മനോഹരമായ പ്രദേശത്ത് അഞ്ചുമുറി വീട് വാടകയില്ലാതെ താമസിക്കാൻ കിട്ടും, നിബന്ധന ഇങ്ങനെ

Published : Apr 14, 2023, 12:43 PM IST
മനോഹരമായ പ്രദേശത്ത് അഞ്ചുമുറി വീട് വാടകയില്ലാതെ താമസിക്കാൻ കിട്ടും, നിബന്ധന ഇങ്ങനെ

Synopsis

ഇത് ആദ്യമായിട്ടല്ല ​ദ്വീപിൽ ഇങ്ങനെ ഒരു ഓഫർ മുന്നോട്ട് വയ്ക്കുന്നത്. ഇനിസ് മെയിൻ ദ്വീപിലെ അധികാരികൾ കഴിഞ്ഞ വേനൽക്കാലത്ത് ഇതുപോലെ ഒരു ഓഫർ പ്രഖ്യാപിച്ചിരുന്നു.

അയർലൻഡിലുള്ള ഒരു മനോഹരമായ പ്രദേശമാണ് ​ഗാൽവേ. ഇപ്പോൾ ​ഗാൽവേയിൽ ഒരു അഞ്ച് മുറി വീട് സൗജന്യമായി താമസിക്കാൻ നൽകുകയാണ്. അങ്ങനെയൊരു വീട് സൗജന്യമായി നൽകുന്നത് എന്തിനാണ് എന്നല്ലേ? വീട് കിട്ടുന്നതിനുള്ള നിബന്ധനകൾ കേൾക്കുമ്പോൾ അത് മനസിലാവും. കുട്ടികളുള്ളവർക്ക് മാത്രമാണ് വീട് കിട്ടുക. അതിന് കാരണമായി പറയുന്നത് പ്രദേശത്ത് ഒരു വിദ്യാലയം ഉണ്ട്. അവിടേക്ക് പഠിക്കാൻ കുട്ടികൾ വേണം. അതിന് വേണ്ടിയാണ് കുട്ടികളുള്ളവർക്ക് വീട് വാടകയ്‍ക്ക് നൽകുന്നത് എന്നാണ്. 

Connemara Gaeltacht -ലാണ് പ്രസ്തുത സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആ സ്കൂളിൽ കുട്ടികൾ കുറവാണ്. അതിനാൽ ആ സ്കൂളിൽ പഠിക്കാൻ തയ്യാറാവുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കാണ് വീട് കിട്ടുക. നവം പദ്രൈഗ് സ്കൂളിൽ കുട്ടികളുടെ എണ്ണം കൂടിയില്ലെങ്കിൽ ഒരു ടീച്ചർക്ക് ജോലി നഷ്ടപ്പെടും. ഇത് കാരണമാണ് വളരെ പെട്ടെന്ന് ഇങ്ങനെ ഒരു ഓഫർ മുന്നോട്ട് വച്ചിരിക്കുന്നത്. സ്കൂളിന്റെ പ്രിൻസിപ്പൽ പറയുന്നത് ഒരു ടീച്ചർക്ക് ജോലി നഷ്ടപ്പെടുക എന്നതിനെ നാണക്കേടായിട്ടാണ് തങ്ങൾ കണക്കാക്കുന്നത് എന്നാണ്. അതിനാലാണ് സ്കൂൾ ഇപ്പോൾ കുട്ടികളുള്ളവർക്ക് സൗജന്യമായി താമസിക്കാൻ അഞ്ച് മുറികളുള്ള വീട് സൗജന്യമായി നൽകാൻ തയ്യാറാവുന്നത്. 

ഇത് ആദ്യമായിട്ടല്ല ​ദ്വീപിൽ ഇങ്ങനെ ഒരു ഓഫർ മുന്നോട്ട് വയ്ക്കുന്നത്. ഇനിസ് മെയിൻ ദ്വീപിലെ അധികാരികൾ കഴിഞ്ഞ വേനൽക്കാലത്ത് ഇതുപോലെ ഒരു ഓഫർ പ്രഖ്യാപിച്ചിരുന്നു. 1600 കുടുംബങ്ങളാണ് അന്ന് അപേക്ഷകളുമായി എത്തിയത്. അന്ന് അപേക്ഷ സമർപ്പിച്ചവർ പറഞ്ഞത് ഇത്ര ശാന്തസുന്ദരമായ സ്ഥലത്ത് താമസിക്കുക സ്വപ്നമായിരുന്നു. അത് സാധിച്ചാൽ സന്തോഷമാണ് എന്നാണ്. ‌‌

ഏതായാലും ​ഗാൽവേയിലെ ഈ വീട്ടിൽ താമസിക്കാനും ഇതുപോലെ അനവധി ആളുകൾ അപേക്ഷ നൽകും എന്നാണ് സ്കൂൾ അധികാരികൾ പ്രതീക്ഷിക്കുന്നത്. ഒരു വർഷത്തേക്കാണ് വീട് കിട്ടുക. 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ