ഭക്ഷണത്തിനും വെള്ളത്തിനുമായി ഭാവിയില്‍ യുദ്ധമുണ്ടാവും, ഇല്ലെങ്കില്‍ ഈ തലമുറ ത്യാഗം ചെയ്യണം; യൂറോപ്യൻ യൂണിയന്‍

Published : May 03, 2021, 02:20 PM ISTUpdated : May 03, 2021, 02:21 PM IST
ഭക്ഷണത്തിനും വെള്ളത്തിനുമായി ഭാവിയില്‍ യുദ്ധമുണ്ടാവും, ഇല്ലെങ്കില്‍ ഈ തലമുറ ത്യാഗം ചെയ്യണം; യൂറോപ്യൻ യൂണിയന്‍

Synopsis

“1930 -കളിലെ സാഹചര്യങ്ങളിലേക്ക് മടങ്ങാനല്ല ഞാൻ പറഞ്ഞത്.  ഗുഹകളിലും പുൽമേടുകളിലും താമസിക്കാൻ ഞങ്ങൾ ആളുകളോട് ആവശ്യപ്പെടുന്നില്ല. ഭാവിയിലേക്ക് കൂടുതൽ മുന്നോട്ട് പോകാൻ നമുക്ക് കുറച്ചൊക്കെ ത്യാഗങ്ങൾ ചെയ്യേണ്ടി വരും” അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ പ്രായമായ ആളുകൾ പല ത്യാഗങ്ങളും ചെയ്യേണ്ടിവരുമെന്നും അല്ലെങ്കിൽ വെള്ളത്തിനും ഭക്ഷണത്തിനുമായി ഇന്നത്തെ തലമുറയ്ക്ക് ഭാവിയിൽ യുദ്ധങ്ങൾ നടത്തേണ്ടുന്ന അവസ്ഥ വരുമെന്നും യൂറോപ്യൻ യൂണിയന്റെ ഡെപ്യൂട്ടി ചീഫ് മുന്നറിയിപ്പ് നൽകി. ലോ കാർബൺ എക്കോണമി (Low-carbon economy) സൃഷ്ടിക്കുന്നതിന് സാമൂഹികനയവും കാലാവസ്ഥാനയവും സംയോജിപ്പിച്ചില്ലെങ്കിൽ, തൊഴിൽ നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്ന ആളുകളിൽ നിന്ന് ലോകം ഒരു തിരിച്ചടി നേരിടേണ്ടിവരുമെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ വൈസ് പ്രസിഡന്റ് ഫ്രാൻസ് ടിമ്മർമാൻ പറഞ്ഞു.  

അദ്ദേഹം പറഞ്ഞു: “ഒരു അടിയന്തിര സാഹചര്യം എന്നത് മാത്രമല്ല, ബുദ്ധിമുട്ടുള്ള ഒരു കാര്യം കൂടിയാണ് ഇത്. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ മാറ്റിയേ തീരൂ. അതുകൊണ്ട് വലിയ നേട്ടങ്ങളുണ്ട്. എന്നാൽ, ഇത് ഒരു വലിയ വെല്ലുവിളിയാണ്. ഇതിന്റെ ഏറ്റവും വലിയ ദോഷം സാമൂഹികമാണ്. നമ്മൾ ഇത് പരിഹരിച്ചില്ലെങ്കിൽ, നമ്മുടെ കുട്ടികൾ വെള്ളത്തിനും ഭക്ഷണത്തിനുമായി യുദ്ധങ്ങൾ നടത്തും. ഇത് യാതൊരു സംശയവുമില്ലാത്ത കാര്യമാണ്.” കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നത് ആഗോളതാപനത്തെ നേരിടുന്നതിനേക്കാൾ എളുപ്പവും ചിലവ് കുറഞ്ഞതുമായിരിക്കും. ന്നിരുന്നാലും, ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് മാറുന്നത് കോൾ‌മൈനിംഗ് പോലുള്ള ചില പരമ്പരാഗത ജോലികളുടെ അവസരത്തെ ഇല്ലാതാക്കും. ഇത് സമൂഹത്തിന്റെ വിവിധ മേഖലകളെ ബാധിക്കും.  

“ഫോസിൽ ഇന്ധന മേഖലകളിലും, പരമ്പരാഗത സാമ്പത്തിക വലയങ്ങളിലും ജോലി ചെയ്യുന്നവരുടെ താൽപ്പര്യത്തെ ഇത് ബാധിക്കുമെന്നതിനാൽ ഈ മാറ്റം അവർ ഒട്ടും തന്നെ സ്വാഗതം ചെയ്യില്ല. അത്തരക്കാർ ഒത്തുചേരുന്നത് ഒരു വലിയ അപകടമാണ് സൃഷ്ടിക്കുക” ടിമ്മർമാൻ ഗാർഡിയനോട് ഒരു അഭിമുഖത്തിൽ പറഞ്ഞു. “ലോകം വേഗത്തിൽ മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നവർ ഇത് വളരെ വലിയ ഒരു സാമൂഹിക പ്രശ്‌നമായി കണക്കാക്കുന്നു. കാലാവസ്ഥാ പ്രസ്ഥാനത്തിലുള്ള എല്ലാവരോടും എന്നോടൊപ്പം ചേരാൻ ഞാൻ ആഹ്വാനം ചെയ്യുന്നു. മുൻ‌കാലങ്ങളിലെക്കാൾ ഈ സാമൂഹിക പ്രശ്‌നത്തിൽ‌ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ അവരോട് അഭ്യർത്ഥിക്കുന്നു. കാരണം ഇല്ലെങ്കിൽ അത് ഏറ്റവും വലിയ ഒരു പരാജയമായി മാറിയേക്കാം” അദ്ദേഹം കൂട്ടിച്ചേർത്തു.

യുവാക്കൾ സുരക്ഷിതമായ കാലാവസ്ഥയിൽ ജീവിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ പഴയ തലമുറയിൽ നിന്ന് ത്യാഗങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്നത്തെ പ്രായമായവരാണ് മുൻ തലമുറയുടെ ത്യാഗത്തിന്റെ ഗുണഭോക്താക്കൾ, ഇപ്പോൾ അവരോട് സ്വയം മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. “1930 -കളിലെ സാഹചര്യങ്ങളിലേക്ക് മടങ്ങാനല്ല ഞാൻ പറഞ്ഞത്.  ഗുഹകളിലും പുൽമേടുകളിലും താമസിക്കാൻ ഞങ്ങൾ ആളുകളോട് ആവശ്യപ്പെടുന്നില്ല. ഭാവിയിലേക്ക് കൂടുതൽ മുന്നോട്ട് പോകാൻ നമുക്ക് കുറച്ചൊക്കെ ത്യാഗങ്ങൾ ചെയ്യേണ്ടി വരും” അദ്ദേഹം പറഞ്ഞു.

കാർബൺ കുറയുമ്പോൾ സമൂഹത്തിനുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച് രാഷ്ട്രീയക്കാർ ജനങ്ങൾക്ക് പറഞ്ഞുകൊടുക്കാത്തത് കാലാവസ്ഥാ വിദഗ്ധർക്കിടയിൽ വർദ്ധിച്ചുവരുന്ന ആശങ്കയാണ് എന്ന് ടിമ്മർമാന്റെ മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നു. ശുദ്ധമായ വായുവും വെള്ളവും, കൂടുതൽ ആയുസ്സും, ഉയർന്ന ആരോഗ്യവും ക്ഷേമവും എല്ലാം അതിന്റെ നേട്ടങ്ങളിൽ ഉൾപ്പെടുന്നു. പരമ്പരാഗത വ്യവസായങ്ങളിൽ ജോലി ചെയ്യുന്ന ചിലർക്ക് മാറ്റം വരുത്തേണ്ടിവരുമെന്ന് ടിമ്മർമാൻ അംഗീകരിച്ചു. ഇത് എളുപ്പമാക്കുകയെന്നതാണ് രാഷ്ട്രീയക്കാർ ചെയ്യേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ഫോസിൽ ഇന്ധനം, വൈദ്യുതി ഉൽപാദനം തുടങ്ങിയ വ്യവസായങ്ങളിൽ ആളുകളെ പുനർവിന്യസിക്കുന്നത് പ്രധാനമാണ്. യൂറോപ്യൻ സമ്പദ്‌വ്യവസ്ഥയെ ലോ കാർബൺ നിലയിലേക്ക് മാറ്റാനായി ഉദ്ദേശിച്ചുള്ള ബ്ലോക്ക്സ് ​ഗ്രീൻ ഡീലി (bloc’s green deal) നെ നയിക്കുന്നത് അദ്ദേഹമാണ്. കൂടാതെ ഈ നവംബറിൽ ഗ്ലാസ്‌ഗോയിൽ യുകെ ആതിഥേയത്വം വഹിക്കുന്ന സുപ്രധാന യുഎൻ കാലാവസ്ഥാ ചർച്ചകൾ കോപ്പ് 26 കോൺഫറെൻസിയിലെ കാലാവസ്ഥാ ശ്രമങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകുന്നു.

1990 -ലെ ലെവലിനെ അപേക്ഷിച്ച് 2030 -ടെ മലിനീകരണം 55 ശതമാനമെങ്കിലും കുറയ്ക്കുകയെന്നതാണ് യൂറോപ്യൻ യൂണിയന്റെ കാലാവസ്ഥാ ലക്ഷ്യം. യുകെക്കും യുഎസിനുമൊപ്പം ഇതുവരെ മുന്നോട്ട് വച്ചിരിക്കുന്ന ഏറ്റവും വലിയ കാലാവസ്ഥാ ലക്ഷ്യങ്ങളിൽ ഒന്നാണിത്. എന്നാൽ, ഈ കൂട്ടായ്മയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന് പ്രചാരകർ പറഞ്ഞതായും 55 ശതമാനമല്ല, 60 ശതമാനം ടാർഗെറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!