മുന്‍ കാമുകിക്ക് ചെലവ് കണക്ക് നല്‍കി കാമുകന്‍; ചെലവഴിച്ച പണത്തിന്‍റെ പകുതി വേണമെന്ന് ആവശ്യം

Published : May 10, 2023, 03:06 PM IST
മുന്‍ കാമുകിക്ക് ചെലവ് കണക്ക് നല്‍കി കാമുകന്‍; ചെലവഴിച്ച പണത്തിന്‍റെ പകുതി വേണമെന്ന് ആവശ്യം

Synopsis

ഒരുമിച്ച് സിനിമയ്ക്ക് പോയതിന്‍റെയും ഭക്ഷണം, ഇന്ധനം, വസ്ത്രം എന്ന് തുടങ്ങി ഇരുവരും ചെലവഴിച്ച പണത്തിന്‍റെ എല്ലാ കണക്കുകളും ഉള്‍ക്കൊള്ളിച്ച ലിസ്റ്റായിരുന്നു അയാള്‍ മുന്‍ കാമുകിക്ക് അയച്ചിരുന്നത്. 


രസ്പര സമ്മതത്തോടെ വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നവരും കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ച് വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നവരും വിവാഹ മോചിതരാകുന്നതോടെ കോടതിയില്‍ ചെലവിനുള്ള പണം ആവശ്യപ്പെടാറുണ്ട്. പുരുഷകേന്ദ്രീകൃത സാമൂഹികാവസ്ഥ നിലവില്‍ക്കുന്നതിനാലും പുരുഷന് സ്ത്രീയെ അപേക്ഷിച്ച് വരുമാനവര്‍ദ്ധനവ് ഉള്ളതിനാലും സ്ത്രീക്കും കുട്ടികള്‍ക്കും ചെലവ് കാശ് നല്‍കാന്‍ പുരുഷന്മാരോടാണ് കോടതി സാധാരണ ആവശ്യപ്പെടുക. എന്നാല്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ തന്‍റെ മുന്‍ കാമുകന്‍ തന്നോട് പ്രണയത്തില്‍ ആയിരുന്നപ്പോള്‍ ചെലവഴിച്ച പണത്തിന്‍റെ പകുതി തിരികെ ആവശ്യപ്പെട്ടതായി ആരോപിച്ചു. 

ഓസ്ട്രേലിയയിലെ അഡലൈഡ് സ്വദേശിയായ എയ്‍ലിയാണ് തന്‍റെ മുന്‍കാമുകന്‍ പണം ആവശ്യപ്പെട്ടതായി പറഞ്ഞ് സാമൂഹിക മാധ്യമമായ ടിക് ടോക്കില്‍ വീഡിയോ പങ്കുവച്ചത്. ഇരുവരും കുറച്ച് കാലം പരസ്പര സമ്മതപ്രകാരം ഒരുമിച്ച് ജീവിച്ചിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ഇരുവരും വേര്‍പിരിഞ്ഞു. ബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ എയ്‍ലിയുടെ മുന്‍ കാമുകന്‍ അവള്‍ക്ക് ഒരു നീണ്ട ലിസ്റ്റ് അയച്ചുകൊടുത്തു. ഇരുവരും സൗഹൃദത്തിലായിരുന്നപ്പോള്‍ ചെലവഴിച്ച പണത്തിന്‍റെ ലിസ്റ്റായിരുന്നു അത്. ഈ ലിസ്റ്റില്‍ ഒരു മിച്ച് സിനിമയ്ക്ക് പോയതും ഭക്ഷണം കഴിച്ചതും വാഹനത്തില്‍ ഇന്ധനം നിറച്ചതിന്‍റെയും വസ്ത്രങ്ങള്‍ വാങ്ങിയതിന്‍റെയുമെല്ലാം കണക്കുകള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ഇത്തരത്തില്‍ ചെലവഴിച്ച പണത്തിന്‍റെ പകുതി എയ്‍ലി തിരികെ നല്‍കണമെന്നാണ് മുന്‍ കാമുകന്‍ അലക്സ് ആവശ്യപ്പെട്ടത്. 

'തലതിരിഞ്ഞവളല്ലിവള്‍, കാല്‍ തിരിഞ്ഞവള്‍'; 180 ഡിഗ്രിയില്‍ കാല്‍പാദം തിരിച്ച് യുവതി, ലോക റിക്കോര്‍ഡ്

തന്‍റെ എടിഎം കാര്‍ഡ് തൊടാന്‍ സമ്മതിക്കാത്ത ഒരാളുടെ കൂടെ താന്‍ ഡേറ്റിംഗ് നടത്തിയതായി എയ്‍ലി പറഞ്ഞെന്ന് ഡേയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും ഒരുമിച്ചുള്ളപ്പോള്‍ ചെലവഴിച്ച പണത്തിന്‍റെ കണക്ക് എഴുതി സൂക്ഷിക്കുകയെന്നത് അലക്സിന്‍റെ ആശയമായിരുന്നു. ആ കണക്കുകളായിരുന്നു ഇപ്പോള്‍ നീണ്ട ലിസ്റ്റായി അലക്സ്, എയ്‍ലിക്ക് തിരികെ അയച്ച് നല്‍കിയത്. "ഒരു 50/50 ബന്ധത്തിൽ ഞാൻ സ്ഥിരമായി താമസിക്കുന്നില്ല. ഞങ്ങൾ ഭക്ഷണം കഴിച്ച സമയമെല്ലാം എന്‍റെ മുൻ കാമുകന്‍ എഴുതി വച്ചിട്ടുണ്ട്. ഞങ്ങള്‍ തമ്മില്‍ ഇപ്പോള്‍ ബന്ധത്തിലില്ലാത്തതിനാല്‍ പണം തിരികെ നല്‍കണം." എയ്‍ലി തന്‍റെ സാമൂഹിക മാധ്യമ പേജില്‍ കുറിച്ചു. രേഖപ്രകാരം  പണം രണ്ടാഴ്ച കൂടുമ്പോള്‍ തീര്‍ത്ത് കൊടുക്കണമെന്നാണ്. മാസങ്ങള്‍ക്ക് മുമ്പ് സമാനമായൊരു കേസ് ഉയര്‍ന്നിരുന്നു. അന്ന് വിവാഹ മോചിതയായ ഒരു സ്ത്രീ തന്‍റെ വിവാഹത്തിന് ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫറോട് അന്നത്തെ പണം തിരികെ ആവശ്യപ്പെട്ടുകയായിരുന്നു. അതിന് അവര്‍ പറഞ്ഞ കാരണമായിരുന്നു ഏറെ വിചിത്രം. താന്‍ വിവാഹ മോചനം തേടിയെന്നും അതിനാല്‍ തന്‍റെ വിവാഹ ചിത്രങ്ങള്‍ ഇപ്പോള്‍ പാഴായെന്നുമായിരുന്നു അവര്‍ പറഞ്ഞിരുന്നത്. 

വിവാഹാഘോഷത്തിനിടെ നായയെ കെട്ടിപ്പിടിച്ച് നൃത്തം ചെയ്യുന്നയാളുടെ വീഡിയോ വൈറല്‍ !
 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ