12 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ പാസ്പോര്‍ട്ട് ചിത്രമെടുക്കാന്‍ ഒരച്ഛന്‍റെ 'പോരാട്ടം' !

Published : May 07, 2023, 05:11 PM IST
12 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ പാസ്പോര്‍ട്ട് ചിത്രമെടുക്കാന്‍ ഒരച്ഛന്‍റെ 'പോരാട്ടം' !

Synopsis

ജനിച്ച് 12 ദിവസം മാത്രമായ ആ കുഞ്ഞ് അച്ഛന്‍റെ കൈകളില്‍ ഒന്നെങ്കില്‍ ചിരിച്ച് കൊണ്ടിരുന്നു. അല്ലെങ്കില്‍ കണ്ണടച്ച് ഉറങ്ങി. ഇതിനാല്‍ പാസ്പോര്‍ട്ടിന് ആവശ്യമായ രീതിയില്‍ ഫോട്ടോയെടുക്കാന്‍ ഫോട്ടോഗ്രാഫര്‍ പാടുപെട്ടു.   

കുട്ടികളുടെ ഫോട്ടോയെടുക്കുന്നതിന് എന്താണ് പാടെന്ന് ചോദിക്കുന്നവരാകും മിക്ക ആളുകളും. എന്നാല്‍ അങ്ങനെയല്ലെന്ന് യൂറ്റ്യൂബര്‍ നിഖില്‍ ശര്‍മ്മ പറയുന്നു. അത് തെളിയിക്കാനായി അദ്ദേഹം തന്‍റെ ഒരു അനുഭവം പങ്കുവച്ചു. അത് ശര്‍മ്മ തന്‍റെ മകളുടെ ഒരു പാസ്‍പോര്‍ട്ട് ഫോട്ടോ എടുക്കുന്നതിനായി ശ്രമിക്കുന്ന വീഡിയോ ആയിരുന്നു. അദ്ദേഹത്തിന്‍റെ മകള്‍ സ്കൈലാര്‍ ശര്‍മ്മയ്ക്ക് 12 ദിവസമാണ് പ്രായം. എന്നാല്‍, പാസ്പോര്‍ട്ടില്‍ കൊടുക്കാന്‍ ഫോട്ടോ വേണം. അതിനായിട്ടായിരുന്നു നിഖില്‍  മകളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചത്. 

വീഡിയോയില്‍ ഫോട്ടോഗ്രാഫര്‍ കുട്ടിയുടെ ഒന്നിലധികം ചിത്രങ്ങള്‍ പകര്‍ത്തുന്നുണ്ട്. അപ്പോഴെല്ലാം തന്‍റെ മകളെ ഒരു വെളുത്ത ബോര്‍ഡിന്‍റെ പശ്ചാത്തലത്തില്‍ ഇരുകൈകളിലും അതീവ ശ്രദ്ധയോടെ താങ്ങിക്കൊണ്ട് നില്‍ക്കുകയാണ് നിഖില്‍ ശര്‍മ്മ. വളരെ ലളിതമായ ജോലിയെന്ന് കാഴ്ചക്കാര്‍ക്ക് തോന്നുമെങ്കിലും കുഞ്ഞിന്‍റെ മുഖം കൃത്യമായി പതിഞ്ഞ ഒരു ഫോട്ടോ ലഭിക്കുന്നതിന് മണിക്കൂറുകള്‍ വേണ്ടിവന്നു. 'ജനിച്ച് 12 ദിവസം മാത്രമായ ആ കുഞ്ഞ് അച്ഛന്‍റെ കൈകളില്‍ ഒന്നെങ്കില്‍ ചിരിച്ച് കൊണ്ടിരുന്നു. അല്ലെങ്കില്‍ കണ്ണടച്ച് ഉറങ്ങി. ഇതിനാല്‍ പാസ്പോര്‍ട്ടിന് ആവശ്യമായ രീതിയില്‍ ഫോട്ടോയെടുക്കാന്‍ ഫോട്ടോഗ്രാഫര്‍ പാടുപെട്ടു. 

 

ആസക്തികളില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ സ്വയം ചില്ല് കൂട്ടിലടച്ച് ബള്‍ഗേറിയന്‍ അത്ലറ്റ്

ആ ഫോട്ടോഷൂട്ട് അതിശക്തവും എന്നാല്‍ ഏറെ വെല്ലുവിളി നിറഞ്ഞതുമായിരുന്നെന്ന് നിഖില്‍ പറയുന്നു. ബോബി സീറ്റില്‍ വെള്ള വസ്ത്രം ധരിപ്പിച്ച് കുട്ടിയെ ഇരുത്തി നോക്കിയെങ്കിലും കുഞ്ഞ് ഇരുന്നില്ല. പിന്നെയുണ്ടായിരുന്ന ഏക പോംവഴി അച്ഛന്‍ മകളെ എടുത്ത് വെള്ളപാശ്ചാത്തലത്തില്‍ നില്‍ക്കുക എന്നത് മാത്രമായിരുന്നു. അതും ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. അതോടൊപ്പം ഒരു ചോദ്യം നിഖില്‍ കാഴ്ചക്കാരോട് ചോദിക്കുന്നു. തങ്ങളുടെ ആദ്യ പാസ്പോര്‍ട്ട് ഫോട്ടോ എടുത്തപ്പോള്‍ അവര്‍ക്കൊക്കെ എത്ര വയസ് ആയിരുന്നുവെന്ന് ഓര്‍മ്മിക്കാന്‍ കഴിയുമോ എന്നതായിരുന്നു അത്. ചിലര്‍ ഇതിനോട് പ്രതികരിച്ച് രംഗത്തെത്തി.  "അച്ഛന്‍റെ മകളോടുള്ള സ്നേഹത്തിന്‍റെ തികഞ്ഞ ഫ്രെയിം" എന്ന് ഒരാള്‍ എഴുതി. 'സമയം എങ്ങനെ കടന്നുപോയി എന്ന് പോലും മനസ്സിലായില്ല.' വേറൊരാള്‍ കുറിച്ചു. '30-ാം ദിവസമായിരുന്നു മകളുടെ പാസ്പോര്‍ട്ട് ഫോട്ടോ എടുത്തത്. അവള്‍ ഡയപ്പറില്‍ മലമൂത്രവിസര്‍ജനം ചെയ്യുമ്പോഴായിരുന്നു ആ പടം ക്ലിക്ക് ചെയ്തത്'. മറ്റൊരാള്‍ എഴുതി. 

ബ്രീട്ടീഷ് രാജാവ് ചാള്‍സിനെ "ദൈവപുത്രൻ" ആയി ആരാധിച്ച് ഗോത്രജനത

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?