നടക്കുമ്പോൾ ചെരിഞ്ഞുപോകും പോലെ, വസ്തുക്കൾ മുകളിലേക്ക് ഉരുളുംപോലെ, 5 വിചിത്രസ്ഥലങ്ങൾ

Published : Feb 02, 2025, 02:41 PM IST
നടക്കുമ്പോൾ ചെരിഞ്ഞുപോകും പോലെ, വസ്തുക്കൾ മുകളിലേക്ക് ഉരുളുംപോലെ, 5 വിചിത്രസ്ഥലങ്ങൾ

Synopsis

ഇവിടെ ഡാമിന് മുകളിൽ നിന്ന് വെള്ളം കുപ്പിയിൽ നിന്ന് താഴോട്ട് ഒഴിച്ചാൽ അത് താഴേക്ക് വീഴുന്നതിനു പകരം മുകളിലേക്ക് പോകും. അണക്കെട്ടിൻ്റെ ഘടനയിലെ പ്രത്യേകതയാണ്  ഇതിന് പിന്നിലെ കാരണം. 

നമ്മെയും ഭൂമിയുടെ ഉപരിതലത്തിലുള്ള എല്ലാറ്റിനെയും പിടിച്ചുനിർത്തുന്ന ഒരു ശക്തിയാണ് ഗുരുത്വാകർഷണം. ന്യൂട്ടൺ കണ്ടുപിടിച്ച ഗുരുത്വാകർഷണ നിയമം എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ, ഗുരുത്വാകർഷണബലം പ്രവർത്തിക്കാത്ത ചിലയിടങ്ങൾ നമ്മുടെ ഭൂമിയിലുണ്ട്. കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും ആ ഇടങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

കാലിഫോർണിയയിലെ മിസ്റ്ററി സ്പോട്ട് 

1939 -ൽ കണ്ടെത്തിയ ഈ സ്ഥലം 1940 -ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. നിഗൂഢമായ പ്രദേശത്തിനുള്ളിൽ, ഗുരുത്വാകർഷണ നിയമങ്ങൾ യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നതായി അനുഭവപ്പെടുന്നില്ല എന്നാണ് ഇവിടം സന്ദർശിച്ചിട്ടുള്ളവർ സാക്ഷ്യപ്പെടുത്തുന്നത്. ഇവിടെ വസ്തുക്കൾ മുകളിലേക്ക് ഉരുളുന്നതായും ആളുകൾ നടക്കുമ്പോൾ ചെരിഞ്ഞു പോകുന്നതായും ഒക്കെ അനുഭവപ്പെടുമത്രേ.

ഹൂവർ ഡാം, നെവാഡ, യുഎസ്എ

ഇവിടെ ഡാമിന് മുകളിൽ നിന്ന് വെള്ളം കുപ്പിയിൽ നിന്ന് താഴോട്ട് ഒഴിച്ചാൽ അത് താഴേക്ക് വീഴുന്നതിനു പകരം മുകളിലേക്ക് പോകും. അണക്കെട്ടിൻ്റെ ഘടനയിലെ പ്രത്യേകതയാണ്  ഇതിന് പിന്നിലെ കാരണം. 

മാഗ്നെറ്റിക് ഹിൽ, ലഡാക്ക്, ഇന്ത്യ

ലേ-കാർഗിൽ-ബാൾട്ടിക് ദേശീയ പാതയിലെ ഈ ചെറിയ ഹിൽ റൂട്ട്, കാറുകളെ മുകളിലേക്ക് വലിക്കാൻ കഴിയുന്ന മാഗ്നറ്റിക് ഹിൽ എന്നാണ് അറിയപ്പെടുന്നത്. ഇവിടെ വാഹനം ന്യൂട്രലിൽ വയ്ക്കുകയും എഞ്ചിൻ ഓഫ് ചെയ്യുകയും ചെയ്താൽ, അത് സ്വയം പിന്നിലേക്ക് പതുക്കെ നീങ്ങാൻ തുടങ്ങും.  

ഗോൾഡൻ റോക്ക്, മ്യാൻമർ

സ്വർണ്ണത്തിൽ പൊതിഞ്ഞ ഈ പാറ ഏതുനിമിഷവും താഴേക്ക് വീഴുമെന്ന് തോന്നുമെങ്കിലും 2500 വർഷത്തിലേറെയായി ഒരേ സ്ഥലത്ത് ഇരിക്കുകയാണത്രെ. 49 അടി ഉയരത്തിൽ പണിതിരിക്കുന്ന ഒരു പഗോഡയ്‌ക്കൊപ്പമാണ് ഈ പാറയിരിക്കുന്നത്. ഐതിഹ്യമനുസരിച്ച്, ബുദ്ധൻ്റെ മുടിയാണ് ഈ പാറക്കെട്ട്. താഴോട്ട് പതിക്കാതിരിക്കാൻ കലുങ്ക് ഉറപ്പിച്ചിട്ടില്ലെങ്കിലും, അത് ഇപ്പോഴും യാതൊരു പിന്തുണയുമില്ലാതെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഒരു സ്ത്രീക്ക് മാത്രമേ പാറ ചലിപ്പിക്കാൻ കഴിയൂ എന്ന് വിശ്വസിക്കപ്പെടുന്നതിനാൽ സ്ത്രീകൾക്ക് ഈ പാറയിൽ തൊടാൻ അനുവാദമില്ല.

റിവേഴ്സ് വാട്ടർ ഫാൾ, ഫറോ ദ്വീപ്

താഴേക്ക് പതിക്കാത്ത വെള്ളച്ചാട്ടം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇവിടെയെത്തിയാൽ വെള്ളം മുകളിലേക്ക് നീങ്ങുന്നതായി നമുക്ക് തോന്നും. എന്നാൽ, ഇത് വെള്ളച്ചാട്ടത്തിൻ്റെ ഒഴുക്കിനെതിരെ ശക്തമായ കാറ്റ് വീശുമ്പോൾ വെള്ളം മുകളിലേക്ക് പോകുന്നതായി കാഴ്ചക്കാർക്ക് തോന്നുന്നതാണ് എന്നാണ് വിദഗ്ധർ പറയുന്നത്.

PREV
click me!

Recommended Stories

യുപിയിൽ ഭർത്താവിനെ കുടുക്കാൻ കാമുകനുമായി ചേർന്ന് ഥാറിൽ ബീഫ് വച്ചു, പിന്നാലെ പോലീസിനെ വിളിച്ച് ഭാര്യ
ഒന്നിച്ച് റോബ്ലോക്സ് കളിച്ചു, പിന്നാലെ 26 -കാരി ജർമ്മൻ ഡോക്ടർ, 22 -കാരൻ പാക് കാമുകനെ വിവാഹം കഴിക്കാൻ പറന്നു