'തലതിരിഞ്ഞവളല്ലിവള്‍, കാല്‍ തിരിഞ്ഞവള്‍'; 180 ഡിഗ്രിയില്‍ കാല്‍പാദം തിരിച്ച് യുവതി, ലോക റിക്കോര്‍ഡ്

Published : May 10, 2023, 01:08 PM ISTUpdated : May 10, 2023, 01:42 PM IST
'തലതിരിഞ്ഞവളല്ലിവള്‍, കാല്‍ തിരിഞ്ഞവള്‍'; 180 ഡിഗ്രിയില്‍ കാല്‍പാദം തിരിച്ച് യുവതി, ലോക റിക്കോര്‍ഡ്

Synopsis

2021 ല്‍ ലൈബ്രറിയില്‍ വച്ച് സുഹൃത്തിന്‍റെ കൈയില്‍ നിന്നും ഗിന്നസ് വേൾഡ് റെക്കോർഡിന്‍റെ ഒരു വോള്യം താഴെ പോയി. അന്ന് ആ പുസ്തകം തുറന്ന് നോക്കിയപ്പോള്‍ യാദൃശ്ചികയാ കണ്ട ഒരു പേജാണ് കെൽസി ഗ്രബ്ബിന്‍റെ നേട്ടത്തിലേക്ക് വഴി തുറന്നത്.

ലതിരിഞ്ഞവന്‍ / അവള്‍ എന്ന പ്രയോഗം നമ്മുടെ സമൂഹത്തില്‍ അത്ര അസാധാരണമായ പ്രയോഗമല്ല. പൊതുസമൂഹത്തിന്‍റെ ബോധ്യത്തില്‍ നിന്നും മാറി നടക്കുന്നവരെയോ, അല്ലെങ്കില്‍ കുടുംബത്തിന്‍റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പെരുമാറുന്നവരെയോ സൂചിപ്പിക്കുന്നതിനായി നമ്മുടെ സമൂഹം, അതിന്‍റെ സാമൂഹിക ജീവിതത്തില്‍‌ നിന്നും രൂപപ്പെടുത്തിയ ഒരു പ്രയോഗമാണ് 'തലതിരിഞ്ഞവന്‍ / അവള്‍' എന്നത്. എന്നാല്‍ അങ്ങ് യുഎസ്എയിലെ ന്യൂമെക്സിക്കോയില്‍ നിന്നുള്ള ഒരു 'കാല്‍തിരിഞ്ഞവ' ളാണ് ഇപ്പോള്‍ വാര്‍ത്താ താരം. കെൽസി ഗ്രബ്ബ് എന്ന 32 -കാരിയാണ് തന്‍റെ കാല്‍പാദം തിരിച്ച് നേടിയത് ലോക റിക്കോര്‍ഡാണ്. 

കാല്‍പാദം പിന്നില്‍ നിന്ന് മുന്നിലേക്ക് 180 ഡിഗ്രി കറക്കിയെടുത്താണ് കെൽസി ഗ്രബ്ബ് ഈ ലോക റെക്കാഡ് നേട്ടം സ്വന്തമാക്കിയത്. ഇതോടെ 173.3 ഡിഗ്രില്‍ കാല്‍ പാദം തിരിച്ച ലോക റെക്കോഡ് പഴങ്കഥയായി. എന്നാല്‍, താനീ നേട്ടത്തിലേക്ക് എത്തിയത് യാദൃശ്ചികമായാണെന്ന് അവര്‍ ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡിനോട് പറഞ്ഞു. 2021 ല്‍ ലൈബ്രറിയിലെ തന്‍റെ ജോലിക്കിടെ ഒരു സുഹൃത്തിന്‍റെ കൈയില്‍ നിന്നും ഗിന്നസ് വേൾഡ് റെക്കോർഡിന്‍റെ ഒരു വോള്യം താഴെ പോയി. അന്ന് ആ പുസ്തകം തുറന്ന് നോക്കിയപ്പോള്‍ യാദൃശ്ചികയാ കണ്ടത് കാല്‍ പാദം തിരിച്ചതിന് ലഭിച്ച ഗിന്നസ് ലോക റെക്കോർഡിന്‍റെ പേജായിരുന്നു. കാല്‍ പാദം ഇങ്ങനെ തിരിക്കാന്‍ പറ്റുമെന്നറിഞ്ഞപ്പോള്‍ സുഹൃത്ത് അത്ഭുതപ്പെട്ടു. എന്നാല്‍, ഒരു വെള്ള പേപ്പറില്‍ നിന്ന് കൊണ്ട് അത്തരത്തില്‍ ശ്രമിച്ചപ്പോള്‍, ലോക റെക്കോർഡ് തനിക്ക് നിഷ്പ്രയാസം തകര്‍ക്കാന്‍ കഴിയുമെന്ന് മനസിലായതായി കെൽസി ഗ്രബ്ബ് പറഞ്ഞു. എന്നാല്‍ സ്കെയില്‍ ഇല്ലാതിരുന്നതിനാല്‍ എത്രമാത്രം തിരിക്കാന്‍ കഴിയുമെന്ന് അടയാളപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കിലും തന്‍റെ ശരീരത്തിന് നല്ല മെയ്‍വഴക്കമുണ്ടെന്ന് അവള്‍ തിരിച്ചറിഞ്ഞു. 

 

തെരഞ്ഞെടുപ്പുകളില്‍ മാത്രം ഓര്‍ക്കപ്പെടുന്ന ചില പെൺജീവിതങ്ങൾ !

ഐസ് സ്കേറ്റിംഗില്‍ താത്പര്യമുള്ള കെൽസി ഗ്രബ്ബ്, തന്‍റെ പ്രത്യേകത ഐസ് സ്കേറ്റിംഗിന് വളരെ ഉപയോഗപ്രദമാണെന്നും കൂട്ടിച്ചേര്‍ത്തു. കാരണം ഐസ് സ്കേറ്റിംഗ് ചെയ്യുമ്പോള്‍ കാലുകള്‍ ചലിപ്പിക്കാതെ തിരിഞ്ഞ് പിന്നിലുള്ളതാരാണെന്ന് മനസിലാക്കാന്‍ കഴിയും. പിന്നെ വേറൊന്നും ആലോചിക്കാതെ ഗിന്നസ് വേൾഡ് റെക്കോഡിലേക്ക് അപേക്ഷിച്ചു. എന്നാല്‍ അതിനായി ഒരു പരിശീലനം പോലും നടത്തിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യുഎസിലെ യുട്ടാ സ്വദേശിയായ ആരോൺ ഫോർഡിന്‍റെ പേരിലായിരുന്നു ഇതുവെര കാല്‍പാദം കറക്കുന്നതില്‍ റെക്കോര്‍ഡ്. അദ്ദേഹം തന്‍റെ കാല്‍പാദം 173.03 ഡിഗ്രിയിൽ തിരിച്ചിരുന്നു. 

500 ഡോളര്‍ ലോട്ടറി അടിച്ചെന്ന് 74-കാരന്‍, കണ്ണട വച്ച് നോക്കാന്‍ കടക്കാരന്‍; അടിച്ചത് 5 ലക്ഷം ഡോളര്‍ !

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ