ചാള്‍സിന്‍റെ പിതാവ്, ഫിലിപ്പ് ജനിച്ചത് തങ്ങളുടെ കൂട്ടത്തിലാണെന്നും എന്നാല്‍ ലോകം ചുറ്റിക്കാണാനും ലോകത്തിലെ ഏറ്റവും ശക്തയായ സ്ത്രീയെ, എലിസബത്ത് രാജ്ഞിയെ വിവാഹം കഴിക്കാനുമായി അദ്ദേഹം ഗ്രാമം വിട്ടതാണെന്നും ഇവര്‍ വിശ്വസിക്കുന്നു.
ലണ്ടനില്‍ പുതിയ രാജാവിന്‍റെ സ്ഥാനാരോഹണ ചടങ്ങ് നടക്കവേ അങ്ങ് ന്യൂസിലാന്‍റില്‍ നിന്നും 500 കിലോമീറ്റര്‍ അകലെയുള്ള ദക്ഷിണ പസഫിക് രാജ്യമായ വാനുവാട്ടുവിലെ ഒരു വിദൂര ഗോത്രത്തില്‍ മറ്റൊരു സ്ഥാനാരോഹണത്തിനുള്ള തയ്യാറെടുപ്പ് നടക്കുകയായിരുന്നു. ബ്രിട്ടനില്‍ ചാള്‍സിന് രാജാവായി സ്ഥാനാരോഹണമായിരുന്നുവെങ്കില്‍ വാനുനാട്ടുവില്‍ ഗോത്രവിഭാഗങ്ങള്‍ ചാള്‍സിനെ 'ദൈവപുത്രന്‍' ആയി വാഴിക്കുകയായിരുന്നു.
വാനുവാട്ടുവിലെ ടന്ന ദ്വീപിലെ ഇയോഹ്നാനെൻ, യാക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള ഗ്രാമവാസികൾ ചടങ്ങിന്‍റെ ഭാഗമായി ആചാരപരമായ നൃത്തങ്ങൾ അവതരിപ്പിക്കുകയും പരമ്പരാഗത പാനീയമായ കാവ കുടിക്കുകയും പന്നികളെ അറുക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചാള്‍സിന്‍റെ പിതാവ്, അന്തരിച്ച ഫിലിപ്പ് രാജാവ് തങ്ങളുടെ ദൈവത്തിന്‍റെ പുത്രനാണെന്നാണ് ഈ ഗോത്രവര്‍ഗ്ഗക്കാരുടെ വിശ്വാസം. ഫിലിപ്പ് ജനിച്ചത് തങ്ങളുടെ കൂട്ടത്തിലാണെന്നും എന്നാല്‍ ലോകം ചുറ്റിക്കാണാനും ലോകത്തിലെ ഏറ്റവും ശക്തയായ സ്ത്രീയെ, എലിസബത്ത് രാജ്ഞിയെ വിവാഹം കഴിക്കാനുമായി അദ്ദേഹം ഗ്രാമം വിട്ടതാണെന്നും ഇവര്‍ വിശ്വസിക്കുന്നു.
30 മിനിറ്റിലധികം മൊബൈല്‍ ഫോണിലൂടെ സംസാരിക്കാറുണ്ടോ? എങ്കില്‍ ഹൈപ്പർടെൻഷൻ സാധ്യതയെന്ന് പഠനം
1974 - ൽ ഫിലിപ്പും ഭാര്യ എലിസബത്ത് രാജ്ഞിയും ആദ്യമായി ദ്വീപ് സന്ദർശിച്ചപ്പോൾ, ഗോത്രവാസികള്‍ അദ്ദേഹത്തോടുള്ള സ്നേഹം കൂടുതൽ ശക്തിപ്പെടുത്തുകയും രാജകുടുംബത്തോട് അഗാധമായ ബഹുമാനം പുലർത്തുകയും ചെയ്തു. 2021 -ല്‍ ഫിലിപ്പിന്‍റെ മരണം ഗ്രാമവാസികള്‍ക്കിടയില്‍ വലിയ ദുഃഖമാണ് ഉണ്ടാക്കിയത്. പതിറ്റാണ്ടുകളായി ഫിലിപ്പ് സമ്മാനമായി ഗ്രാമത്തിലേക്ക് അയച്ച രാജകുടുംബത്തിന്‍റെ ഫോട്ടോകൾ അന്ന് ഗ്രാമത്തിൽ പ്രദർശിപ്പിച്ചാണ് ഗോത്രക്കാർ ബ്രീട്ടീഷ് രാജകുടുംബത്തോടുള്ള തങ്ങളുടെ ആദരവ് പ്രകടിപ്പിച്ചത്. എലിസബത്തിന്‍റെ മരണത്തോടെ ചാള്‍സ് ബ്രിട്ടന്‍റെ പുതിയ രാജാവായി അധികാരമേല്‍ക്കുന്നതിന് മുമ്പ് തന്നെ ബ്രിട്ടനിലെ ആക്ടിംഗ് ഹൈക്കമ്മീഷണർ മൈക്കൽ വാട്ടേഴ്‌സ്, ചാള്‍സിന്‍റെ ഛായാ ചിത്രം ഗ്രാമവാസികള്‍ക്ക് അയച്ച് കൊടുത്തതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ആസക്തികളില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ സ്വയം ചില്ല് കൂട്ടിലടച്ച് ബള്‍ഗേറിയന്‍ അത്ലറ്റ്
