ജോലി കിട്ടി രണ്ടര മണിക്കൂറിനുള്ളിൽ യുവാവിനെ പറഞ്ഞുവിട്ടു, കാരണം വ്യക്തിശുചിത്വമില്ലാത്തതെന്ന് അധികൃതർ

Published : Sep 18, 2026, 06:25 PM IST
fired

Synopsis

എന്നാൽ, കുറച്ചു കഴിഞ്ഞപ്പോൾ ക്രിസിനോട് നേരത്തെ ഉച്ചഭക്ഷണത്തിന് പോകാൻ ആവശ്യപ്പെടുകയായിരുന്നു. ഓഫീസിൽ നിന്ന് പുറത്തിറങ്ങുന്നതിനിടയിലാണ് താൽക്കാലിക ജോലി നൽകിയ ഏജൻസിയിൽ നിന്ന് ഫോൺ കോൺ വരുന്നത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ട വിവരം ഏജൻസി അധികൃതർ അറിയിക്കുകയായിരുന്നു.

ജോലിയിൽ പ്രവേശിച്ച് രണ്ടര മണിക്കൂറിനുള്ളിൽ തന്നെ യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടതായി യുവാവിന്റെ പരാതി. ന്യൂയോർക്കിലാണ് സംഭവം. ഒമ്പത് മാസം ജോലിയൊന്നും ഇല്ലാതെയിരുന്നതിന് ശേഷം ഒരു ടെക് കമ്പനിയിൽ താൽക്കാലിക ജോലി ലഭിക്കുകയായിരുന്നു ക്രിസ് സ്മോൾസ് എന്ന 35 -കാരന്. എന്നാൽ, ആ ജോലി വെറും രണ്ടര മണിക്കൂറിനുള്ളിൽ നഷ്ടപ്പെടുകയായിരുന്നു.

വ്യക്തിശുചിത്വമില്ലെന്ന് ആരോചിച്ചാണ് കമ്പനി തന്നെ പുറത്താക്കിയതെന്ന് ക്രിസ് പറയുന്നു. എന്നാൽ, ഈ ആരോപണം പൂർണ്ണമായും തള്ളിക്കളഞ്ഞ അദ്ദേഹം, ജോലിക്ക് പോകുന്നതിന് മുൻപ് താൻ നന്നായി കുളിക്കുകയും പല്ല് തേക്കുകയും ചെയ്തിരുന്നുവെന്നും തന്റെ വസ്ത്രങ്ങൾക്കൊന്നും യാതൊരു ദുർഗന്ധവുമുണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി.

ടെക് കമ്പനിയിലെ താൽക്കാലിക ജോലി ലഭിച്ച സന്തോഷത്തിലായിരുന്നു ക്രിസ്. ജോലിക്ക് തലേദിവസം രാത്രി നന്നായി കുളിച്ച് പുതിയൊരു പോളോ ഷർട്ടും എടുത്തു വെച്ചിരുന്നു. ആദ്യ ദിവസം ഓഫീസിലെത്തിയ അദ്ദേഹത്തിന് സൂപ്പർവൈസർ ഓഫീസ് ചുറ്റിക്കാണിച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് മറ്റൊരു ജീവനക്കാരൻ അദ്ദേഹത്തിന്റെ ട്രെയിനിങ് ഏറ്റെടുത്തു.

എന്നാൽ, കുറച്ചു കഴിഞ്ഞപ്പോൾ ക്രിസിനോട് നേരത്തെ ഉച്ചഭക്ഷണത്തിന് പോകാൻ ആവശ്യപ്പെടുകയായിരുന്നു. ഓഫീസിൽ നിന്ന് പുറത്തിറങ്ങുന്നതിനിടയിലാണ് താൽക്കാലിക ജോലി നൽകിയ ഏജൻസിയിൽ നിന്ന് ഫോൺ കോൺ വരുന്നത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ട വിവരം ഏജൻസി അധികൃതർ അറിയിക്കുകയായിരുന്നു. 'വെറും 2.5 മണിക്കൂറിനുള്ളിലാണ് എന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്'- ക്രിസ് റെഡ്ഡിറ്റിൽ കുറിച്ചു.

വിവരം അറിയിച്ച ഏജൻസി പ്രതിനിധിക്കും ഇതിൽ വ്യക്തതയുണ്ടായിരുന്നില്ല. ക്രിസ് അന്ന് ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ചൊക്കെ അവർ ചോദിച്ചെങ്കിലും, കൃത്യമായി എന്ത് പ്രശ്നമാണ് ഉള്ളതെന്ന് കമ്പനി വിശദീകരിച്ചിരുന്നില്ല. 'ഞാൻ നന്നായി ഒരുങ്ങിയിരുന്നു, പുതിയ ഷർട്ട് ധരിച്ചു, കുളിച്ചു, എല്ലാം ശരിയായിട്ടാണ് പോയത്. പരമാവധി പറഞ്ഞാൽ എന്റെ പാന്റിൽ അൽപ്പം നാരുകൾ പറ്റിപ്പിടിച്ചിട്ടുണ്ടാകാം. നിർഭാഗ്യവശാൽ എന്റെ സൂപ്പർവൈസറോ കമ്പനിയോ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ തയ്യാറായില്ല' എന്നും ക്രിസ് പറഞ്ഞു.

തനിക്ക് എവിടെയാണ് പിഴവ് പറ്റിയതെന്ന് കണ്ടെത്താൻ പിന്നീട് ഈ 35 -കാരൻ പലരോടും അന്വേഷിച്ചു. തനിക്ക് ശരീരദുർഗന്ധമോ മറ്റ് പ്രശ്നങ്ങളോ ഇല്ലെന്ന് രണ്ട് സുഹൃത്തുക്കൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുഹൃത്തുക്കളും ഒപ്പം താമസിക്കുന്ന റൂംമേറ്റും തനിക്ക് യാതൊരു ദുർഗന്ധവുമില്ലെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ ദിവസവും പല്ല് തേക്കുകയും ഫ്ലോസ് ചെയ്യുകയും ചെയ്യാറുണ്ടെന്നും ജോലിക്ക് പോകുന്നതിന് മുൻപ് വായിൽ ദുർഗന്ധം വരാവുന്ന യാതൊന്നും കഴിച്ചിട്ടില്ലെന്നും ക്രിസ് പറയുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് ഡെന്റിസ്റ്റിനെ കണ്ടിരുന്നതുമാണ്. അതിനാൽ വായുടെ ശുചിത്വമില്ലായ്മയാണ് കാരണമെന്ന് പറയാനാകില്ല. തനിക്ക് ഒരു പൂച്ചയും പട്ടിയുമുണ്ടെങ്കിലും തന്റെ ശരീരത്തിൽ നിന്ന് മൃഗങ്ങളുടെ ഗന്ധം വരുന്നുവെന്ന് ആരും കുറ്റപ്പെടുത്തിയിട്ടില്ല.

ജോലി ചെയ്ത ആ രണ്ടര മണിക്കൂറിനുള്ളിലെ കൂലി പോലും തനിക്ക് ലഭിച്ചിട്ടില്ലെന്നും, ഈ സംഭവത്തിന് ശേഷം ആ ഏജൻസി തന്നെ മറ്റൊരു ജോലിക്കായി വിളിച്ചിട്ടില്ലെന്നും ക്രിസ് ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

യൂട്യൂബ് ചാനലിന്‍റെ പ്രൊമോഷന് അച്ഛന്‍റെ ക്രെഡിറ്റ് കാർഡ് ; ഒമ്പതുകാരന് ഒരു കോടി രൂപയുടെ പരസ്യ ബില്ല്!
ലൈബ്രറിയിലേക്ക് തിരികെ എത്തിയത് 19 -ാം നൂറ്റാണ്ടിലെ മാഗസീൻ, പിഴ തുക കേട്ടാൽ ഞെട്ടും!