കാറിൽ കയറിയ യാത്രക്കാരന് തോന്നിയ തെറ്റിദ്ധാരണ, 30 കൊല്ലം മുമ്പ് വേർപിരിഞ്ഞ കുടുംബത്തെ കണ്ടെത്തി യുവാവ്..!

Published : Feb 02, 2025, 01:38 PM IST
കാറിൽ കയറിയ യാത്രക്കാരന് തോന്നിയ തെറ്റിദ്ധാരണ, 30 കൊല്ലം മുമ്പ് വേർപിരിഞ്ഞ കുടുംബത്തെ കണ്ടെത്തി യുവാവ്..!

Synopsis

കുഞ്ഞുങ്ങൾ ജനിച്ചപ്പോൾ ആശുപത്രി അധികൃതർ അവരുടെ അമ്മയോട് പറഞ്ഞത് കുട്ടികൾ മരിച്ചുപോയി എന്നായിരുന്നു. പിന്നീട്, രണ്ടുപേരെയും രണ്ട് കുടുംബങ്ങളിലേക്ക് ദത്ത് നൽകുകയായിരുന്നുവത്രെ. അങ്ങനെയാണ് അവരെല്ലാം പരസ്പരം വേർപിരിഞ്ഞുപോയത്. 

ജീവിതം നാം ഒട്ടും പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങൾ ചേർന്നതാണ്. അതുപോലെ ആകസ്മികമായ സംഭവമാണ് ചൈനയിലുള്ള രണ്ടുപേരുടെ ജീവിതത്തിലും സംഭവിച്ചത്. ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ പെങ് ഡിം​ഗി എന്ന ടാക്സി ഡ്രൈവറുടെ ജീവിതമാണ് ഇങ്ങനെ മാറിമറിഞ്ഞത്. പണ്ടേക്ക് പണ്ടേ പിരിഞ്ഞുപോയ തന്റെ ഇരട്ടസഹോദരനുമായും മാതാപിതാക്കളുമായും ഇയാൾ ഒന്നിച്ചു. 

2016 -ലാണ് എല്ലാത്തിന്റേയും തുടക്കം. പെങ്, ഗുയാങ്ങിൽ ടാക്സി ഓടിക്കുകയായിരുന്നു. അപ്പോഴാണ് ഒരു യാത്രക്കാരൻ എത്തിയത്. അയാൾ പെങ്ങിനെ വിളിച്ചതാവട്ടെ മറ്റൊരു പേരും. അത് യാത്രക്കാരന്റെ സുഹൃത്തിന്റെ പേരായിരുന്നു. തന്റെ സുഹൃത്തിനെ കാണാൻ പെങ്ങിനെ പോലെ തന്നെയാണ് എന്നും യാത്രക്കാരൻ പറഞ്ഞു. അതോടെ അയാൾക്ക് തന്നെ പോലെ മറ്റാരെയോ അറിയാം എന്ന് പെങ്ങിന് മനസിലായി. 

ഇരുവരും തമ്മിൽ വിശദമായി സംസാരിച്ചു. അത് എത്തിച്ചേർന്നതാവട്ടെ പെങ്ങിന്റെ ഇരട്ട സഹോദരനിലും. അങ്ങനെ ആ യാത്രക്കാരൻ വഴി പെങ്ങും സഹോദരനും കണ്ടുമുട്ടി. കാണാൻ ഇരുവരും ഒരുപോലെ തന്നെ ആയിരുന്നു. മാത്രമല്ല, രണ്ടുപേർക്കും ഒരുപോലെയുള്ള ശീലങ്ങളും സ്വഭാവങ്ങളും എന്തിന് അസുഖം പോലും ഉണ്ടായിരുന്നു. 

സഹോദരന്മാർ ഒന്നിച്ചതോടെ മാതാപിതാക്കൾക്ക് വേണ്ടിയുള്ള അന്വേഷണമായി. കുഞ്ഞുങ്ങൾ ജനിച്ചപ്പോൾ ആശുപത്രി അധികൃതർ അവരുടെ അമ്മയോട് പറഞ്ഞത് കുട്ടികൾ മരിച്ചുപോയി എന്നായിരുന്നു. പിന്നീട്, രണ്ടുപേരെയും രണ്ട് കുടുംബങ്ങളിലേക്ക് ദത്ത് നൽകുകയായിരുന്നുവത്രെ. അങ്ങനെയാണ് അവരെല്ലാം പരസ്പരം വേർപിരിഞ്ഞുപോയത്. 

എന്തായാലും പെങ്ങും സഹോദരനും മാതാപിതാക്കൾക്കായി അന്വേഷിച്ചു. ഏറെ കാലം അന്വേഷണം എങ്ങും എത്തിയില്ല. ഒടുവിൽ, കാണാതായ കുഞ്ഞുങ്ങളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള 'ബേബി കം ഹോം' വഴി പെങ് തന്റെ മാതാപിതാക്കളെ കണ്ടെത്തി. പക്ഷേ, ഇരട്ട സഹോദ​രൻ അവരെ കാണാൻ വിസമ്മതിച്ചു. പക്ഷേ, ജനുവരി നാലിന് വലിയ ആഘോഷത്തോടെ പെങ്ങിനെ അയാളുടെ അച്ഛനും അമ്മയും സഹോദരിമാരും സ്വീകരിച്ചു. 

'തന്നെ ദത്തെടുത്ത കുടുംബം വലിയ സ്നേഹത്തോടെയാണ് തന്നെ നോക്കിയത്. ഇപ്പോൾ തനിക്ക് രണ്ട് കുടുംബമായിരിക്കുന്നു' എന്നാണ് പെങ് പറഞ്ഞത്. ചൈനയിലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് പെങ്ങിന്റെ കഥ വൈറലായി മാറിയത്. 

'ശ്ശോ ഏത് പെണ്ണും കൊതിക്കുന്നത് ഇതൊക്കെ തന്നെയല്ലേ?'; കുംഭമേളയിൽ നിന്നും വൈറലായി ഒരു ക്യൂട്ട് വീ‍ഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?