളിലും സമാനമായ തുക നൽകിയാൽ ലഭിക്കുന്ന പ്രഭാതഭക്ഷണം ഒരു വലിയ എക്സ്പീരിയൻസ് തന്നെയാണ്. വിഭവങ്ങളുടെ വൈവിധ്യം കണ്ട് എവിടെ തുടങ്ങണമെന്ന് ഒരാൾ സംശയിച്ചുപോകും. അതേസമയം, 1000 ഡോളറിലധികം വിലയുള്ള അമേരിക്കൻ ഹോട്ടലുകളിൽ മാത്രമേ ഈ എക്സ്പീരിയൻസ് മെച്ചപ്പെടാറുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. അമേരിക്കന്‍ ഹോട്ടലുകളിലെ പ്രഭാതഭക്ഷണം സ്‌ക്രാംബിൾഡ് എഗ്ഗ്, റോസ്റ്റഡ് പൊട്ടറ്റോ, ഹാം, ബ്രെഡ്, സലാഡ്, കോണ്‍ഫ്ലക്സ് എന്നിവയിൽ മാത്രമായി ഒതുങ്ങുന്നുവെന്ന് പലരും പറഞ്ഞു. യൂറോപ്പ് ഉൾപ്പടെയുള്ള മറ്റ് രാജ്യങ്ങൾ ഈ കാര്യത്തിൽ അമേരിക്കയേക്കാൾ ഭേദമാണെന്നും അഭിപ്രായങ്ങളുയർന്നു.
Indian and Asian hotels have really spoiled us when it comes to food, especially breakfast.
The variety, the number of options, the fresh food, live counters, Asian dishes, continental choices, desserts. You name it, and they have it.
Now, look at this.
We are staying at a JW Marriott in the US. The property costs around $600 per night. And this is what the breakfast looks like. The difference is huge. Here getting Starbucks in the coffee section is termed as a premium breakfast.
In India and many Asian countries, breakfast at a luxury hotel is an experience in itself. You walk in, look at the spread, and wonder where to even start.
Here, at a similar price point, the options are surprisingly limited. I agree that it’s better above $1000/Day
Of course, food preferences differ across countries, and I understand that. But when you pay this much for a hotel, you naturally expect a certain level of variety and experience.
Travel really makes you appreciate the little things you often take for granted back home.
— Vineeth K (@DealsDhamaka) October 3, 2026
ലോകം ചുറ്റിയിട്ടുള്ള തനിക്ക് ഇന്ത്യന്‍ 5-സ്റ്റാര്‍ ഹോസ്‍പിറ്റാലിറ്റിയോട് കിടപിടിക്കുന്നതായി മറ്റൊന്നും തോന്നിയിട്ടില്ലെന്ന് മറ്റൊരാൾ കുറിച്ചു. എന്നാല്‍, ഇന്ത്യയിലെ അത്രയും വിഭവങ്ങൾ വിളമ്പുന്നത് അനാവശ്യമാണ്, ഭക്ഷണം പാഴാക്കലാണ് തുടങ്ങിയ അഭിപ്രായങ്ങളുമായി എത്തിയവരുമുണ്ട്. കൂടാതെ, അമേരിക്കൻ സാഹചര്യത്തിൽ 600 ഡോളർ എന്നത് വലിയൊരു തുകയല്ലെന്നും, അതുകൊണ്ടാകാം പ്രഭാതഭക്ഷണം പരിമിതമായിപ്പോയതെന്നും ചിലർ അഭിപ്രായപ്പെട്ടു.
യാത്രകൾ സ്വന്തം നാട്ടിലെ ചെറിയ കാര്യങ്ങളെപ്പോലും എത്രമാത്രം വിലമതിക്കാൻ പഠിപ്പിക്കുന്നു എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് വിനീത് തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.