
ഓൺലൈൻ തട്ടിപ്പുകളുടെ ലോകത്ത് ഓരോ തവണയും പുതിയ തന്ത്രങ്ങളാണ് തട്ടിപ്പുകാർ പരീക്ഷിക്കുന്നത്. ദോശക്കടയിലേക്ക് ജോലിക്കായി വിളിച്ച പാചകക്കാരൻ തട്ടിപ്പുകാരനായി മാറുകയായിരുന്നു. കടയുടമയിൽ നിന്നും ഇയാൾ 18,000 രൂപ തട്ടിയെടുക്കാൻ ശ്രമിച്ചു. സംഭവത്തെ കുറിച്ചുള്ള കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ആനന്ദ് മുരുഗൻ എന്നയാളാണ് തന്റെ അച്ഛനുണ്ടായ അനുഭവത്തെക്കുറിച്ച് എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചത്.
കടയിലേക്ക് ജോലിക്കായി കൊൽക്കത്തയിൽ നിന്നും ഒരാളെ ഓൺലൈൻ വഴി പരിചയപ്പെട്ട് ടിക്കറ്റെടുത്ത് നൽകിയെന്ന് ആനന്ദ് മുരുഗൻ എഴുതുന്നു. എന്നാൽ യാത്രയ്ക്കിടെ ട്രെയിനിൽ ഗ്യാസ് സിലിണ്ടർ കൊണ്ടുവന്നതിന് പൊലീസ് പിടിയിലായെന്നും, മൂന്ന് വർഷത്തെ തടവുശിക്ഷ ഒഴിവാക്കാൻ 18,000 രൂപ പിഴയായി നൽകണമെന്നും ആവശ്യപ്പെട്ട് ഈ പാചകക്കാരൻ കടയുടമയെ വിളിച്ചു. സംഭവം സത്യമാണെന്ന് ആനന്ദിന്റെ അച്ഛനെ വിശ്വസിപ്പിക്കാനായി ഇയാൾ പോലീസുകാരനും ആൾക്കൂട്ടവും ബാക്ഗ്രൗണ്ടിൽ വരുന്ന രീതിയിൽ വീഡിയോ കോൾ ചെയ്തു.
New scam attempt. My father has a dosa shop. He arranged for a cook from Bihar and sent money for a train ticket. The cook called supposedly from the train and said he was bringing a gas cylinder with him for cooking and got caught by a police officer who is demanding 18000 rupees otherwise he will face 3 years imprisonment. He came on video call and showed a police officer and him with the gas cylinder and crowd around him. My father fell for it and asked me to send the money. Luckily I convinced my father that it is a scam.
— Anand Murugan (@wordsandforms) October 13, 2026
വീഡിയോ കൂടി കണ്ടതോടെ ഭയന്ന് പോയ അച്ഛൻ തന്നോട് പണം അയച്ച് കൊടുക്കാൻ ആവശ്യപ്പെട്ടെന്നും ആനന്ദ് എഴുതുന്നു. എന്നാൽ, വീഡിയോ കണ്ടപ്പോൾ തനിക്ക് സംശയം തോന്നിയെന്നും ഇതോടെ കാര്യങ്ങൾ കൂടുതൽ അന്വേഷിച്ചപ്പോൾ അതൊരു ആസുത്രൂത തട്ടിപ്പാണെന്ന് വ്യക്തമായെന്നും അദ്ദേഹം പറയുന്നു. ഇതോടെ സാമ്പത്തിക നഷ്ടത്തിൽ നിന്നും രക്ഷപ്പെട്ടെന്നും അദ്ദേഹം കുറിച്ചു.
കുറിപ്പ് വൈറലായതിന് പിന്നാലെ ഇത്തരം വ്യാജ പാചകക്കാരുടെ തട്ടിപ്പ് വ്യാപകമാണെന്ന് നിരവധി പേർ എഴുതി. യാത്രക്കൂലിയെന്നും മൊബൈൽ ഫോൺ നന്നാക്കാനെന്നുമൊക്കെ പറഞ്ഞ് പണം വാങ്ങി മുങ്ങുന്ന അനുഭവങ്ങളെ കുറിച്ച് നിരവധി പേരെഴുതി. അപരിചിതരായ ആളുകളിൽ നിന്നും വരുന്ന ഇത്തരം വ്യാജ കോളുകൾ കേട്ട് ആർക്കും പണം അയക്കരുതെന്നും അത്തരം സന്ദർഭങ്ങളഇൽ കാര്യങ്ങളെ കുറിച്ച് കൃത്യമായി അന്വേഷിക്കണമെന്നും പരാതി നൽകാൻ മടിക്കരുതെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു.