കടിച്ച പാമ്പിനെയും കൊണ്ട് ആശുപത്രിയിലെത്തിയ മുന്‍ സൈനികനെ കണ്ട് അമ്പരന്ന് ഡോക്ടർമാര്‍

Published : Jun 17, 2025, 09:04 PM IST
snake

Synopsis

കടിച്ച പാമ്പുമായി ആശുപത്രിയിലെത്തിയത് പാമ്പിന്‍റെ ഇനമേതാണെന്ന് ഉറപ്പിക്കുന്നതിനും കൃത്യമായ ചികിത്സയ്ക്കുമാണെന്ന് സൈനികന്‍ പറഞ്ഞു.

 

ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ കടിച്ച പാമ്പുമായി മുന്‍ സൈനികന്‍ ചികിത്സതേടി ആശുപത്രിയിലെത്തി. ചമ്പയിലെ മഹ്‌ല സ്വദേശിയായ മുന്‍ സൈനികൻ രമേശ് കുമാറാണ് തന്നെ കടിച്ച പാമ്പുമായി ചികിത്സതേടി ആശുപത്രിയിലെത്തിയത്. എന്നാല്‍, ആദ്യം ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയെങ്കിലും തന്നെ കടിച്ച പാമ്പിനെ ഇട്ടിരിക്കുന്ന കവര്‍ രമേശ് കുമാർ ഡോക്ടർമാരെ കാണിക്കുകയായിരുന്നു.

ഉടന്‍ തന്നെ ഡോക്ടർമാര്‍ രമേശ് കുമാറിന് ആന്‍റിവെനം കുത്തിവയ്പ്പ് എടുത്തു. പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. രമേശ് കുമാറിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെ തനിക്ക് പാമ്പുകളെ പിടിച്ച് വലിയ പരിചയമുണ്ടെന്നും വിവിധ ഇനത്തില്‍പ്പെട്ട നിരവധി പാമ്പുകളെ പിടികൂടി കാട്ടിലേക്ക് വിട്ടിട്ടുണ്ടെന്നും രമേശ് കുമാര്‍ പറഞ്ഞു.

രണ്ട് ദിവസം മുമ്പ് ഒരു പാമ്പിനെ പിടിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ കടിയേറ്റത്. അപകടം മനസിലാക്കിയ രമേശ് കുമാര്‍, ഡോക്ടർമാര്‍ക്ക് പാമ്പിന്‍റെ ഇനം തിരിച്ചറിയുന്നതിനും ശരിയായ ആന്‍റിവെനം കുത്തിവയ്ക്കുന്നതിനുമാണ് പാമ്പുമായു ആശുപത്രിയിലേക്ക് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാമ്പിനെ തിരിച്ചറിയാന്‍ സാധിച്ചത് സമയബന്ധിതവും ഫലപ്രദവുമായ ചികിത്സ രമേശ് കുമാറിന് ഉറപ്പിക്കാന്‍ കഴിഞ്ഞെന്നും ഇത് രമേശ് കുമാറിന്‍റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചെന്നും ഡോക്ടർമാരും സ്ഥിരീകരിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ