Pink Floyd flamingo : 17 വർഷങ്ങൾക്ക് മുമ്പ് മൃ​ഗശാലയിൽ നിന്നും മുങ്ങി, ഫ്ലമിം​ഗോയെ ടെക്സാസിൽ കണ്ടെത്തി

Published : Apr 03, 2022, 12:07 PM IST
Pink Floyd flamingo : 17 വർഷങ്ങൾക്ക് മുമ്പ് മൃ​ഗശാലയിൽ നിന്നും മുങ്ങി, ഫ്ലമിം​ഗോയെ ടെക്സാസിൽ കണ്ടെത്തി

Synopsis

2003 -ലാണ് മൂന്ന് വയസ്സ് പ്രായമുള്ളപ്പോൾ പിങ്ക് ഫ്ളോയിഡിനെ സെഡ്ഗ്വിക്ക് കൗണ്ടി മൃഗശാലയിലെത്തിക്കുന്നത്. ആഫ്രിക്കയിലെ ടാൻസാനിയയിൽ നിന്ന് കൊണ്ടുവന്ന 40 ഫ്ലമിം​ഗോകളിൽ ഒന്നായിരുന്നു അത്.

17 വർഷങ്ങൾക്ക് മുമ്പ് കാൻസാസിലെ മൃ​ഗശാലയിൽ നിന്നും ഒരു ഫ്ലമിം​ഗോ(flamingo) രക്ഷപ്പെടുകയുണ്ടായി. പേര് പിങ്ക് ഫ്ലോയ്‍ഡ്(Pink Floyd). അതിനെ ഇപ്പോൾ ഇത്രയും വർഷങ്ങൾക്ക് ശേഷം ടെക്സാസി(Texas)ൽ കണ്ടെത്തിയിരിക്കുകയാണ്. അതിന്റെ ചിറകിൽ ക്ലിപ്പ് വയ്ക്കുന്നതിന് തൊട്ടുമുമ്പാണ് സെഡ്ഗ്വിക്ക് കൗണ്ടി മൃഗശാലയില്‍ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് ഈ ആഫ്രിക്കൻ ഫ്ലമിം​ഗോ കടന്നു കളഞ്ഞത്. അന്ന് ഒരുപാട് പക്ഷികൾ പറന്നു കളഞ്ഞുവെങ്കിലും പിങ്ക് ഫ്ലോയ്ഡും മറ്റൊന്നുമാണ് തിരികെ എത്താതിരുന്നത്. കുറച്ച് ദിവസങ്ങൾ അത് അധികം ദൂരെയല്ലാതെ ഉണ്ടായിരുന്നു. എന്നാൽ, തുടർന്ന് ജൂലൈ 4 -ന് വലിയ ഇടിമിന്നലുണ്ടായി ആ സമയത്താണ് അത് പറന്നുപോയത് എന്ന് കരുതുന്നു. -

അങ്ങനെ ആയിരത്തിലധികം കിലോമീറ്ററുകൾ യാത്ര ചെയ്‍ത് ഇത് നേരെ ചെന്നെത്തിയത് ടെക്സാസിൽ. ഈ മാസമാദ്യം മത്സ്യബന്ധനത്തിന് പോയ ഫിഷിം​ഗ് ​ഗൈഡായ ഡേവിഡ് ഫോർമാൻ എന്നയാളാണ് ഇതിനെ കാണുന്നതും ശ്രദ്ധിക്കുന്നതും. സാധാരണയായി തെക്കൻ ടെക്സാസിൽ ഇങ്ങനെ ഫ്ലമിം​ഗോയെ കാണാറേ ഇല്ല. അതിനാൽ തന്നെ കൗതുകം തോന്നിയ ഫോർമാൻ പക്ഷിയുടെ ചിത്രമെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. പിന്നാലെയാണ് ഇത് കാൻസാസിൽ നിന്നും കടന്നു കളഞ്ഞ പിങ്ക് ഫ്ലോയ്‍ഡ് ആണോ എന്ന സംശയം ഉയർന്നത്. 

ഈ ഫ്ലമിം​ഗോ പ്രാദേശികമായി അറിയപ്പെട്ടിരുന്ന no492 എന്നെഴുതിയ ടാ​ഗ് അതിന്റെ കാലിലുണ്ടായിരുന്നു. കഴിഞ്ഞ വർഷവും ഇതേ പ്രദേശത്ത് ഇതേ ഫ്ലമിം​ഗോയെ കണ്ടതായി ടെക്സാസ് പാര്‍ക്ക്സ് ആന്‍ഡ് വൈല്‍ഡ്ലൈഫ് വകുപ്പിലെ ജൂലി ഹേഗനും പറയുകയുണ്ടായി. പിങ്ക് ഫ്ലോയ്ഡിനെ കൂടാതെ ഒരു കരീബിയൻ ഫ്ലമിം​ഗോയും പ്രദേശത്ത് ഉണ്ടായിരുന്നതായി പറയുന്നു. അത് ചുഴലിക്കാറ്റിൽ നിന്നും രക്ഷ തേ‌ടിയാവും അവിടെ എത്തിയത് എന്നാണ് കരുതുന്നത്. 

സാധാരണയായി ഭക്ഷണം കുറയുമ്പോഴും പ്രത്യുൽപാദനത്തിനോ വേണ്ടിയും മാത്രം യാത്ര ചെയ്‍തുപോകുന്ന പക്ഷികളാണ് ഫ്ലമിം​ഗോകൾ. 2003 -ലാണ് മൂന്ന് വയസ്സ് പ്രായമുള്ളപ്പോൾ പിങ്ക് ഫ്ളോയിഡിനെ സെഡ്ഗ്വിക്ക് കൗണ്ടി മൃഗശാലയിലെത്തിക്കുന്നത്. ആഫ്രിക്കയിലെ ടാൻസാനിയയിൽ നിന്ന് കൊണ്ടുവന്ന 40 ഫ്ലമിം​ഗോകളിൽ ഒന്നായിരുന്നു അത്. ഇപ്പോൾ 20 വയസാണ് പ്രായം. ഏതായാലും പുതിയ നാടും കൂടും തേടി പിങ്ക് ഫ്ലോയ്‍ഡ് ഇനിയും പറക്കുമെന്നാണ് കരുതുന്നത്. 

 

PREV
click me!

Recommended Stories

ഒരു കോടി വരുമാനമുണ്ട്, 1.7 കോടി കൊടുക്കാൻ തയ്യാർ, എന്നിട്ടും വീടു കിട്ടാനില്ല, ഇതെന്ത് ന​ഗരം, നിരാശയോടെ യുവാവ്
വ്യാജ ബലാത്സംഗ കേസിൽ യുവാവ് ജയിലിൽ കഴിഞ്ഞത് 20 വർഷം; നഷ്ടപ്പെട്ട ജീവിതം ആര് തിരിച്ച് തരും?